Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

മടങ്ങിവരാത്ത തിരക്കഥ

മനുഷ്യപ്പറ്റുള്ള തിരക്കഥകളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ ലോഹിതദാസ് വിടപറഞ്ഞിട്ട് പതിനൊന്ന് വര്‍ഷം

സുജിത്ത് ടി.കെ. നളിനംbyസുജിത്ത് ടി.കെ. നളിനം
Jun 28, 2020, 03:00 am IST
inMollywood

വാനിലൂടെ ഉയര്‍ന്നു പറക്കുന്ന പട്ടം. താഴെ അതിനെ നൂലില്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന കുട്ടി. അപ്പോഴാണ് ആകാശത്തുകൂടി പറന്നു നടക്കുന്ന ഒരു തത്തമ്മയെ പട്ടം കണ്ടത്. ദുരാഗ്രഹം മൂത്തപട്ടം തന്റെ നൂല്‍ബന്ധം മുറിച്ചു തരുവാന്‍ തത്തമ്മയോട് പറയുന്നു. ഒടുവില്‍ സംഭവിച്ചതോ? നിയന്ത്രണം വിട്ട പട്ടം താഴെ ചെളിക്കുണ്ടില്‍ പതിച്ചുപോയി.  

1986-ല്‍ റിലീസ് ചെയ്ത ‘തനിയാവര്‍ത്തനം’ എന്ന സിനിമയിലെ സന്ദേശമുള്‍ക്കൊള്ളുന്ന ഈ രംഗം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നവാഗതനായ തിരക്കഥാകൃത്തിനെക്കുറിച്ച് പ്രേക്ഷക മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു. അഭിനയത്തിന്റെ പെരുന്തച്ചന്‍ തിലകന്‍ നാടകരംഗത്തുനിന്ന് മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയ എ.കെ. ലോഹിതദാസ് എന്ന പ്രതിഭാധനനായിരുന്നു ആ തിരക്കഥാകൃത്ത്. പത്മരാജനുംഎം.ടി. വാസുദേവന്‍ നായര്‍ക്കും ശേഷം സാഹിത്യാംശമുള്ള രചനകള്‍കൊണ്ട് മലയാള സിനിമാരംഗത്തെ വിസ്മയിപ്പിച്ചു ലോഹിതദാസ്.

ഏറ്റവുമധികം ലോഹിതദാസ് രചനകള്‍ക്ക് ചലച്ചിത്രഭാഷ്യമേകിയത് സിബി മലയില്‍ തന്നെ. സേതുമാധവനെ അനശ്വരമാക്കിയ കിരീടവും ചെങ്കോലും, മോഹന്‍ലാല്‍ സ്വന്തം ബാനറില്‍ ആദ്യമായി നിര്‍മിച്ച ഹിസ് ഹൈനസ് അബ്ദുള്ള, ലാലിന് ആദ്യത്തെ ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഭരതം, നാട്യശാസ്ത്ര കളരിയില്‍ അണിയിച്ചൊരുക്കിയ കമലദളം. ഇവയൊക്കെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായി നിലനില്‍ക്കുന്നു.

വാടക ഗര്‍ഭപാത്രം എന്ന ആശയം ആദ്യമായി മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയ ദശരഥം, സത്യസന്ധനായ വക്കീലിന്റെ ജീവിത നൊമ്പരത്തിലൂടെ കടന്നുപോയ വിചാരണ എന്നീ ചിത്രങ്ങള്‍ ലാളിത്യ സ്പര്‍ശമുള്ള കുടുംബ ചിത്രങ്ങളായിരുന്നു. സ്‌നേഹവും ആര്‍ദ്രവികാരങ്ങളും ഊടും പാവുമായ ലോഹിതദാസ് കഥകളിലൂടെ ആയിരുന്നു പിന്നീടങ്ങോട്ട് മലയാള സിനിമ സഞ്ചരിച്ചത്.

കുടുംബപുരാണം, സസ്‌നേഹം, തൂവല്‍ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ഇവയെല്ലാം  സത്യന്‍ അന്തിക്കാടിലൂടെ ചലച്ചിത്രവല്‍ക്കരിക്കപ്പെട്ടപ്പോള്‍, സ്വന്തം കുടുംബാന്തരീക്ഷങ്ങളുടെ നേര്‍കാഴ്ചയായി മലയാളികള്‍ക്ക് അനുഭവപ്പെട്ടു. അമരം, വെങ്കലം, പാഥേയം എന്നിങ്ങനെ ലോഹിതദാസ് സൃഷ്ടികള്‍ക്ക് ഭരതന്റെ ദൃശ്യവിസ്മയങ്ങള്‍ ചാരുതയേകി. ആന്റണിയും (മമ്മൂട്ടി), അലിയാരും (തിലകന്‍) പകര്‍ന്നാടിയ കൗരവരും, മഹായാനവും ലോഹിതദാസ്-ജോഷി ടീമിന്റെ മാസ് ചിത്രമായി. ഐ.വി. ശശിയുടെ മൃഗയ എന്ന ചിത്രം ലോഹി സ്പര്‍ശത്തിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.  ആധാരം (ജോര്‍ജ് കിത്തോ), സല്ലാപം (സുന്ദര്‍ദാസ്) എന്നിവ വ്യത്യസ്ത ശൈലിയുടെ സംവിധായകരെ സൃഷ്ടിച്ചു. നടീനടന്മാര്‍ക്ക് ലോഹിയുടെ തിരക്കഥകളിലൂടെ മികച്ച കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ലഭിക്കുകയായിരുന്നു.

സര്‍പ്പശാപം വേട്ടയാടിയ വിദ്യാധരന്റെ(മമ്മൂട്ടി) മായക്കാഴ്ച, പുള്ളുവത്തി സരോജിനിയുടെ ജീവിതത്തില്‍ പ്രതിഫലിച്ച ‘ഭൂതക്കണ്ണാടി’യിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന ലോഹിതദാസ് മലയാള സിനിമയെ സജീവമാക്കി.

മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ ഒട്ടനവധി അവാര്‍ഡുകള്‍ ഭൂതക്കണ്ണാടിയെ തേടിയെത്തിയപ്പോള്‍ മലയാള ചലച്ചിത്രരംഗം ഇതര ഭാഷാചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കുകയായിരുന്നു. ജയറാമും മുരളിയും അഭിനയ വിസ്മയം തീര്‍ത്ത കാരുണ്യവും, സംവിധായകന്‍ ലാലിന്റെ അഭിനയ മികവ് എടുത്തുകാട്ടിയ ഓര്‍മച്ചെപ്പും ലോഹിതദാസ് ചിത്രങ്ങളായി പുറത്തുവന്നു. കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, നിവേദ്യം ഇങ്ങനെ കുറച്ചധികം നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു ലഭിച്ചു. കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളില്‍ വ്യത്യസ്തത ഏറെയുള്ള കസ്തൂരിമാന്‍ മനോഹരമായ ലവ് സ്റ്റോറിയായി ഇന്നും പ്രേക്ഷകര്‍ മനസ്സില്‍ ചേര്‍ത്തുവയ്‌ക്കുന്നു.  

‘ഭീഷ്മര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ എഴുത്തില്‍ മുഴുകിയ വേളയിലായിരുന്നു ലോഹിയെ മരണം വന്നു വിളിച്ചത്. പറഞ്ഞു തീരാത്ത സ്‌നേഹ ബന്ധങ്ങളുടെ ഈ വലിയ കഥാകാരന്‍ ഈ ലോകത്തുനിന്ന് കടമെടുത്ത സ്‌നേഹമെന്ന മഷിക്കൂട്ട് ഇവിടെത്തന്നെ തിരികെയേല്‍പ്പിച്ച് പോയ്‌മറയുകയായിരുന്നു. പതിനൊന്ന് വര്‍ഷം മുന്‍പ് ഒരു ജൂണ്‍ ഇരുപത്തിയെട്ടിനായിരുന്നു ഇത്.  പഴയ ലക്കിടിയിലെ ‘അമരാവതി’ വീട് ഇന്ന് ശൂന്യം. അവിടെങ്ങും പാറി നടക്കുന്നുണ്ട് ലോഹിതദാസിന്റെ നന്മയുള്ള കഥാപാത്രങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.