Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കടത്തും എസ്.എന്‍.സി ലാവലിന്‍ കേസും തമ്മില്‍ എന്ത് ബന്ധം; ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശനവും സംശയത്തില്‍

സ്വപ്നാ സുരേഷും ദിലീപ് രാഹുലനും തമ്മില്‍ എന്താണ് ബന്ധം?.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 08:06 pm IST
in Kerala

തിരുവനന്തപുരം:  യു എ ഇ കോണ്‍സലേറ്റ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണ കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്‌ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ 2017 സെപ്തംബറിലെ തിരുവനന്തപുരം സന്ദര്‍ശനം സംശയത്തിന്റെ നിഴലില്‍. ആ ചടങ്ങിന്റെ  സംഘാടകയായി നിറഞ്ഞു നിന്നത് സ്വപ്നാ സുരേഷായിരുന്നു എന്നതുതന്നെയാണ് പ്രധാനം. സ്പനയക്ക് പിന്നില്‍ ആരായിരുന്നു?.ആഗോള കുറ്റവാളിയും എസ്.എന്‍.സി ലാവലിന്‍ കേസില്‍ ആരോപിതനുമായ ദിലീപ് രാഹുലനിലേയ്‌ക്കാണ് സംശയം നീളുന്നത്. 

സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ച 33 അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം. എം എ യുസഫലി ഉള്‍പ്പെടെ പ്രമുഖരായ 28 പ്രവാസികളും ഇ എം നജീബ് ഉള്‍പ്പെടെ അഞ്ച് ബിസിനസ്സുകാരുമായിരുന്നു പട്ടികയില്‍. ആ പട്ടികയിലെ 26-ാം പേരുകാരന്‍  ദിലീപ് രാഹുലനായിരുന്നു. 21 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട കാലയളവിലാണ് ദുബായ് ഭരണാധികാരിക്കൊപ്പം ദിലീപ് രാഹുലന്‍ കേരളത്തിലെത്തിയത്. ഇതെങ്ങനെ സാധിച്ചു എന്നതാണ് സംശയം ജനിപ്പിക്കുന്നത്. 

ക്ഷണിക്കപ്പെട്ടവരുടെ പട്ടിക

മുഖ്യമന്ത്രി അറിയാതെയാണോ ഇത് നടന്നത്?. ആരാണ് ഇയാളെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചത്?. സ്വപ്നാ സുരേഷും ദിലീപ് രാഹുലനും തമ്മില്‍ എന്താണ് ബന്ധം?.  അന്നത്തെ സന്ദര്‍ശനവും സ്വര്‍ണ്ണക്കടത്തിനായിരുന്നോ? ഇപ്പോഴത്തെ സ്വര്‍ണ്ണക്കടത്തിന്  പിന്നിലും ദിലീപ് രാഹുലന് ബന്ധമുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്. 

കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കാനാണ് പ്രധാനമായും ഡോ ഷെയ്‌ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി എത്തിയത്. മന്ത്രി കെ ടി ജലീലാണ് ഇതിന് ചുക്കാന്‍ പിടിച്ചത്.  മറ്റൊരു രാഷ്‌ട്രത്തലവന്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട സാമാന്യ മര്യാദ പാലിക്കാതെയായിരുന്നു സന്ദര്‍ശം. കേന്ദ്ര സര്‍ക്കാറിനെ ഒഴിവാക്കി മറ്റൊരു രാജ്യവുമായി കേരളം നേരിട്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്ന പ്രതീതി പരത്തി. 

ഷാര്‍ജയില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന  ഇന്ത്യക്കാരെ മോചിപ്പിക്കുമെന്നതായിരുന്നു  ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ പ്രധാന പ്രഖ്യാപനം. ഷാര്‍ജയില്‍ കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും ആയുര്‍വേദ പാരമ്പര്യവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം, ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനസമുച്ചയങ്ങള്‍, എന്‍ജിനീയറിങ് കോളജും മെഡിക്കല്‍ കോളജും പബ്ലിക് സ്‌കൂളും ഉള്‍പ്പടെ ആഗോള നിലവാരമുളള വിദ്യാഭ്യാസ കേന്ദ്രം എന്നീ  പദ്ധതികളും സുല്‍ത്താന്‍  പറഞ്ഞു.  

കേരളം കൊട്ടിഘോഷിച്ച സന്ദര്‍ശനം കള്ളക്കടത്തിനുള്ള മറയാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

.

Tags: goldsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.