Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആശങ്ക ഏറി; തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹോട്ട് സ്‌പോട്ട്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹോട്ട്‌സ്‌പോട്ട് ആക്കി. ഇതില്‍ കാലടി ജംഗ്ഷന്‍ (കാലടി വാര്‍ഡ്), ആറ്റുകാല്‍ (ആറ്റുകാല്‍ വാര്‍ഡ്), മണക്കാട് ജംഗ്ഷന്‍ (മണക്കാട് വാര്‍ഡ്), ചിറമുക്ക് കാലടി റോഡ് (ആറ്റുകാല്‍, കാലടി വാര്‍ഡ്), ഐരാണിമുട്ടം (ആറ്റുകാല്‍ വാര്‍ഡ്) എന്നിവിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 12:38 pm IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹോട്ട്‌സ്‌പോട്ട് ആക്കി. ഇതില്‍ കാലടി ജംഗ്ഷന്‍ (കാലടി വാര്‍ഡ്), ആറ്റുകാല്‍ (ആറ്റുകാല്‍ വാര്‍ഡ്), മണക്കാട് ജംഗ്ഷന്‍ (മണക്കാട് വാര്‍ഡ്), ചിറമുക്ക് കാലടി റോഡ് (ആറ്റുകാല്‍, കാലടി വാര്‍ഡ്), ഐരാണിമുട്ടം (ആറ്റുകാല്‍ വാര്‍ഡ്) എന്നിവിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളാണ്. ഈ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ ഈ പ്രദേശങ്ങളിലെ അതിര്‍ത്തി റോഡുകള്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. കര്‍ശനമായ പോലീസ് പെട്രോളിംഗും ആരംഭിച്ചു.

ജില്ലയില്‍ കൊറോണ വ്യാപനം കൂടുന്നതോടെ നഗരവാസികള്‍ ആശങ്കയിലാണ്. ഇന്ന് മുതല്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. നഗരാതിര്‍ത്തിയും ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ചും ശക്തമായ പരിശോധനകളായിരിക്കും വരും ദിവസങ്ങളില്‍ ഉണ്ടാകുക. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച മണക്കാട് സ്വദേശി നഗരത്തിലെ ചാലക്കമ്പോളം, ബീമാപള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതും ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.  

ലോക്ഡൗണില്‍ ഇളവു വന്നതോടെ പോലീസ് പരിശോധനങ്ങള്‍ നഗരത്തില്‍ ഏറെക്കുറേ ഒഴിവാക്കിയിരുന്നു. ഇതോടെ മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെ നഗരത്തില്‍ ഇറങ്ങുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നു. സര്‍ക്കാരിന്റെ പല നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തുമില്ല. കൊറോണ വ്യാപനം ജില്ലയില്‍ കൂടിയാല്‍ നഗരത്തിന്റെ അതിര്‍ത്തികള്‍ അടയ്‌ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നതിനാല്‍ കൊറോണ രോഗികളുടെ എണ്ണം പിടിച്ചുനിര്‍ത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.  

നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ സെക്രട്ടേറിയറ്റ് പരിസരവും കിഴക്കേകോട്ടയിലും വലിയ തിരക്കാണ് ദിവസവും അനുഭവപ്പെടുന്നത്. ചാലക്കമ്പോളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന പരിശോധനയും ഇപ്പോള്‍ ഇല്ല. നഗരത്തിലെ കടകള്‍ക്കു മുന്നിലും എടിഎം സെന്ററുകളിലും കൊറോണ പ്രതിരോധത്തിന്റെ ആദ്യനാളുകളില്‍ കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും മറ്റും വച്ചിരുന്നെങ്കിലും ഇപ്പോള്‍ അവയൊന്നും ഇല്ലാതായി. ഹോട്ടലുകളിലും സ്ഥാപനങ്ങളുടെ ക്യാന്റീനുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുവാദത്തെയും ദുരുപയോഗം ചെയ്യുകയാണ്. ഇവിടങ്ങളില്‍ സാമൂഹ്യാകലം പാലിക്കുന്നില്ല. തലസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും മുഴുവന്‍ ജീവനക്കാരും എത്തുന്നതും രോഗവ്യാപനത്തിന്റെ ഭീഷണി വര്‍ദ്ധിപ്പിക്കുന്നു. ഇവിടങ്ങളിലും പ്രതിരോധ നടപടികളില്‍ നിന്ന് പിന്നാക്കം പോയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ജില്ലയില്‍ ദിവസവും വന്നുപോകുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ പഴയതുപോലെ ദിവസവും പ്രതിഷേധ സമരങ്ങളുടെ നീണ്ട നിരയാണ്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കിയില്ലെങ്കില്‍ ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.

Tags: ഹോട്ട്സ്പോട്ട്തിരുവനന്തപുരംcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.