Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനങ്ങള്‍ തിരിച്ചറിയും ഈ തരംതാണ രാഷ്‌ട്രീയം

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവും നടത്തിപ്പുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ കേരള സര്‍ക്കാര്‍ കൂടി പങ്കാളികളായിരുന്നു. ടെന്‍ഡര്‍ ലഭിച്ചത്, കൂടുതല്‍ സംഖ്യ മുന്നോട്ടു വച്ച അദാനിഗ്രൂപ്പിനാണ് എന്നത് ആരുടെ കുറ്റമാണ്?

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 22, 2020, 05:00 am IST
inEditorial

ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ വ്യവസ്ഥയുടെ മേല്‍ കരിനിഴല്‍ വീഴ്‌ത്താനാണ് വിമാനത്താവള വിവാദത്തിലൂടെ, കേരളം ഭരിക്കുന്ന ഇടതുപക്ഷവും പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫും ശ്രമിക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും ഉയര്‍ച്ചയും വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി എതിര്‍ക്കുമ്പോള്‍ മങ്ങലേല്‍ക്കുന്നത് ഫെഡറല്‍ സങ്കല്‍പ്പങ്ങള്‍ക്കാണ്.  

2014 ല്‍, എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഓഫീസിലെ ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ പറഞ്ഞത് സംസ്ഥാനങ്ങള്‍ വികസിച്ചാല്‍ മാത്രമേ രാജ്യത്തിന് വികസനം ഉണ്ടാവുകയുള്ളൂ എന്നും അതിനാല്‍ രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നുമാണ്. ഭരണത്തുടര്‍ച്ച നേടി, കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ നയിക്കുന്ന നരേന്ദ്രമോദിയോ എന്‍ഡിഎ സര്‍ക്കാരോ അവരുടെ ഈ നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.  ഇത് വ്യക്തമായി അറിയുന്ന രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളോ ഒരു സംസ്ഥാന സര്‍ക്കാരോ വിചാരിച്ചാല്‍ സാധിക്കില്ലെന്ന് കേരളത്തിലെ ഭരണകക്ഷിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മനസ്സിലാക്കണം.

കേരളത്തില്‍ത്തന്നെ രണ്ട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് പൊതുസ്വകാര്യപങ്കാളിത്തത്തോടെ (പിപിപി) നടത്തിവരുമ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ മാത്രം എതിര്‍പ്പുയര്‍ത്തേണ്ട ആവശ്യമെന്തെന്ന് ചിന്താശേഷിയുള്ള ജനങ്ങള്‍ സ്വാഭാവികമായും സംശയിക്കും. പിപിപി മാതൃക രാജ്യത്തെല്ലായിടത്തും നിലവില്‍ നടന്നുവരുന്ന രീതിയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവും നടത്തിപ്പുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ കേരള സര്‍ക്കാര്‍ കൂടി പങ്കാളികളായിരുന്നു. ടെന്‍ഡര്‍ ലഭിച്ചത്, കൂടുതല്‍ സംഖ്യ മുന്നോട്ടു വച്ച അദാനിഗ്രൂപ്പ് എന്ന സ്വകാര്യ കമ്പനിക്കായി എന്നത് ആരുടെ കുറ്റമാണ്? 26 ശതമാനമെങ്കിലും സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനിക്ക്, പത്ത് ശതമാനം ഇളവ് നല്‍കാമെന്ന വാഗ്ദാനം പോലും കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനു വേണ്ടി ടെന്‍ഡര്‍ സമര്‍പ്പിച്ച കെഎസ്‌ഐഡിസിയേക്കാള്‍ 19.64 ശതമാനം കൂടുതല്‍ തുകയാണ് അദാനി ഗ്രൂപ്പ് ടെന്‍ഡറില്‍ കാണിച്ചത്. അദാനി ഗ്രൂപ്പ് ഒരു യാത്രക്കാരന് 168 രൂപ ക്വോട്ട് ചെയ്തപ്പോള്‍ കെഎസ്‌ഐഡിസി 135 രൂപയാണ് ക്വോട്ട് ചെയ്തത്. അതിനാല്‍ കേരള സര്‍ക്കാരിന് യോഗ്യത നേടാനായില്ല. ബിഡ്ഡിംഗ് പ്രോസസ് വളരെ സുതാര്യമായാണ് നടന്നത്. എന്നാല്‍ സുതാര്യതയില്ലെന്നാരോപിച്ചാണ് ഇപ്പോള്‍ എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ലോകത്തിലെ തന്നെ സുപ്രധാന വിമാനത്താവളങ്ങളുടെയെല്ലാം നടത്തിപ്പ് സ്വകാര്യ മേഖലയ്‌ക്കാണ്.  ഇന്ത്യയിലെയും ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിയതുകൊണ്ടും ടെന്‍ഡര്‍ നടപടികളെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ളതുകൊണ്ടുമാണ് പാര്‍ലമെന്റംഗമായ ശശി തരൂര്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനെ തള്ളിക്കൊണ്ട് കേന്ദ്ര തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറയത്. രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്കതീതമായി വികസനത്തെ കാണുന്ന ആരും അംഗീകരിക്കുന്ന വസ്തുത മാത്രമാണത്. ഐബിഎസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് ഉള്‍പ്പെടെയുള്ള പ്രമുഖ സംരംഭകരും കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ അനുകൂലിക്കുന്നു.

സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് സഹായകമാകുന്നതായാലും കേന്ദ്രത്തിന്റെ പദ്ധതികളെ അന്ധമായി എതിര്‍ക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് നിലപാടുകള്‍ തരംതാണ രാഷ്‌ട്രീയം മാത്രമാണ്. മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഈ എതിര്‍പ്പ് അവര്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന പതനത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഒരു പിടിവള്ളികൂടിയാണ്. കരിമ്പട്ടികയില്‍ പെട്ട കമ്പനികളെ പോലും പല പദ്ധതികളുടെയും കണ്‍സള്‍ട്ടന്‍സി ചുമതലയേല്‍പ്പിച്ചവരാണ് തലസ്ഥാനത്തെ വിമാനത്താവള വികസനത്തിന് ഒരു സ്വകാര്യ കമ്പനി കടന്നുവരുന്നതിനെ എതിര്‍ക്കുന്നത് എന്നത് രാഷ്‌ട്രീയ പാപ്പരത്തമായി മാത്രമേ കാണാനാകൂ.

Tags: Pinarayi Vijayanഅദാനി ഗ്രൂപ്പ്congressകേരള സര്‍ക്കാര്‍തിരുവനന്തപുരം വിമാനത്താവളംകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.