Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധകന്റെ ആത്മ, അനാത്മ വിചാരങ്ങള്‍

ആത്മാവും അനാത്മാവും തമ്മില്‍ വേണ്ടവിധത്തില്‍ വിവേചിച്ച് അറിഞ്ഞാല്‍ മാത്രമേ സമ്യക് ജ്ഞാനം നേടാനാവൂ. അതിനാല്‍ പ്രത്യഗാത്മാവായ ജീവന്റെയും പരമാത്മാവിന്റെയും സ്വരൂപത്തെക്കുറിച്ച് വിവേക വിചാരം ചെയ്യണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 03:00 am IST
in Samskriti

ആത്മജ്ഞാനോപദേശം തുടരുന്നു

ശ്ലോകം 203

തദാത്മനാത്മനോഃ സമ്യക്  

വിവേകേനൈവ സിദ്ധ്യതി

തതോ വിവേകഃ കര്‍ത്തവ്യഃ  

പ്രത്യഗാത്മാ സദാത്മനോഃ

ആത്മാവും അനാത്മാവും തമ്മില്‍ വേണ്ടവിധത്തില്‍ വിവേചിച്ച് അറിഞ്ഞാല്‍ മാത്രമേ സമ്യക് ജ്ഞാനം നേടാനാവൂ. അതിനാല്‍ പ്രത്യഗാത്മാവായ ജീവന്റെയും പരമാത്മാവിന്റെയും സ്വരൂപത്തെക്കുറിച്ച് വിവേക വിചാരം ചെയ്യണം.

സമ്യക് ജ്ഞാനം കൊണ്ടു മാത്രമേ മിഥ്യാ ജ്ഞാനം നീക്കം ചെയ്യാനാവൂ എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ആത്മാവ് എന്തെന്നും അതില്‍ നിന്ന് വേറിട്ടവയായ അനാത്മ വസ്തുക്കള്‍ ഏതെന്നും നല്ലതുപോലെ വിവേചനം ചെയ്ത് അറിയണം.

ആത്മാവ് ചൈതന്യവും അനാത്മ വസ്തുക്കളെല്ലാം ജഡവുമാണ്. എല്ലാ ഉപാധികളും ജഡമാണ്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയ ഉപാധികളില്‍പെട്ട് അതില്‍ അഭിമാനിക്കുകയാണ് ഇപ്പോള്‍. വിവേക വിചാരത്തോടെ അതില്‍ നിന്ന്  പിന്മാറണം. പ്രത്യഗാത്മാവായി കുടികൊള്ളുന്ന ആ ജീവന്‍ തന്നെയാണ് പരമാത്മാവ് എന്ന സമ്യക്ജ്ഞാനം ഈ വിവേകവിചാരത്തിലൂടെ മാത്രമേ ലഭിക്കൂ. ആത്മാവും അനാത്മാക്കളും വിരുദ്ധ ധര്‍മ്മമുള്ളവയാണ്. താദാത്മ്യം കൊണ്ടു മാത്രമാണ് ഭ്രമമുണ്ടായത്. അത് വിചാരം ചെയ്ത് വേര്‍തിരിച്ചറിയണം. എല്ലാവിധത്തിലുള്ള ഭ്രാന്തിയും ആശയക്കുഴപ്പങ്ങളും സമ്യക് ജ്ഞാനം വരുമ്പോള്‍ നീങ്ങും. വിവേക വിചാരമാണ് അതിനുള്ള  വഴി. ആത്മജ്ഞാനത്തെ തന്നില്‍ തന്നെ അനുഭവിക്കും വരെ സാധകര്‍ ആത്മ അനാത്മാവിചാരം ചെയ്യണം.

ശ്ലോകം 204

ജലം പങ്കവദസ്പഷ്ടം  

പങ്കാ പായേ ജലം സ്ഫടം

യഥാ ഭാതി തഥാത്മാപി  

ദോഷാഭാവേ സ്ഫുടപ്രഭഃ

വളരെയേറെ മലിനമായ വെള്ളം അതിലെ ചളിയും മറ്റും നീക്കിയാല്‍ തെളിയുന്നത് പോലെ കളങ്കത്തെ നീക്കിയാല്‍ ആത്മാവ് തെളിഞ്ഞ് വിളങ്ങും. വെള്ളം സ്വാഭാവികമായി തെളിഞ്ഞതാണ്. ചേറും ചളിയും മറ്റ് മാലിന്യങ്ങളും കലരുമ്പോഴാണ് അത് കലങ്ങുന്നത്. അങ്ങനെയുള്ള വെള്ളത്തില്‍ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്താല്‍ അത് മുന്നേപ്പോലെ ശുദ്ധജലമാകും.

ആത്മാവിന്റെ കാര്യവും ഇതുപോലെയാണ്. നിത്യ ശുദ്ധസ്വരൂപമാണ് അതിന്. വാസ്തവത്തില്‍ ആത്മാവില്‍ കളങ്കമോ ദോഷമോ ഒന്നുമില്ല. എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നുവെന്ന് അത് ഉപാധികളുമായി ചേര്‍ന്നിരിക്കുന്നതുകൊണ്ടാണ്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയ ഉപാധികളുമായി അത് താദാത്മ്യം പ്രാപിക്കുമ്പോള്‍ പരിമിതനായ ജീവനാകുന്നു.

വിഷയവികാര  ചാര രൂപത്തിലുള്ള മാലിന്യങ്ങള്‍ ജീവനെ ബാധിക്കുന്നു. മിഥ്യാ ജ്ഞാനമായ ഇത് നീങ്ങണം. മനസ്സിലുണ്ടാകുന്ന കലക്കംമൂലം ആത്മ സ്വരൂപത്തെ അറിയാനാവില്ല. ഉള്ളിലെ വിക്ഷേപങ്ങളും കലക്കങ്ങളും തീരണം എന്നാലേ ആത്മ പ്രകാശം തെളിയൂ. വിവേക വിചാരത്തോല്‍ സമ്യക് ജ്ഞാനം നേടി മാലിന്യ ദോഷത്തെ നീക്കം ചെയ്യാനാകും. അതിനാല്‍ സാധകര്‍ സദാ വിവേക വിചാരം ചെയ്യണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.