Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മന്ത്രിമാര്‍ ഉത്തരവാദിത്തം മറക്കരുത്

ഒരു വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുത്തി സ്വകാര്യപദ്ധതി നടപ്പാക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍ ചെയ്തത്. സ്വന്തം പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി തന്നെ നടത്തുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 03:00 am IST
inEditorial

ഭരണാധികാരികള്‍ ഒരിക്കലും ജനങ്ങളോടും നാടിനോടുമുള്ള ഉത്തരവാദിത്തങ്ങള്‍ മറക്കാന്‍ പാടില്ല. രാജ്യത്തെ ഭരണവ്യവസ്ഥയുടെ സാമാന്യമര്യാദകള്‍ പോലും മറന്നുകൊണ്ടുള്ള നടപടികളാണ് കഴിഞ്ഞദിവസം കേരളത്തിലെ ഒരു മന്ത്രിയില്‍ നിന്നുണ്ടായത്. യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടില്‍ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും മറികടക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍ ചെയ്തത്. ഇന്ത്യയിലെ വിദേശ നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക പ്രോട്ടോകോള്‍ ഉണ്ട്. അത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്. എന്നാല്‍ കേരള മന്ത്രിസഭയിലെ അംഗം വിദേശകാര്യ മന്ത്രാലയമോ കേന്ദ്ര സര്‍ക്കാരോ അറിയാതെ ഒരു വിദേശ കോണ്‍സുലേറ്റുമായി ഇടപാട് നടത്തിയിരിക്കുകയാണ്. കേവലം അഞ്ച് ലക്ഷം രൂപയുടെ ഇടപാടാണെങ്കില്‍ പോലും അത്തരം ഇടപാടുകള്‍ ചട്ടലംഘനമാണെന്നറിയാത്ത ഒരാളാണ് കേരളത്തിലെ മന്ത്രി എന്നതാണ്  അത്ഭുതം.

നയതന്ത്ര ബാഗേജെന്ന വ്യാജേന സ്വര്‍ണക്കടത്ത് നടത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസിനുള്‍പ്പെടെ അതിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതും വിവാദമായ സാഹചര്യത്തിലാണ് മന്ത്രി കെ.ടി. ജലീലിന്റെ യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടിന്റെ വിശദാംശങ്ങള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്. വിദേശ നയതന്ത്ര സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായോ കേന്ദ്ര ഭരണ പ്രദേശങ്ങളുമായോ നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പാടില്ല. എന്നാല്‍ തന്റെ മണ്ഡലത്തിലെ ആയിരം പേര്‍ക്ക് അഞ്ഞൂറ് രൂപ വിലവരുന്ന ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്യാനായി യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് മന്ത്രി കെ.ടി. ജലീല്‍ ഏറ്റുവാങ്ങുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാരിനെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഒരു വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുത്തി സ്വകാര്യപദ്ധതി നടപ്പാക്കുകയാണ് മന്ത്രി ചെയ്തത്. സ്വന്തം പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി തന്നെ  നടത്തുകയും ചെയ്തു. മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയും പാതകയും പതിച്ച സഞ്ചികളാണ് ഇതിന് ഉപയോഗിച്ചതെന്നും ഓര്‍ക്കണം.

ഇത്രയും ഗുരുതരമായ വീഴ്ച ഒരു മന്ത്രിയില്‍ നിന്നുണ്ടായിട്ടും ഇതുവരെ അത് ചൂണ്ടിക്കാട്ടാനോ അതിനെതിരെ എന്തെങ്കിലും പറയാനോ ഭരണരംഗത്തുള്ള ആരും തയ്യാറായില്ലെന്നത് ഗൗരവത്തോടെ  കാണണം.  ഉപദേഷ്ടാക്കളുടെ വന്‍സംഘത്തിന് നടുവില്‍ കഴിയുന്ന മുഖ്യമന്ത്രിക്ക് സ്വന്തം മന്ത്രിസഭയിലെ ഒരംഗം നടത്തിയ ചട്ടവിരുദ്ധമായതും സത്യപ്രതിജ്ഞ ലംഘിക്കുന്നതുമായ ഒരു നടപടി ആരും ചൂണ്ടിക്കാട്ടിക്കൊടുത്തില്ലെന്ന് കരുതാനാവുമോ. ഭരണഘടനാ ലംഘനവും രാജ്യദ്രോഹപരവുമായ കുറ്റങ്ങള്‍ ചെയ്തിട്ടുപോലും വിശ്വസ്തരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ചതുപോലെ, തന്റെ സഹമന്ത്രിമാരെയും എങ്ങനെയും സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ് താനെന്ന് വ്യക്തമാക്കുകയാണോ മുഖ്യമന്ത്രി എന്നാണോ, ഇതില്‍ നിന്ന് നാം വായിച്ചെടുക്കേണ്ടത്?  

ദേശത്തിന്റെയും ജനതയുടെയും ഹിതാനുവര്‍ത്തിയായിരിക്കണം ഭരണാധികാരി എന്നത് ഭാരതത്തിന്റെ ധര്‍മ്മശാസ്ത്രമാണ്. ഇതിഹാസങ്ങളിലെ രാജാക്കന്മാര്‍ക്ക് ഉപദേശകരും മന്ത്രിമാരുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ രാജാവിന് ഇഷ്ടപ്പെടുന്ന ഉപദേശങ്ങള്‍ നല്‍കുന്നവരല്ല, ജനങ്ങളിഷ്ടപ്പെടുന്ന ഉപദേശങ്ങള്‍ രാജാവിന് നല്‍കുന്നവരാണ് നല്ല ഉപദേശകരെന്നും അത്തരം ഉപദേശങ്ങളെ ഉള്‍ക്കൊള്ളുന്നവരാണ് ഉത്തമഭരണാധികാരികളെന്നുമാണ് ഭാരതത്തിന്റെ രാജനീതി പറയുന്നത്. ജനഹിതവും രാജ്യഹിതവും മറക്കുന്ന ഉപദേശകരുടെയും അവരുടെ ഉപദേശങ്ങളനുസരിച്ച് ഭരിക്കുന്നവരുടെയും കേരളം ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുന്നത് സ്വാഭാവികം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.