Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇംഗ്ലണ്ടില്‍ ഐറിഷ് വിപ്ലവം; അയര്‍ലന്‍ഡിന് അവിസ്മരണീയ വിജയം

അവസാന മത്സരത്തില്‍ തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇംഗ്ലണ്ടിന് 2-1ന് പരമ്പര സ്വന്തമായി. അതേസമയം അവസാന മത്സരത്തിലെ അവിശ്വസനീയ വിജയം അയര്‍ലന്‍ഡിന്റെ ആത്മവീര്യം ഉയര്‍ത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 03:00 am IST
inCricket

സതാംപ്റ്റണ്‍: ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍നിയുടെയും പോള്‍ സ്റ്റര്‍ലിങ്ങിന്റെയും അടിപൊളി സെഞ്ചുറികളില്‍ അയര്‍ലന്‍ഡിന് അവിസ്മരണീയ വിജയം. മൂന്നാം ഏകദിനത്തില്‍ അവര്‍ ഏഴു വിക്കറ്റിന് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചു.

നായകന്‍ ഒയിന്‍ മോര്‍ഗന്റെ സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ട് മുന്നോട്ടുവച്ച 329 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അയര്‍ലന്‍ഡ് വിജയതീരമണഞ്ഞു. തകര്‍ത്താടിയ പോള്‍ സ്റ്റര്‍ലിങ് 128 പന്തില്‍ 142 റണ്‍സ് അടിച്ചുകൂട്ടി. സ്റ്റര്‍ലിങ്ങാണ് കളിയിലെ കേമന്‍. ബാല്‍ബിര്‍നി 112 പന്തില്‍ 113 റണ്‍സും നേടി. രണ്ടാം വിക്കറ്റില്‍ സ്റ്റര്‍ലിങ്ങും ബല്‍ബീര്‍നിയും 214 റണ്‍സ് അടിച്ചെടുത്തു. മോര്‍ഗന്‍ 86 പന്തില്‍ 104 റണ്‍സ് കുറിച്ചു. സ്‌കോര്‍: ഇംഗ്ലണ്ട് 49.5 ഓവറില്‍ 328, അയര്‍ലന്‍ഡ്: 49.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 329.

ഇംഗ്ലണ്ടിലെ മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ ഇതാദ്യമായാണ് ഒരു ടീം ഇത്രയും വിലയ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്നത്. 2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ സൗരവ് ഗാംഗുലിയുടെ ഇന്ത്യന്‍ ടീം സ്ഥാപിച്ച 326 റണ്‍സിന്റെ റെക്കോഡാണ് അയര്‍ലന്‍ഡ് മറികടന്നത്. ഇംഗ്ലണ്ടിനെതിരെ ഒരു ടീമിന്റെ ഏറ്റവും വലിയ നാലാമത്തെ റണ്‍ചേസാണിത്. റണ്‍സ് പിന്തുടര്‍ന്ന് അയര്‍ലന്‍ഡ് നേടുന്ന ഏറ്റവും വലിയ വിജയവും ഇത് തന്നെ. 2011ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 328 റണ്‍സ് ചേസ് ചെയ്തതായിരുന്നു അവരുടെ മുന്‍ റെക്കോഡ്. അന്നും അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചു.

അവസാന മത്സരത്തില്‍ തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇംഗ്ലണ്ടിന് 2-1ന് പരമ്പര സ്വന്തമായി. അതേസമയം അവസാന മത്സരത്തിലെ അവിശ്വസനീയ വിജയം അയര്‍ലന്‍ഡിന്റെ ആത്മവീര്യം ഉയര്‍ത്തും.

ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ട് മോര്‍ഗന്റെ സെഞ്ചുറിയില്‍ (106) 49.5 ഓവറില്‍ 328 റണ്‍സിന് പുറത്തായി. ബാന്റണ്‍ (58), വില്ലി (51) കറന്‍ (38 നോട്ടൗട്ട്) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. അയര്‍ലന്‍ഡിനായി ക്രെയ്ഗ് യങ് പത്ത് ഓവറില്‍ 53 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ലിറ്റില്‍, കാംഫര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.

329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് ഓപ്പണര്‍ ഡിലാനിയെ 12 റണ്‍സിന് നഷ്ടമായി. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ബാല്‍ബര്‍നി ഓപ്പണര്‍ സ്റ്റിര്‍ലിങ്ങിനൊപ്പം പൊരുതി നിന്ന് അയര്‍ലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചു. 2023ലെ ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റായ ഈ ലോകകപ്പ് സൂപ്പര്‍ ലീഗില്‍ ഇംഗ്ലണ്ടിന് രണ്ട് വിജയങ്ങളില്‍ നിന്ന് ഇരുപത് പോയിന്റും അയര്‍ലന്‍ഡിന് ഒരു ജയത്തില്‍ നിന്ന് പത്ത് പോയിന്റും ലഭിച്ചു.

Tags: England
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.