Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപി നേതാവിന്റെ കാർ ആക്രമിച്ച സംഭവം: പ്രതികൾക്ക് പോലീസ് സംരക്ഷണം

പന്തപ്ലാവിക്കോണത്ത് ആർഎസ്എസ് ശാഖ നടന്ന സ്ഥലം കയ്യേറിയാണ ഡിവൈഎഫ്‌ഐക്കാർ സംഘർഷത്തിന് തുടക്കമിട്ടത്. നാലു വർഷം മുമ്പും ഇത്തരത്തിൽ ഇവർ ഇവിടെ സംഘർഷം ഉണ്ടാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 03:26 pm IST
inKerala
ബിജെപി ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി മഹേഷ് നെല്ലനാട്, സുജിത്ത്, അംജത്ത് തേമ്പാംമൂട് എന്നിവർ

ബിജെപി ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി മഹേഷ് നെല്ലനാട്, സുജിത്ത്, അംജത്ത് തേമ്പാംമൂട് എന്നിവർ

തിരുവനന്തപുരം: ബിജെപി കർഷകമോർച്ച മുൻ ജില്ലാ സെക്രട്ടറിയും ബിജെപി ജില്ലാകമ്മറ്റിയംഗവുമായ നെല്ലനാട് ശശിയുടെ കാർ തല്ലിത്തകർക്കുകയും കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ഡിവൈഎഫ് ഐ, സിപിഎം പ്രതികളെ വെഞ്ഞാറമൂട് പോലീസ് സംരക്ഷിക്കുന്നു. സംഭവം നടന്ന് 12 ദിവസമായിട്ടും സംഭവത്തിലെ പ്രധാന പ്രതികളെ പിടികൂടാത്ത പോലീസ് നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു.

പന്തപ്ലാവിക്കോണത്ത്  ആർഎസ്എസ് ശാഖ നടന്ന സ്ഥലം കയ്യേറിയാണ ഡിവൈഎഫ്‌ഐക്കാർ സംഘർഷത്തിന് തുടക്കമിട്ടത്.  നാലു വർഷം മുമ്പും ഇത്തരത്തിൽ ഇവർ ഇവിടെ സംഘർഷം ഉണ്ടാക്കിയിരുന്നു. അതിനെതുടർന്ന് ഈ വസ്തുവിന്റെ ഉടമ തന്നെ  ഡിവൈഎഫ്‌ഐ പ്രവർത്തകരെ ഇവിടെ കയറുന്നതിൽ നിന്ന് വിലക്കിയിരുന്നു, തുടർന്ന് നാലു വർഷങ്ങളായി ശാഖ മാത്രം നടന്നു വരികയായിരുന്നു. കൊറോണ സമയത്ത് ശാഖ നിർത്തിവച്ചപ്പോൾ വീണ്ടും ഇവർ കൂട്ടം കൂടി ഇവിടേക്ക് കടന്നുകയറിയത്  ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കുതർക്കം ഉടലെടുക്കുകയായിരുന്നു. കെഎസ്ആർടിസി ഡ്രൈവറും വാർഡ് മെമ്പറിന്റെ ഭർത്താവുമായ മനോജ്, പി.വി. രാജേഷ് എന്നിവർ തേമ്പാംമൂട്ടിൽ നിന്നുൾപ്പെടെ  ആളുകളെയും കൂട്ടി വന്ന് അക്രമം നടത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ട് ഇവരെ തടഞ്ഞെങ്കിലും ഇവർ രണ്ടു പേരും വെല്ലുവിളിയും ഭീഷണിയുമായാണ് മടങ്ങിയത്. സംഘർഷത്തെ തുടർന്ന് പോലീസ് ഇരുവിഭാഗത്തിനെതിരെയും കേസ് എടുത്തു. ഒത്തുതീർപ്പിനായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് സിഐ  വിളിച്ചതിൻ പ്രകാരം  പോകുമ്പോഴായിരുന്നു ബിജെ

പി നേതാവ് നെല്ലനാട് ശശിക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരെ വൈകുന്നേരം ഡിവൈഎഫ്‌ഐ സംഘം വീണ്ടും ആക്രമണം നടത്തിയതും കാർ അടിച്ചുതകർത്തതും. ഇതിൽ തേമ്പാംമൂട് പ്രദേശത്തു നിന്നുള്ള പാർട്ടി ഗുണ്ടകളുമുണ്ടായിരുന്നു. ഇവർ ഭൂതമടക്കി ജംഗ്ഷനിൽ നാട്ടുകാർ നോക്കിനിൽക്കേ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊടിതോരണങ്ങൾ നശിപ്പിക്കുകയും അവിടെ ഉണ്ടായിരുന്ന നാട്ടുകാരെ ഉൾപ്പെടെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം ഇവർ ഗോകുലം മെഡിക്കൽ കോളേജിനടുത്തു വച്ചാണ് നെല്ലനാട് ശശിയുടെ വാഹനം അടിച്ചു തകർത്തതും പ്രവർത്തകരെ ആക്രമിച്ചതും.  അതുവഴി വന്ന ഇരുചക്രവാഹനത്തിലെ വേറേ ചില യാത്രക്കാരേയും ഇവർ മർദിച്ചിരുന്നു.

കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം 20 ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തെങ്കിലും  സിപിഎം ബ്രാഞ്ച് സെക്രട്ടറി മഹേഷ് നെല്ലനാട്, സുജിത്ത്, അംജത്ത് തേമ്പാംമൂട് എന്നിവരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്ത്. ബാക്കി പ്രതികൾ എല്ലാം ഒളിവിൽ പോയതായാണ് പോലീസ് ഭാഷ്യം. കേസിലെ മറ്റ് പ്രതികളായ സജി കൊപ്പത്തിൽ, മനീഷ് പന്തപ്ലാവിക്കോണം, ഷിബിൻ  മിഥുൻ, ധനുഷ് ചൂരപ്പെട്ടി, അതുൽ കോണത്തുവിളാകം എന്നിവർ ഉൾപ്പെടെ മുഴുവൻ പ്രതികളും  നെല്ലനാട്, പന്തപ്ലാവിക്കോണം പ്രദേശത്തെ അവരവരുടെ വീടുകളിൽ തന്നെയുണ്ട്. പ്രതികളെ ഇനി അറസ്റ്റ് ചെയ്യില്ലെന്നും കേസിൽ നിന്ന് ഒഴിവാക്കി കൊടുക്കാമെന്നും പോലീസ് ഉറപ്പുകൊടുത്തതായി പ്രതികൾ തന്നെ പറയുന്നു. സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഇടപെടലും ഭീഷണിയും സമ്മർദവും മൂലം ബിജെപി പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്ത് റിമാൻഡ് ചെയ്തിരുന്നു. 14 ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ നിന്നും സ്റ്റേഷൻ ജാമ്യം നൽകി വിട്ട മൂന്ന് ബിജെപി പ്രവർത്തകരെ വീണ്ടും മൊഴി എടുക്കാനെന്ന വ്യാജേന 18 ന് രാത്രി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ജാമ്യം നൽകിയ പഴയ കേസിൽ പുതിയ വകുപ്പ് കൂട്ടിച്ചേർത്ത് ജാമ്യം റദ്ദാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പാർട്ടി കാണിക്കുന്ന എല്ലാ കൊള്ളരുതായ്‌മകൾക്കും കുട പിടിക്കേണ്ട ഗതികേടിലാണ് വെഞ്ഞാറമൂട് പോലീസ്. കേസിൽ  പാർട്ടിക്ക് വഴങ്ങാത്തതിന്റെ പേരിൽ കോടതി ഡ്യൂട്ടി പോലീസുകാരനെ പോലും  വെഞ്ഞാറമൂട്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തിട്ടുള്ളതായി ആക്ഷേപമുണ്ട്. രാഷ്‌ട്രീയ സമ്മർദത്തിന് അടിമപ്പെട്ട് യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിലപാടിനെതിരെ വരും ദിവസങ്ങളിൽ  ശക്തമായ പ്രക്ഷോഭങ്ങൾക്കൊരുങ്ങുകയാണ് ബിജെപി നേതൃത്വം.

Tags: bjpപോലീസ്വാഹനംattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.