ടോക്കിയോ: ജാപ്പനീസ് താരം നവോമി ഒസാക്ക അടുത്ത മാസത്തെ യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുമെന്ന് നവോമിയുടെ മാനേജര്‍ അറിയിച്ചു.
2018ല്‍ യുഎസ് ഓപ്പണ്‍ കിരീടം ചൂടിയ ഒസാക്ക ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കില്ലെന്ന് വിവിധ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളോടെ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ യുഎസ് ഓപ്പണില്‍ ഒസാക്ക കളിക്കുമെന്ന് അവരുടെ മാനേജര്‍ അറിയിച്ചു. ആഗസ്റ്റ് 31നാണ് യുഎസ് ഓപ്പണ്‍ ആരംഭിക്കുക.
ഫെബ്രുവരിയില്‍ സ്‌പെയിനിനെതിരായ ഫെഡറേഷന്‍ കപ്പ് യോഗ്യതാ മത്സരത്തിലാണ് ഒസാക്ക അവസാനമായി കളിച്ചത്. ലോക ഒന്നാം നമ്പറായ ആഷ്‌ലി ബാര്‍ട്ടി ഇത്തവണത്തെ യുഎസ് ഓപ്പണില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി. കൊറോണ പടരുന്ന പശ്ചാത്തലത്തിലാണ് പിന്മാറ്റം.
















