Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണ്ണക്കടത്തു മുതല്‍ ലഹരിക്കടത്തു വരെ

സിപിഎമ്മിലെ കോടിയേരി കുടുംബത്തിനെതിരെ ഇതിനു മുന്‍പും ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. പലതും കുപ്രസിദ്ധവുമാണ്. പണം തട്ടിപ്പ്, കൊലപാതകം, ലൈംഗിക പീഡനം തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. മക്കളുടെ ഇത്തരം സാമര്‍ത്ഥ്യ പ്രകടനങ്ങള്‍ വിവാദമാവുമ്പോള്‍ അവയൊക്കെ നിസ്സാരവല്‍ക്കരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍ ചെയ്തിട്ടുള്ളത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 05:12 am IST
inKerala

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി ഭരണം സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍പ്പോലും വ്യാപിച്ചുകിടക്കുന്ന മാഫിയയായി മാറുകയാണോ? അങ്ങനെ പറയാവുന്ന വിവരങ്ങളാണ് അനുദിനമെന്നോണം പുറത്തുവരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും സിപിഎം നേതാക്കളും അവരുടെ മക്കളും ഇവരുടെയൊക്കെ ഇടനിലക്കാരും ചേര്‍ന്ന ഈ മാഫിയ, സര്‍ക്കാരിനെ  ഹൈജാക്കു ചെയ്തിരിക്കുകയാണ്. ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം നിയമവാഴ്ച അപ്രസക്തമാവുകയും, കൊള്ളയും കൊലയും കള്ളക്കടത്തും മയക്കുമരുന്നു വ്യാപാരവുമൊക്കെ നിര്‍ബാധം നടക്കുകയും ചെയ്യുന്ന അധോലോക സംവിധാനവുമായി സര്‍ക്കാരിനെ ബന്ധിപ്പിക്കുന്നതിന്റെ നടുക്കുന്ന നേര്‍ക്കാഴ്ചകളാണ് ജനങ്ങള്‍ കാണുന്നത്. ലഹരിക്കടത്തു കേസില്‍ ബെംഗളൂരുവില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ മലയാളി അനൂപ് മുഹമ്മദിന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുമായുള്ള ബന്ധം ഇതിലൊന്നാണ്.

ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് വെറുമൊരു ആരോപണമല്ല. ലഹരിക്കടത്തിന്റെ മുഖ്യ കണ്ണിയായ അനൂപ് മുഹമ്മദ് അന്വേഷണ ഏജന്‍സിയായ എന്‍സിബിക്ക് നല്‍കിയ മൊഴിയിലാണ് ഇതുള്ളത്. ഇതിനെ പതിവുരീതിയില്‍ രാഷ്‌ട്രീയ പ്രേരിതമെന്ന് പറയാനാവില്ല. കയ്യോടെ പിടിക്കപ്പെടുകയാണ് എന്നറിഞ്ഞതോടെ ബിനീഷ് കോടിയേരി പുതിയൊരു അടവു നയം പ്രയോഗിക്കുന്നു. അനൂപുമായി തനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നും, ആറ് ലക്ഷം രൂപ കടം നല്‍കിയിട്ടുണ്ടെന്നുമാണ് ബിനീഷ് പറഞ്ഞത്. തുടക്കം തന്നെ  ഇങ്ങനെയങ്ങ് സമ്മതിച്ച് ഇതിലപ്പുറം ഒന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. വെറുമൊരു സുഹൃദ്ബന്ധമല്ല ഇരുവരും തമ്മിലുള്ളതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടക്കേണ്ടതുണ്ട്. ഹോട്ടല്‍ വ്യവസായത്തിന്റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പനയാണ് അനൂപ് നടത്തിയിരുന്നതെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ സിനിമാതാരങ്ങളടക്കമുള്ളവര്‍ക്ക് ഇയാളുമായി ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ലഹരി വില്‍പ്പന മുന്‍നിര്‍ത്തി കോട്ടയത്ത് അനൂപ് ഒരു നിശാപാര്‍ട്ടി സംഘടിപ്പിച്ചതായും, ഇതില്‍ ബിനീഷ് പങ്കെടുത്തതായും വിവരങ്ങള്‍ പുറത്തുവരികയാണ്. ഇക്കാര്യം അനൂപ് തന്നെ സമൂഹ മാധ്യമങ്ങളില്‍  പങ്കുവച്ചതായും പറയപ്പെടുന്നു.  അനൂപ് മുഹമ്മദിന്റെ വെറുമൊരു സുഹൃത്തല്ല ബിനീഷെന്നും, ലഹരിക്കടത്തുകാരനായ അയാളുടെ കൂട്ടുകച്ചവടക്കാരനുമാവാം എന്നുമാണ് കരുതേണ്ടത്. അനൂപ്, ബിനീഷിന്റെ ബിനാമിയാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

സിപിഎമ്മിലെ കോടിയേരി കുടുംബത്തിനെതിരെ ഇതിനു മുന്‍പും ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. പലതും കുപ്രസിദ്ധവുമാണ്. പണം തട്ടിപ്പ്, കൊലപാതകം, ലൈംഗിക പീഡനം തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. മക്കളുടെ ഇത്തരം സാമര്‍ത്ഥ്യ പ്രകടനങ്ങള്‍ വിവാദമാവുമ്പോള്‍ അവയൊക്കെ നിസ്സാരവല്‍ക്കരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും കോടിയേരി ഒരു മടിയും കൂടാതെ ഈ മക്കള്‍ സ്‌നേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അച്ഛന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് മക്കളുടെ ദുഷ്പ്രവൃത്തികളെന്ന് ജനങ്ങള്‍ക്ക് തോന്നിയിരുന്നു. കോടിയേരി വെറുമൊരു വ്യക്തിയല്ല. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ളയാള്‍.  ആ സ്വാധീനം ഉപയോഗിച്ചാണ് മക്കള്‍ അധോലോക നേതാക്കളെപ്പോലെ പെരുമാറുന്നത്. അനൂപ് മുഹമ്മദ് പിടിയിലായിരിക്കുന്നത് ലഹരിക്കടത്തു കേസിലാണെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ പ്രതി റമീസുമായി ഇയാള്‍ക്കുള്ള ബന്ധവും പുറത്തായിട്ടുണ്ട്. ഇവരെല്ലാവരും ഉള്‍പ്പെടുന്ന വലിയൊരു കൊള്ളസംഘമാണ് ഇടതുമുന്നണി സര്‍ക്കാരിനെ നയിക്കുന്നതെന്ന് വ്യക്തം. ഇത്തരമൊരു സര്‍ക്കാരിന് ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.

Tags: goldsmugglingdrug
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

പുതിയ വാര്‍ത്തകള്‍

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.