Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കോണ്‍ഗ്രസില്‍ കൊട്ടാരവിപ്ലവം; പരസ്യ നീക്കവുമായി ഗുലാംനബിയും കപില്‍ സിബലും; അധ്യക്ഷ പദവിയില്‍ സോണിയ തുടരും

കത്തെഴുതിയവര്‍ക്ക് ബിജെപി ബന്ധമെന്ന് രാഹുല്‍ രാഹുലിനെ വിമര്‍ശിച്ച് കപില്‍ സിബലിന്റെ ട്വീറ്റ് അധ്യക്ഷ പദവിയില്‍ സോണിയ തുടരും ആറുമാസത്തിനകം എഐസിസി വിളിക്കും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 25, 2020, 10:13 am IST
in News

ന്യൂദല്‍ഹി: മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദും കപില്‍ സിബലും മുന്നില്‍ നിന്ന് നയിച്ച അപ്രതീക്ഷിത പ്രതിഷേധത്തില്‍ കലങ്ങിമറിഞ്ഞ് കോണ്‍ഗ്രസ്. ഇന്നലെ രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ ആവശ്യമാണെന്ന നിലപാട് നേതാക്കള്‍ പരസ്യമായി ആവര്‍ത്തിച്ചതോടെ നെഹ്‌റു കുടുംബവും അനുയായികളും വെട്ടിലായി. ഇതേ തുടര്‍ന്ന് ഇടക്കാല അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുകയാണെന്ന് സോണിയ പ്രവര്‍ത്തക സമിതിയെ അറിയിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സോണിയയുടെ നിലപാട് പ്രവര്‍ത്തക സമിതിയെ അറിയിച്ചത്.

എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തക സമിതി യോഗത്തിലെ തീരുമാന പ്രകാരം അധ്യക്ഷ പദവിയില്‍ സോണിയ തന്നെ തുടരാന്‍ നിശ്ചയിച്ചു. ആറുമാസത്തിനകം എഐസിസി സമ്മേളനം വിളിച്ചു ചേര്‍ത്ത് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതുവരെയാണിത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതിയെയും നിയോഗിച്ചു.

 പ്രവര്‍ത്തക സമിതി ചേരുന്നതിനിടെ കപില്‍ സിബലിന്റെ ട്വീറ്റാണ് ആദ്യ ബോംബ് പൊട്ടിച്ചത്. പുതിയ അധ്യക്ഷനെ എത്രയും വേഗം നിയമിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ച 23 നേതാക്കള്‍ ബിജെപിയെ പിന്തുണയ്‌ക്കുന്നവരാണെന്ന് രാഹുല്‍  പ്രവര്‍ത്തക സമിതിയില്‍ ആരോപിച്ചതിന് പിന്നാലെയായിരുന്നു സിബലിന്റെ രോഷ പ്രകടനം. രാജസ്ഥാനിലും മണിപ്പൂരിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി നിയമ യുദ്ധം നടത്തുന്ന താന്‍ ബിജെപിക്കൊപ്പമാണോയെന്ന് സിബല്‍ ചോദിച്ചു. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ ബിജെപിയെ അനുകൂലിക്കുന്ന ഒരു പ്രസ്താവന പോലും നടത്താത്തയാളാണ് താനെന്നും സിബല്‍ പറഞ്ഞു. രാഹുലിനെതിരെ കപില്‍ സിബല്‍ പരസ്യ പ്രതികരണം നടത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് വ്യക്തമായി. ഇതോടെ സ്ഥിതി വഷളാവാതിരിക്കാന്‍ കപില്‍ സിബലിനെ നേരിട്ട് രാഹുല്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. സിബല്‍ പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.  

 പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയതിനെ പ്രവര്‍ത്തകസമിതി യോഗത്തില്‍ ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും ന്യായീകരിച്ചതും നെഹ്‌റു കുടുംബത്തിനെതിരായ നീക്കങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നതായി. എ.കെ ആന്റണി, കെ.സി. വേണുഗോപാല്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ നെഹ്‌റു കുടുംബത്തിനെതിരായി നീങ്ങിയ മുതിര്‍ന്ന നേതാക്കളെ നിശിതമായി വിമര്‍ശിച്ചു. രാഹുല്‍ വീണ്ടും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്‍, അമരീന്ദര്‍സിങ്, നാരായണസ്വാമി എന്നിവര്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന നിലപാട് യോഗത്തില്‍ പ്രഖ്യാപിച്ചു. കത്തെഴുതിയ നേതാക്കള്‍ ബിജെപിയെ സഹായിക്കുന്നവരാണെന്ന പ്രസ്താവന ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിതിനെ ഗുലാംനബി ആസാദ് വിമര്‍ശിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവയ്‌ക്കാന്‍ സജ്ജമാണ്, ഗുലാംനബി വ്യക്തമാക്കി. ഇതോടെ കത്തെഴുതിയ നേതാക്കളെ അനുനയിപ്പിക്കാന്‍ നെഹ്‌റു കുടുംബം നീക്കം തുടങ്ങി. സോണിയയ്‌ക്ക് കത്തയച്ചത് 23 നേതാക്കളാണെങ്കിലും വിവിധ സംസ്ഥാനങ്ങളിലായി മുന്നൂറോളം നേതാക്കളാണ് ഇവര്‍ക്കൊപ്പമുള്ളതെന്നാണ് സൂചന. വലിയ തോതില്‍ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുന്ന വിഷയമാണെന്ന് കണ്ട് ഏതുവിധേനയും പരിഹരിക്കാനാണ് രാഹുലിന്റേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്രയുടേയും ശ്രമം.

Tags: congressസോണി് ഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

Kerala

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.