Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാലിക്കുന്ന് കോളനി ‘നമ്പർ വണ്ണല്ല’, 35 കുടുംബക്കാർക്ക് ഒരു ശൗചാലയം, രണ്ടു സെന്റ് സ്ഥലത്തു താമസിക്കുന്നവർക്ക് ‘വെള്ള കാർഡ്’

നാടിന്റെ മക്കൾക്ക് നാട്ടിൽ പൊതുനിരത്തുകൾ ശൗചാലയം ആക്കുകയേ നിവർത്തിയുള്ളൂ. നടുത്തളത്തിൽ മഴവെള്ളം വീഴുന്ന 'അത്യാധുനിക' സൗകര്യമുള്ള വീടുകളാണ് ഏറെയും. മഴ പെയ്യുമ്പോൾ പാത്രങ്ങളുമായി കുത്തിയിരുന്നു വെള്ളം നിറയുന്നതിനനുസരിച്ചു പുറത്തു കളഞ്ഞു അടുത്ത പാത്രംവെച്ചു പിന്നെയും വെള്ളംപിടിച്ചു കളയുന്ന 'നമ്പർ വൺ' വീടുകൾ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 02:43 pm IST
inKerala

വെഞ്ഞാറമൂട്: ‘നമ്പർ വൺ’ കേരളത്തിന്റെ ഒരു പുരോഗതിയും എത്തിനോക്കാത്ത ഒരു പ്രദേശമുണ്ട് വെഞ്ഞാറമൂട്ടിൽ. പുല്ലംപാറ വില്ലേജിലെ വാലിക്കുന്നു കോളനി നിവാസികളോട് ചോദിച്ചാൽ അവർക്കും പറയാനുണ്ട് കുറെ ‘നമ്പർ വൺ’ കാര്യങ്ങൾ. 35 കുടുംബക്കാർക്ക് ഒരു ശൗചാലയം. 35 കുടുംബത്തിൽ പ്രായപൂർത്തിയായ പെണ്മക്കൾ മാത്രം വരും നാൽപ്പതിനടുപ്പിച്ചു. ഇവർക്ക് പ്രാഥമികസൗകര്യം നിറവേറ്റാൻ പോലും ഇവിടെ സൗകര്യമില്ല. കാടിന്റെ മക്കൾക്ക് കാട്ടിൽ പോകാം.  

നാടിന്റെ മക്കൾക്ക് നാട്ടിൽ പൊതുനിരത്തുകൾ ശൗചാലയം ആക്കുകയേ നിവർത്തിയുള്ളൂ. നടുത്തളത്തിൽ മഴവെള്ളം വീഴുന്ന ‘അത്യാധുനിക’ സൗകര്യമുള്ള വീടുകളാണ് ഏറെയും. മഴ പെയ്യുമ്പോൾ പാത്രങ്ങളുമായി കുത്തിയിരുന്നു വെള്ളം നിറയുന്നതിനനുസരിച്ചു പുറത്തു കളഞ്ഞു അടുത്ത പാത്രംവെച്ചു പിന്നെയും വെള്ളംപിടിച്ചു കളയുന്ന ‘നമ്പർ വൺ’ വീടുകൾ. രണ്ടു സെന്റ് സ്ഥലത്തു താമസിക്കുന്നവർക്ക് ‘വെള്ള കാർഡ്’.  

സ്ഥലം  എംഎൽഎ ഒരു തവണ മാത്രമേ സന്ദർശിച്ചിട്ടുള്ളു ഇവിടെ. എംപി സന്ദർശിച്ചിട്ടുമില്ല. വാർഡ് മെമ്പർ ഇടയ്‌ക്കിടെ വരും. ‘നമ്പർ വൺ’ ആയതുകൊണ്ട് സുഖവിവരം തിരക്കി പോകും. ലോക്ഡൗൺ സമയത്തു ചക്കവെട്ടി കഴിച്ചു ഗതികെട്ടപ്പോൾ കുട്ടികൾ കഷ്ടപ്പാട് പുറംലോകത്തെ അറിയിക്കാൻ വീഡിയോ ഇട്ടതറിഞ്ഞു അതുകൂടി ബ്ലോക്ക് ചെയ്യിച്ചു അവരെ കൊണ്ടുതന്നെ പറയിപ്പിച്ചു കോളനി ‘നമ്പർ വൺ’ ആണെന്ന്. ഒരാൾ മരിച്ചാൽ അടക്കാൻ സ്ഥലമില്ല. വീടുപൊളിച്ചാണ് മിക്കപ്പോഴും അടക്കുന്നത്.  

25 വർഷത്തിനിടെ കൊണ്ടുവന്ന ഒരു പുരോഗതിയാണ് നാലു ദിവസം കൂടുമ്പോൾ വെള്ളം വരുന്ന ജപ്പാൻ കുടിവെള്ള പദ്ധതി. വാഗ്ദാനങ്ങൾക്കാണെങ്കിൽ ഒരു പഞ്ഞവുമില്ല. മൂന്നു ലക്ഷം രൂപ വീടിനു അനുവദിച്ചാൽ അതിനിരട്ടി ചുമട്ടുകൂലി കാരണം ഒരു വീടു പോലും പൂർത്തീകരിക്കാൻ പറ്റിയിട്ടില്ല. ശൗചാലയം കെട്ടി കാണിച്ചാലേ  പഞ്ചായത്തു ഫണ്ട് അനുവദിക്കൂ. ചുമട്ടുകൂലി കാരണം കിട്ടുന്ന ഫണ്ടിൽ അതും തീർക്കാൻ പറ്റില്ല. പാവങ്ങൾ ആയതുകൊണ്ട് പുറത്തുനിന്നാരും കടം കൊടുക്കില്ല. വാങ്ങിച്ച കടം വീട്ടാൻ വേലചെയ്തു കിട്ടുന്നതുകൊണ്ട് കടം തീർക്കാൻ പറ്റുന്നില്ല.  ഇതുകാരണം 25വർഷമായിട്ടും മണ്ണുവെച്ചു ചോരുന്ന വീട്ടിൽ കിടക്കുന്നവർ പോലും വീടിനു അപേക്ഷ കൊടുക്കുന്നില്ല. ഇവർക്ക് ചുമട്ടുകൂലി ലാഭിക്കാൻ വാഹനസൗകര്യം ഉള്ള ഒരു റോഡ് ചിപ്പൻചിറ ഭാഗത്തുകൂടി ഉണ്ടായിരുന്നതാണ്. ആ വഴി സ്വകാര്യ വ്യക്തികൾ കൈയേറി വഴി അടച്ചു.  

പഠിത്തത്തിനും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന മിടുക്കരായ കുട്ടികൾ ഉണ്ടിവിടെ. നിർഭാഗ്യവശാൽ അവരെ പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി വീട്ടുകാർക്കില്ല. വല്ലവിധവും പത്താം ക്ലാസ് വരെ പഠിപ്പിക്കും. നല്ല മാർക്ക് വാങ്ങി ജയിച്ചാലും മുന്നോട്ട് പഠിക്കാനുള്ള സാഹചര്യമില്ല. ഓൺലൈൻ പഠനത്തിന് ചില വീടുകളിൽ ടിവി ഉണ്ട്. അവിടെ ഒരുമിച്ചിരുന്നു പഠിക്കാമെന്നു വെച്ചാൽ കേബിളിന്റെയും വൈദ്യുതി ബില്ലിന്റെയും കാര്യം ഓർക്കുമ്പോൾ അതിനും നിവർത്തിയില്ല. ലോക് ഡൗൺ സമയം ഇവർ ചെലവഴിച്ചത് കൈപ്പിടിയിലെ ചതുരപ്പെട്ടിയുടെ വലയിൽ കുരുങ്ങിയ ലോകത്തല്ല.  

നാടൻപാട്ടിന്റെയും കൊട്ടിന്റെയും ലോകത്താണ്. അധ്യാപകരും കുട്ടികളുമെല്ലാം പരസ്പരം അവർ തന്നെ. ചെണ്ടയ്‌ക്കും മദ്ദളത്തിനും ചേങ്കിലയ്‌ക്കും പകരം ചളുങ്ങിയ തകരപാട്ടയും രണ്ടു കഷണം തടിയും പ്ലാസ്റ്റിക് കുപ്പിയും ആണെന്ന് മാത്രം.  

വാർത്ത വരുമ്പോൾ ചില തട്ടിക്കൂട്ട് പദ്ധതികളുമായി നേതാക്കന്മാർ ഇവിടെ വന്നുപോകുമെന്നല്ലാതെ ഇവരുടെ ദുരവസ്ഥയ്‌ക്കൊരു മാറ്റവുമില്ല. അൻപതോളം കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നതാണ്. ഈ ദുരിതം സഹിക്കവയ്യാതെ പലരും സ്ഥലം വിട്ടുപോയി. ബാക്കി ഉള്ളവർ കാത്തിരിക്കുകയാണ് പഠിക്കാൻ കഴിവുള്ള കലയെ സ്‌നേഹിക്കുന്ന മക്കൾക്കും, കോളനിക്കും നല്ലകാലം വരുന്നതും നോക്കി.

Tags: കോളനിValikunnu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

colony
Alappuzha

പാണാവള്ളിയിലെ ഗിരിജന്‍ കോളനി ദുരിതക്കയത്തില്‍

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം സ്വാമി അയ്യപ്പദാസ് നിര്‍വ്വഹിക്കുന്നു
Pathanamthitta

അട്ടത്തോട് കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം

Kannur

ഇതോ നമ്പര്‍ വണ്‍? അധികൃതരുടെ അവഗണനയില്‍ പയഞ്ചേരി കൂളിപ്പാറ കോളനി അന്തേവാസികള്‍, പല വീടുകളിലും ശൗചാലയം പോലുമില്ല

Kannur

വികസന പദ്ധതികള്‍ ജലരേഖയായി: ഒറ്റപ്പെട്ട് എടാട്ട് വള്ളുവക്കോളനി വാസികള്‍, പ്രഖ്യാപിച്ച വികസനവും കാത്ത് 35 പട്ടികജാതി കുടുംബങ്ങള്‍ ദുരിതത്തിൽ

ചെറുകുന്ന് പട്ടികജാതി കോളനിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ സേവാഭാരതി ഒരുക്കിയ മോട്ടോറും ടാങ്കും
Kerala

മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.