കൊല്ലം: പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാതെ സഞ്ചരിച്ചതിന് 346 പേര്‍ക്കെതിരെ കൊല്ലം സിറ്റിയിലും 91 പേര്‍ക്കെതിരെ റൂറലിലും കേസെടുത്തു. സിറ്റിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് 163 പേര്‍ക്കെതിരെ 109 കേസുകളും രജിസ്റ്റര്‍ ചെയ്തു.
നിബന്ധനകള്‍ ലംഘിച്ച 38 വാഹനങ്ങളും പിടികൂടി. ഇരവിപുരം, കരുനാഗപ്പള്ളി, പാരിപ്പള്ളി പോലീസ് സ്റ്റേഷന് പരിധികളിലായി 3 വ്യാപാര സ്ഥാപന ഉടമകള്‍ക്കെതിരെയും കേസെടുത്തു. റൂറലില്‍ 20 കേസെടുത്ത് 29 പേരെ അറസ്റ്റ് ചെയ്തു. 15 വാഹനങ്ങളും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: