Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വ്യാപാര-വ്യവസായ മേഖലയ്‌ക്ക് കൈത്താങ്ങ്

അതിനൊപ്പം തന്നെ ഒന്നരക്കോടി വരെ വിറ്റുവരവുളള വ്യാപാരി വ്യവസായികളുടെ നികുതി ഒരു ശതമാനമാക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 03:00 am IST
inEditorial

യഥാര്‍ഥ ഭരണകൂടം എങ്ങനെയാണ് പെരുമാറുക എന്നതിന് മകുടോദാഹരണമാണ് കേന്ദ്ര സര്‍ക്കാര്‍. കൊറോണ മനുഷ്യസമൂഹത്തെ വെല്ലുവിളിച്ച് കപാല നൃത്തമാടുമ്പോള്‍ അവര്‍ക്ക് ആശ്വാസമാവുന്ന ഒട്ടേറെ പദ്ധതികളും പരിപാടികളുമാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്. ജനങ്ങള്‍ക്ക്  കൈത്താങ്ങും കരുത്തും പകരുന്നതിലൂടെയാണ് വൈഭവശാലിയായ രാഷ്‌ട്രം കെട്ടിപ്പടുക്കുകയെന്ന കാഴ്ചപ്പാടാണ് മോദി സര്‍ക്കാരിനുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചരക്കു സേവന നികുതിയില്‍ വരുത്തിയ പരിഷ്‌കരണം.

വാര്‍ഷിക വിറ്റുവരവ് 40 ലക്ഷം വരെയുള്ള വ്യാപാരി-വ്യവസായികളുടെ നികുതി പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്‌കരണമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് വ്യാപാരി-വ്യവസായികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ ആകെ മനോവിഷമത്തിലായ വ്യാപാരികള്‍ നിസ്സഹായരായി നില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങ് നികുതിയിളവിന്റെ രൂപത്തില്‍ എത്തിയിട്ടുള്ളത്. ഇത് ആ സമൂഹത്തിന് നല്‍കിയിരിക്കുന്ന ആശ്വാസം ചില്ലറയല്ല. തകര്‍ന്ന് തരിപ്പണമാവുന്ന അവസ്ഥയില്‍  നിന്നാണ് അദൃശ്യ സാന്നിധ്യം പോലെ ഇളവുകള്‍ എത്തുന്നത്.

  അതിനൊപ്പം തന്നെ ഒന്നരക്കോടി വരെ വിറ്റുവരവുളള വ്യാപാരി വ്യവസായികളുടെ നികുതി ഒരു ശതമാനമാക്കുകയും ചെയ്തു. നികുതി അടവിനുവേണ്ടി സ്വരുക്കൂട്ടി വെയ്‌ക്കുന്ന പണം കൂടി വ്യാപാരത്തിലിറക്കാമെന്നതു മാത്രമല്ല ഇതുവഴിയുണ്ടാവുന്നത്. ലക്ഷങ്ങള്‍ക്ക് വലിയൊരു ആത്മവിശ്വാസവും കരളുറപ്പും നല്‍കുകയാണ് അതിലൂടെ. സമൂഹത്തിന്റെ പുരോഗതിയില്‍ ഇത്തരക്കാരുടെ പങ്ക് കണ്ടറിഞ്ഞ സര്‍ക്കാര്‍ അവരെ ആവുംവിധം സഹായിക്കുകയാണ്. മഹാമാരി സൃഷ്ടിച്ച ഗതികേടില്‍ പകച്ചു നില്‍ക്കുന്നവരെ പിഴിഞ്ഞെടുക്കാനുള്ള ഉപാധിയായല്ല നികുതിയെ കേന്ദ്രഭരണകൂടം കാണുന്നത്. രാഷ്‌ട്രത്തിന്റെ പുരോഗതിക്ക് തങ്ങളുടേതായ  പങ്കു നല്‍കുകയെന്നത് ക്രിയാത്മകവശമാണ്. ആഡംബര വസ്തുക്കള്‍ക്കുമാത്രം 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്ര നിലപാട്.  ഇരുനൂറ്റിമുപ്പതോളം സാധനങ്ങളുടെ 28 ശതമാനം നികുതിയില്‍ നിന്ന് 200 എണ്ണത്തെ ഒഴിവാക്കുകയും ചെയ്തു. ചരക്കു സേവന നികുതി നിലവില്‍ വരുന്നതിനു മുമ്പ് ഈ മേഖലയിലുണ്ടായിരുന്ന അനവധിയായ ക്രമക്കേടുകളും കൊള്ളരുതായ്‌മകളും വന്‍തോതിലാണ് കുറഞ്ഞത്. അതുകൊണ്ടുതന്നെ, നേരത്തെ 65 ലക്ഷം നികുതിദായകരാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഒന്നേകാല്‍ കോടിക്കടുത്താണ്. ഓണ്‍ലൈന്‍ വഴി നികുതിയടയ്‌ക്കാനുള്ള സംവിധാനം സുതാര്യമായതോടെ ഇതു സംബന്ധിച്ച നൂലാമാലകള്‍ തുലോം കുറയുകയും ചെയ്തു.

  ജനങ്ങളെ വേണ്ടവിധം പരിപാലിക്കുന്ന സര്‍ക്കാര്‍, ജനത്തിന് ആശ്വാസമേകുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടണ്ട്.  കോവിഡ് മഹാമാരിയെ തുരത്താന്‍ സ്തുത്യര്‍ഹമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍, അങ്ങേയറ്റത്തെ സാധാരണക്കാരനും പ്രാപ്യമാവണമെന്ന ശാഠ്യം കേന്ദ്ര സര്‍ക്കാരിനുണ്ട്. ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ ലക്ഷക്കണക്കിന് വനിതകള്‍ക്ക് മൂന്നു മാസം 500 രൂപ വെച്ച് കൊടുത്തതും കര്‍ഷകരുടെ അക്കൗണ്ടുകളില്‍ 2000 രൂപ നിക്ഷേപിച്ചതും ദുര്‍ബ്ബല വിഭാഗത്തിന് സൗജന്യമായി അരിയും ധാന്യങ്ങളും നല്‍കിയതുമൊക്കെ അതുകൊണ്ടാണ്. ജനങ്ങളുടെ കണ്ണീരിന് രാഷ്‌ട്രീയമില്ലെന്ന സുചിന്തിതമായ കാഴ്ചപ്പാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. തികച്ചും വിഭിന്ന സമീപനം സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ഇതൊക്കെ ഇടയ്‌ക്കെങ്കിലും പരിശോധിക്കുന്നതു നന്നാവും. സമൂഹത്തെ മൊത്തം സുരക്ഷിതവും സ്വതന്ത്രവുമായി നിര്‍ത്തുന്നതിലൂടെ രാജ്യത്തിന്റെ വളര്‍ച്ച പതിന്മടങ്ങായി വര്‍ധിക്കുമെന്ന ഏകാത്മമാനവവാദ സമീപനം അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. അതിനാല്‍ത്തന്നെ ‘രാഷ്‌ട്രം ആദ്യം പിന്നെ രാഷ്‌ട്രീയം’ എന്നാണ് മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം. ജി എസ് ടി ആയാലും മറ്റെന്തായാലും അതില്‍ മാറ്റമില്ല. എല്ലാത്തിനും കുറ്റപ്പെടുത്തലിന്റെ കുന്തമുന ചൂണ്ടി കേന്ദ്രത്തെ മുറിപ്പെടുത്തുന്നവര്‍ കാര്യങ്ങള്‍ അതതിന്റെ രീതിയില്‍ കാണുമോ എന്ന പ്രശ്‌നമാണ് നിലനില്‍ക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.