Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മോദി പറഞ്ഞ രാമചരിതം; മലയാളത്തിനും കേരളത്തിനും കീര്‍ത്തിയായി

വാല്‍മീകി രാമായണവും എഴുത്തച്ഛന്റെ അധ്യാത്മരാമായണവുമാണ് ഏറെ പ്രസിദ്ധം. എന്നാല്‍, മോദി രാമചരിതത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അത് മലയാള ഭാഷയുടെ പ്രാചീനതയിലേക്കും കേരള സംസ്‌കാരത്തിലേക്കും വിരല്‍ ചൂണ്ടി

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Aug 6, 2020, 03:00 am IST
inArticle

ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന രാമ ചൈതന്യത്തെയും രാമ സംസ്‌കാരത്തേയും കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. അയോധ്യയില്‍ രാമജന്മഭൂമിയില്‍നിന്ന് ശ്രീരാമന്റെ സര്‍വവ്യാപിത്വത്തെ മോദി വിവരിച്ചു. രാമന്‍ ലോകത്തെ ഒന്നിപ്പിക്കുന്ന സംസ്‌കാരമാണെന്നു വിവരിച്ച് അദ്ദേഹം ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിലും ലോകരാജ്യങ്ങളിലും രാമ കീര്‍ത്തി നിലനില്‍ക്കുന്നതിന് തെളിവായി അദ്ദേഹം വിവിധ സ്ഥലങ്ങളിലെ രാമായണ  ഗ്രന്ഥങ്ങളെക്കുറിച്ച് പറഞ്ഞു. അതില്‍ കേരളത്തിലെ രാമായണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പരാമര്‍ശിച്ചത് ചീരാമ കവിയുടെ രാമചരിതത്തെയാണ്.

വാല്‍മീകി രാമായണവും എഴുത്തച്ഛന്റെ അധ്യാത്മരാമായണവുമാണ് ഏറെ പ്രസിദ്ധം. എന്നാല്‍, മോദി രാമചരിതത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അത് മലയാള ഭാഷയുടെ പ്രാചീനതയിലേക്കും കേരള സംസ്‌കാരത്തിലേക്കും വിരല്‍ ചൂണ്ടി.

പതിനാറാം നൂറ്റാണ്ടിലാണ് അധ്യാത്മ രാമായണമുണ്ടായതെന്നും മലയാള ഭാഷയ്‌ക്ക് മാനകീകരണം ഉണ്ടായതെന്നുമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവെന്ന് വിളിക്കുന്നതും. എഴുത്തച്ഛന് മുമ്പ് നിരണം കവികള്‍ അഥവാ കണ്ണശ്ശ കവികള്‍ എന്നു വിളിക്കപ്പെട്ടിരുന്നവരില്‍ രാമപ്പണിക്കരെഴുതിയ കണ്ണശ്ശ രാമായണമുണ്ടായിരുന്നു. അതിനും മുമ്പ് പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്ന ചീരാമകവി എന്നുപേരു സങ്കല്‍പ്പിക്കുന്ന കവിയുടെ രാമചരിതം ഉണ്ടായിരുന്നു. അതേക്കുറിച്ചാണ് മോദി പരാമര്‍ശിച്ചത്. ശ്രേഷ്ഠമലയാളത്തിനു കിട്ടിയ ബഹുമതി.

രാമചരിതം ‘ഊഴിയില്‍ ചെറിയവര്‍ക്ക്’ അറിയാന്‍ എഴുതിയതെന്നാണ് കവിതന്നെ പറയുന്നത്. സംസ്‌കൃതം പ്രഭാവം നേടിയിരുന്ന കാലത്ത് അതറിയാത്തവര്‍ക്കു വേണ്ടിയെന്നര്‍ഥം. അതുകൊണ്ടതന്നെ പ്രാകൃത മലയാളമാണതില്‍. തമിഴുകലര്‍ന്ന ഭാഷ. 164 പടലങ്ങളിലാണ് രാമചരിതം. തമിഴിലെ ഇലക്കണത്തമിഴ്വിട്ട് ശുദ്ധമലയാളമാകുന്ന മാര്‍ഗത്തിലേക്കു സഞ്ചരിക്കുന്നുവെന്നും കരിന്തമിഴ്കാലത്തിന്റെ അവസാനമുണ്ടായതെന്നും ഭാഷാ ഗവേഷകര്‍ പറഞ്ഞിരിക്കുന്നു. രാമചരിതം തുടങ്ങുന്നതിങ്ങനെ: ‘കാനനങ്കളിലരന്‍ കളിറുമായ് കരിണിയായ് കാര്‍നെടുങ്കണ്ണുമ തമ്മില്‍ വിളയാടിനടന്റാനനം വടിവുള്ളാനവടിവായയവതരിത്താതിയേ നല്ല വിനായകനെന്മൊരാമലനേ….” കാനനങ്ങളില്‍ ഹരന്‍ (ശിവന്‍) ആനയും നീണ്ടകണ്ണുള്ള ഉമ (പാര്‍വതി) പിടിയാനയുമായി വിളയാടി നടന്ന കാലത്ത് ആനവടിവുള്ള മുഖവുമായി അവതരിച്ച വിശുദ്ധനായ വിനായകാ എന്ന് അര്‍ഥം.

1932ല്‍ കെ. സാംബവ ശാസ്ത്രികളാണ് രാമചരിതം ഗ്രന്ഥം കണ്ടെത്തി പ്രസിദ്ധം ചെയ്തത്. പല ഗവേഷകരും പണ്ഡിതരും രാമചരിതം വ്യാഖ്യാനിച്ച് അര്‍ഥം ആധുനിക മലയാളമാക്കിയിട്ടുണ്ട്. 1195 മുതല്‍ 105 വരെ നാടുവാണിരുന്ന മണികണ്ഠ രാമവര്‍മയാണ് രാമചരിതമെഴുതിയതെന്ന് ഭാഷാചരിത്രകാരന്‍ കൂടിയായ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പറയുന്നു. ചീരാമന്‍ എന്ന പേരാണ് എഴുത്തച്ഛന്റെ പേരുപോലെ ഏറെപ്പേര്‍ സ്വീകരിച്ചിട്ടുള്ളത്.

Tags: narendramodimodiAyodhyarammandirരാമജന്മഭൂമി പൂജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.