മട്ടാഞ്ചേരി: കൊറോണ പ്രതിരോധ കവചമണിഞ്ഞ് ബസ് ജീവനക്കാരും. സമൂഹ വ്യാപന ഭീതിയെ തുടര്‍ന്നാണ് മാസ്ക്കും ഗ്ലൗസ്സും ഒപ്പം ഫെയ്സ് ഷീല്‍ഡു മണിഞ്ഞ് തൊഴിലെടുക്കുന്നത്. പ്രതിദിനം നൂറുക്കണക്കിന് ജനങ്ങളുമായി ഇടപെടുമ്പോള്‍ തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച വരരുതെന്നും സ്വരക്ഷയും ഉറപ്പാക്കിയാണ് പുതിയ നീക്കമെന്ന് ബസ്സുടമ സെക്രട്ടറി രാമപടിയാര്‍ പറഞ്ഞു.
ലേക്ഡൗണിന് ശേഷം ബസ് ഗതാഗത തുടങ്ങിയപ്പോള്‍ സാമൂഹിക അകലം പാലിച്ച് സീറ്റ് ക്രമീകരിച്ചും സാനിറ്റെസര്‍ ഒരുക്കിയും ടിക്കറ്റ് ഒഴിവാക്കിയും ബസില്‍ ഡ്രൈവര്‍ ക്വാമ്പിന്ഗ്ലാസ്സ് ഷീറ്റ് ഉപയോഗിച്ച് വേര്‍തിരിച്ചും സുരക്ഷയൊരുക്കിയിരുന്നു.
കൊച്ചി കൂട്ടായ്മയുടെ സഹകരണത്തോടെ പശ്ചിമകൊച്ചിയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ ഫെയ്സ് ഷീല്‍ഡും മാസ്കും ഗ്ലൗസുമായി ശിഖ ബസ് കൊച്ചിയില്‍ ആദ്യയാത്ര ആരംഭിച്ചു. കെ.ജെ. മാക്സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒ ജെ.ബി. ചെറിയാന് മാസ്ക്കുകള്‍ വിതരണം ചെയ്തു. ടി.എം. റിഫാസ് അധ്യക്ഷനായി. രാമപടിയാര്‍, വി.ഡി. മജീന്ദ്രന്, എം.എം. സലിം, സി. എക്സ്. ആന്റണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: