Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹങ്ങളില്‍ പൂജാമുറിയുടെ സ്ഥാനം

വാസ്തുവിദ്യ - 20

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 03:00 am IST
inSamskriti

പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ എല്ലാ വീടുകളിലും പൂജാമുറി സ്ഥാപിക്കുന്നത് പതിവായിരിക്കുന്നു. എന്നാല്‍ അതെവിടെയാവണം? അതിന് എന്തൊക്കെ പ്രത്യേകതകള്‍ വേണം? എന്നതിനെ കുറിച്ച് പൊതു ധാരണ വളരെ കുറവാണ്. പ്ലാനില്‍ ഒഴിഞ്ഞു കിട്ടുന്ന ഇടത്തോ മുകളിലെ ശുചി മുറിയുടെ അടി ഭാഗത്തോ കോണി ചുവട്ടിലോ ഉള്‍ക്കൊള്ളിക്കുന്നതായിട്ടാണ് സാധാരണ കണ്ടു വരുന്നത്. ആ രീതി ശരിയല്ല.

ഗൃഹരൂപകല്പനയിലെ കേരളീയപ്രതീകമായ നാലുകെട്ട് നിര്‍മ്മാണരീതിയില്‍ രണ്ടാം നില ഉയര്‍ത്തി പണിയാത്ത വടക്കിനിയിലോ, കിഴക്കിനിയിലോ ആകണം പരദേവതയെ ഭജിക്കേണ്ടത് എന്നാണ്  പൂജാസ്ഥാനത്തിന്റ നിര്‍ണയം. അതായത് പൂജാമുറിക്ക് ഗൃഹത്തിന്റെ വടക്കുകിഴക്കു ഭാഗത്തിലാണ് ഉത്തമമായി സ്ഥാനം കാണേണ്ടത്.

അതു പോലെ തന്നെ  പ്രാധാന്യമേറിയ തെക്കു പടിഞ്ഞാറു ഭാഗത്തു നിരൃതി പദവും  പൂജാമുറിക്ക് സ്വീകരിയ്‌ക്കാവുന്നതാണ്. വടക്കുകിഴക്ക് വശത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായും തെക്കു പടിഞ്ഞാറു ഭാഗത്തു കിഴക്കോട്ട് ദര്‍ശനമായും സ്ഥാനം നിശ്ചയിക്കണം. അതായത് പൂജാമുറിയില്‍ പടങ്ങളും വിഗ്രഹങ്ങളും മൂര്‍ത്തികളും കിഴക്ക് അല്ലെങ്കില്‍ പടിഞ്ഞാറു ദിക്കിലേക്ക് അഭിമുഖമായാണ് സ്ഥാപിക്കേണ്ടത്. ദേവസങ്കല്പങ്ങള്‍ ഗൃഹത്തിനെ നോക്കിയിരിക്കുന്ന രീതിയില്‍ വേണം പൂജാമുറിക്ക് സ്ഥാനം നിശ്ചയിക്കാന്‍.

കൂടാതെ ഗൃഹങ്ങളുടെ ബ്രഹ്മസ്ഥാനത്തും മധ്യസൂത്രങ്ങളിലും പൂജാമുറി സ്ഥാപിക്കാവുന്നതാണ്. നാലുകെട്ടുകളുടെ ബ്രഹ്മസ്ഥാനമായ നടുമുറ്റത്തില്‍ പരദേവതകളുടെ സങ്കല്‍പ്പം വഹിച്ചു കൊണ്ട് പ്രതിഷ്ഠകള്‍ ചെയ്യാറുണ്ട്.

ഗൃഹാന്തര്‍ഭാഗങ്ങളില്‍  

പൂജാമുറിസ്ഥാപിക്കുമ്പോള്‍ ശുദ്ധവൃത്തികള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. അതു കൊണ്ട് തന്നെ ഭോജനമുറിയുടെയും അടുക്കളയുടെയും ബാത്‌റൂമിന്റെയും അതിസാമീപ്യം ഉചിതമല്ലാതാകുന്നു.

പൂജാ മുറിയില്‍ വിളക്കുമാത്രം കൊളുത്തിവെച്ച് ജപ-ധ്യാനാദികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ സ്വസ്ഥമായ മുകള്‍നിലയിലും പൂജാമുറിയെ കല്പിക്കാവുന്നതാണ്. എന്നാല്‍ പൂജയോ ഹോമങ്ങളോ നടത്തുന്നവരെങ്കില്‍  പൂജാമുറി താഴത്തെ നിലയില്‍ തന്നെ സ്ഥാപിക്കേണ്ടതാണ്. ഭൂസ്പര്‍ശം ഉള്ളിടത്ത് പൂജ ചെയ്യുന്നതാണ് കൂടുതല്‍ കാമ്യം.

പൂജാമുറിക്ക് ആവശ്യമനുസരിച്ചു വലുപ്പം സ്വീകരിക്കാം. എങ്കിലും പൊതുവെ കിഴക്കോട്ടു മുഖമായവയ്‌ക്ക് പഞ്ചയോനി അളവുകളും പടിഞ്ഞാറു മുഖമായവക്ക് ഏകയോനി അളവുകളും സ്വീകരിക്കുന്നത് ഉചിതമാണ്. വാതില്‍ പാളികള്‍ ഇരട്ടയിലും അലങ്കാരയുക്തങ്ങളും ആകണം. തറ ഉയരം ഒരേ നിരപ്പിലോ അല്പം ഉയര്‍ന്നോ ആകാം.’ദേവാനാം ന സ്വപേദുപരി’ എന്ന പ്രമാണത്താല്‍ നേരെ മുകളില്‍ കിടപ്പ് വരാത്ത വിധമുള്ള ക്രമീകരണവും ഉചിതം തന്നെ.

പരദേവതാസങ്കല്പമുള്ളവരും നിത്യവും പൂജ ചെയ്യുന്നവരും ഒഴിച്ചുള്ള സാധാരണക്കാര്‍  പൂജാമുറികളില്‍ ദേവതാ ബിംബങ്ങളും ഫോട്ടോയും സ്ഥാപിക്കുമ്പോള്‍ രൗദ്രഭാവ സങ്കല്‍പ്പങ്ങളും വലിയ ശിലാ,ലോഹ നിര്‍മിതങ്ങളായ മൂര്‍ത്തികളും ഒഴിവാക്കുന്നതാണ് നല്ലത്. നിവേദ്യം അര്‍പ്പിക്കുക എന്നുള്ളതും ആവശ്യമില്ല.

പൂജാമുറി അല്ലാതെ ചുവരിനോട് ചേര്‍ത്ത് സ്ഥാപിക്കുന്ന വിധം വിളക്ക് വയ്‌ക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി പൂജാ സ്ഥാനങ്ങള്‍ നിര്‍മിക്കുന്നത് പതിവാണ്. ഇതാണ് സാധാരണ ഗൃഹങ്ങളില്‍ കൂടുതല്‍ അഭികാമ്യം. ഇതും പടിഞ്ഞാറെ ചുവരില്‍ കിഴക്ക് ദര്‍ശനമായും കിഴക്ക് ചുവരില്‍ പടിഞ്ഞാറു ദര്‍ശനമായും വേണം സ്ഥാപിക്കാന്‍.

ഗൃഹങ്ങള്‍ക്ക് പുറത്ത് കുടുംബ ക്ഷേത്രം നിര്‍മിക്കുന്നുവെങ്കില്‍ ശിവ, തദ്സംബന്ധ ദേവന്‍മാര്‍ക്കും, നവഗ്രഹങ്ങള്‍ക്കും ഈശാന കോണിലും , വിഷ്ണു തദ്സംബന്ധ ദേവന്മാര്‍ക്ക് കിഴക്കും, പടിഞ്ഞാറും, ഗണപതി, ശാസ്താവ്, അയ്യപ്പന്‍, കാളി, നാഗസങ്കല്‍പ്പങ്ങള്‍ക്ക് നിരൃതി കോണിലും, ദുര്‍ഗാദേവി സങ്കല്‍പ്പങ്ങള്‍ക്ക് വായുകോണിലും സുബ്രഹ്മണ്യന് വടക്കുദിക്കിലും ആലയത്തിനു സ്ഥാനം കല്പിക്കാം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.