Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എഴുത്തച്ഛനെന്ന ബോധിവൃക്ഷം

മലപ്പുറം ജില്ലയില്‍, ഇന്നത്തെ തിരൂര്‍ മുനിസിപ്പാലിറ്റിയിലുള്ള തൃക്കണ്ടിയൂരിലാണ് എഴുത്തച്ഛന്റെ ജനനം. ഇപ്പോള്‍ തുഞ്ചന്‍പറമ്പെന്ന് അറിയപ്പെടുന്ന പ്രദേശം. മലപ്പുറത്തുനിന്ന് 25 കി:മീ പടിഞ്ഞാറായാണ് തുഞ്ചന്‍പറമ്പുള്ളത്. കോഴിക്കോടിന് കിഴക്കോട്ട് 50 കി:മീ ദൂരവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 03:00 am IST
inSamskriti

ഹിന്ദി സാഹിത്യത്തില്‍ തുളസീദാസിന് സമാനമായ സ്ഥാനമാണ് മലയാളത്തില്‍ എഴുത്തച്ഛനുള്ളത്. 16ാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ നിഗമനത്തില്‍ എഡി 1495 നും 1575 നും ഇടയില്‍. ഭക്തകവിയും ബഹുഭാഷാ പണ്ഡിതനുമായിരുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ആധുനിക മലയാളഭാഷ (കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും വ്യവഹാരഭാഷ) യുടെയും സാഹിത്യത്തിന്റെയും പിതാവായി അറിയപ്പെടുന്നു.  

മലപ്പുറം ജില്ലയില്‍, ഇന്നത്തെ തിരൂര്‍ മുനിസിപ്പാലിറ്റിയിലുള്ള തൃക്കണ്ടിയൂരിലാണ് എഴുത്തച്ഛന്റെ  ജനനം. ഇപ്പോള്‍ തുഞ്ചന്‍പറമ്പെന്ന് അറിയപ്പെടുന്ന പ്രദേശം. മലപ്പുറത്തുനിന്ന് 25 കി:മീ പടിഞ്ഞാറായാണ് തുഞ്ചന്‍പറമ്പുള്ളത്. കോഴിക്കോടിന് കിഴക്കോട്ട് 50 കി:മീ ദൂരവും.

ആദരസൂചകമായി അദ്ദേഹത്തിനു ലഭിച്ച വിളിപ്പേരായിരുന്നു എഴുത്തച്ഛന്‍. ‘എഴുത്തിന്റെ അച്ഛന്‍’ എന്ന് വാച്യാര്‍ഥം.  ഇതേ വംശപ്പേരുള്ള ഒരു സമുദായവുമിന്ന് കേരളത്തിലുണ്ട്. എഴുത്തച്ഛന്റെ മാതാപിതാക്കളെക്കുറിച്ച് വ്യക്തമായ അറിവുകളില്ല.  അദ്ദേഹത്തിന്റെ ജാതിയെച്ചൊല്ലിയും വാദങ്ങള്‍ പലതാണ്. ശൂദ്രവിഭാഗത്തില്‍ പെടുന്നു എന്നു മാത്രമേ അതേക്കുറിച്ച് പറയാനാകൂ. ഗ്രാമങ്ങളിലെ എഴുത്താശാന്മാരുടെ ഗണത്തില്‍ പെടുന്നവരാണ് എഴുത്തച്ഛന്മാര്‍.

മകളുടെ ജനന ശേഷമാണ് എഴുത്തച്ഛന്‍ സംന്യാസത്തിലേക്ക് തിരിഞ്ഞത്. തെക്കേ ഇന്ത്യയില്‍ ഉടനീളം അലഞ്ഞ് ഒടുവില്‍ പാലക്കാട്ടെ ചിറ്റൂരില്‍ വാസമുറപ്പിച്ചു. പ്രകൃതി സുന്ദരമായ ചിറ്റൂര്‍ ഗ്രാമത്തില്‍ ഒരു രാമക്ഷേത്രവും ശിവക്ഷേത്രവും രാമാനന്ദാശ്രമമെന്ന പേരില്‍ സംന്യാസിമഠവും സ്ഥാപിച്ചു. അദ്ദേഹത്തിന്റെ സമാധി സ്ഥലവും ഇവിടെയാണ്. സൂര്യനാരായണന്‍ എഴുത്തച്ഛന്‍, കരുണാകരന്‍ എഴുത്തച്ഛന്‍, ഗോപാലന്‍ എഴുത്തച്ഛന്‍ തുടങ്ങി വിഖ്യാതരായ ഒട്ടേരെ ശിഷ്യന്മാരെ അദ്ദേഹം വാര്‍ത്തെടുത്തു.

എഴുത്തച്ഛന്റെ അധ്യാത്മ രാമായണം, മഹാഭാരതം, ദേവീഭാഗവതം, ഹരിനാമ സങ്കീര്‍ത്തനം തുടങ്ങിയവ മലയാള സാഹിത്യത്തിലെ എക്കാലത്തെയും അനശ്വര കൃതികളാണ്. മലയാള ഭാഷയ്‌ക്ക് എഴുത്തച്ഛന്‍ നല്‍കിയ സംഭാവനകള്‍ക്ക് പകരം വയ്‌ക്കാനും  മറ്റൊന്നില്ല. രഘുവംശം, വാല്മീകി രാമായണം, ഭോജചമ്പു എന്നിവയുടെ സാരാംശമുള്‍ക്കൊണ്ടാണ് അധ്യാത്മരാമായണം  രചിച്ചതെങ്കിലും വേദവ്യാസന്റെ ബ്രഹ്മാണ്ഡ പുരാണത്തിലെ അവസാന ഭാഗത്തു  നിന്നാണ് ആശയങ്ങള്‍ പ്രധാനമായും എടുത്തിട്ടുള്ളത്. ഭഗവാന്‍ രാമന്റെയും കൃഷ്ണന്റെയും അടിയുറച്ച ഭക്തനായിരുന്നു അദ്ദേഹം. അതേസമയം  ദേവീമാഹാത്മ്യത്തില്‍ ആദിപരാശക്തിയുടെ അപദാനങ്ങളാണ് വാഴ്‌ത്തുന്നതെന്നു കാണാം. മുനിമാരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ത്രികാലജ്ഞാനിയായ ശാരിക പൈതലിനെക്കൊണ്ട് പാടിക്കുന്നതായി സങ്കല്‍പ്പിച്ച്്കിളിപ്പാട്ടു രീതിയിലാണ് രചനകളേറെയും. കേക, കാകളി, ശ്ലഥകാകളി പോലുള്ള വൃത്തങ്ങളാണ് രചനകളില്‍ സ്വീകരിച്ചിട്ടുള്ളത്. തുടര്‍ന്നു വന്ന കവികളെയെല്ലാം എഴുത്തച്ഛന്റെ കാവ്യശൈലി അഗാധമായി സ്വാധീനിച്ചിരുന്നു.

(അവസാനഭാഗം നാളെ)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുതിയ വാര്‍ത്തകള്‍

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.