Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഞ്ഞ രാക്ഷസനെ മുട്ടുകുത്തിക്കണം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ സാമ്പത്തികമായി ഒറ്റപ്പെടുമെന്നും ദുര്‍ബലപ്പെടുമെന്നും തിരിച്ചറിഞ്ഞാണ് ഈ ഘട്ടത്തില്‍ ഭാരതത്തിനെതിരെ വര്‍ധിച്ച പകയോടെ തിരിയാന്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 03:00 am IST
inEditorial

ലഡാക്കിലെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച ചൈനയ്‌ക്ക് നമ്മുടെ ധീരസൈനികര്‍ ചുട്ട മറുപടി കൊടുത്തെങ്കിലും ചതി ആവര്‍ത്തിക്കുന്ന ആ രാജ്യത്തിനെതിരായ പ്രതിഷേധം ജനങ്ങളില്‍ അലതല്ലുകയാണ്. ഭാരതത്തോട് നിതാന്ത ശത്രുത പുലര്‍ത്തുന്ന ചൈനയിലെ കമ്യൂണിസ്റ്റ് സാമ്രാജ്യത്വ വാഴ്ചയെ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കണമെന്ന വികാരം രാജ്യസ്‌നേഹികളില്‍ അനുദിനം ശക്തിപ്പെട്ടു വരുന്നു. ചൈനയുടെ സൈനിക ഹുങ്കിന്  അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുന്നതിനൊപ്പം സാമ്പത്തികമായ പ്രതിരോധ നടപടികളും ഭാരതത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യം പതിന്മടങ്ങ് ശക്തിയോടെ ഉയര്‍ന്നിരിക്കുകയാണ്. ചൈനക്കെതിരെ കത്തിക്കാളുന്ന പ്രതിഷേധത്തോടൊപ്പം ചിലയിടങ്ങളില്‍ ആ രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങളായ ടെലിവിഷനും മൊബൈലുകളും മറ്റും ജനങ്ങള്‍ സ്വമേധയാ വലിച്ചെറിയുന്ന കാഴ്ചകള്‍ വര്‍ധിക്കുകയാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ സാമ്പത്തികമായി ഒറ്റപ്പെടുമെന്നും ദുര്‍ബലപ്പെടുമെന്നും തിരിച്ചറിഞ്ഞാണ് ഈ ഘട്ടത്തില്‍  ഭാരതത്തിനെതിരെ വര്‍ധിച്ച പകയോടെ തിരിയാന്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. കോവിഡ് മഹാമാരിയെക്കുറിച്ച് യഥാസമയം വിവരം നല്‍കാതെ അത് പടരാനിടയാക്കിയതില്‍ ലോകരാഷ്‌ട്രങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ ചൈനയ്‌ക്കെതിരായി. ഒപ്പം ആ രാജ്യത്തെ നിക്ഷേപം പിന്‍വലിക്കാനുള്ള  ആലോചനയിലുമാണ് അവര്‍. ഈ അവസരം ഭാരതത്തിന് അനുകൂലമാവരുതെന്ന ദുഷ്ടലാക്കാണ് ചൈനയ്‌ക്ക്. താരതമ്യേന കുറഞ്ഞ വേതന നിരക്കിലുള്ള തൊഴിലാളികളുടേയും സാങ്കേതിക വിദഗ്‌ദ്ധരുടേയും ലഭ്യതയാണ് നിക്ഷേപകരെ ഭാരതത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഭാരതം ഈ അവസരം മുതലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ചൈന വിടാന്‍ ആഗ്രഹിക്കുന്ന  നിര്‍മാണ കമ്പനികളെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ ക്ഷണിക്കുകയും ചെയ്തു. ഇത് ചൈനയിലെ ഭരണാധികാരികളുടെ ഉറക്കം കെടുത്തി.

സ്വതന്ത്ര വിപണിയുടെ നിയമങ്ങള്‍ മുതലെടുത്ത് അയല്‍ രാഷ്‌ട്രങ്ങള്‍  ഭാരതത്തില്‍ മുതലിറക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. സര്‍ക്കാരിന്റെ അനുമതിയോടെ വേണം നിക്ഷേപം നടത്താന്‍ എന്ന തീരുമാനമാണ് ഉണ്ടായത്. മൂലധനത്തിന്റെ കുത്തൊഴുക്ക് സൃഷ്ടിച്ച് മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുകയെന്നത് ചൈന കുറേക്കാലമായി അനുവര്‍ത്തിച്ചുപോരുന്ന തന്ത്രമാണ്. നേപ്പാളിനെയും ശ്രീലങ്കയെയുമൊക്കെ വരുതിയില്‍ നിര്‍ത്തുന്ന ഈ തന്ത്രം ഭാരതത്തിലും പ്രയോഗിക്കാനാവുമെന്ന കണക്കുകൂട്ടലാണ് ചൈനീസ് നേതൃത്വത്തിനുണ്ടായിരുന്നത്. ഇതൊന്നും അനുവദിക്കപ്പെടാത്തതിലുള്ള അമര്‍ഷവും കൂടിയാണ് അതിര്‍ത്തിയില്‍ പൊട്ടിത്തെറിച്ചത്. ചൈനയുടെ കാര്യത്തില്‍ ഒട്ടകത്തിന്റെ നട്ടെല്ലൊടിക്കുന്ന അവസാനത്തെ വൈക്കോല്‍ത്തുരുമ്പായിരുന്നു കൊറോണക്കാലത്തെ മാന്ദ്യം നേരിടാന്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്. എല്ലാ രംഗത്തും സ്വയംപര്യാപ്തത കൈവരിക്കാന്‍ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന മുദ്രാവാക്യം  മോദി മുന്നോട്ടുവച്ചത് ലോകത്തെ സാമ്പത്തിക വന്‍ ശക്തിയായി ഉയരാന്‍ മോഹിക്കുന്ന ചൈനയെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. ഇതിനുപുറമെ, അമേരിക്കയുമായുള്ള  വ്യാപാരയുദ്ധം ഭാരതത്തിന് ഗുണകരമായതും ചീനയെ ചൊടിപ്പിച്ചു.  

ആഗോളവല്‍ക്കരണത്തിന്റെ പ്രാണവായു, സ്വതന്ത്ര വിപണിയാണ്. ഭാരതത്തിന്റേതുപോലെ വിപുലമായ വിപണി ലോകത്ത് മറ്റൊരിടത്തുമില്ല. അമേരിക്കയെപ്പോലെ ചൈനയും ഇത് ഉപയോഗപ്പെടുത്തുന്നു. ഭാരത വിപണിയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഈ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ ബഹിഷ്‌കരിക്കുന്ന സ്ഥിതി വന്നാല്‍ അത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ഗൗരവമായി ബാധിക്കും. പക്ഷേ സര്‍ക്കാരല്ല, ജനങ്ങളാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. ഇതൊരു സാമ്പത്തിക യുദ്ധമാണ്.  വിജയിക്കണമെന്നുണ്ടെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബദല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തണം. ഇത് ശ്രമകരമായ കാര്യമാണെങ്കിലും രാജ്യസ്‌നേഹത്താല്‍ പ്രചോദിതരായ ജനങ്ങള്‍ക്ക് അതിനാവും. സ്വാതന്ത്ര്യസമര കാലത്തെ വിദേശ വസ്തു ബഹിഷ്‌കരണം നല്‍കുന്ന പാഠമാണിത്. ആഗോളവല്‍ക്കരണ കാലത്ത് സൈനിക ശക്തികൊണ്ട് നേടാനാവാത്തത് വിപണിയുടെ കരുത്തിലൂടെ ഒരു തുള്ളി ചോരപോലും വീഴ്‌ത്താതെ കൈവരിക്കാനാവും. മഞ്ഞ രാക്ഷസനെ മുട്ടുകുത്തിക്കാനുള്ള മാര്‍ഗവും അവരുടെ ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം തന്നെയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍
Varadyam

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

Kerala

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.