Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പന്നിയോട്ട് കടവില്‍ ഒറ്റയാന്‍ ശല്യം രൂക്ഷം; വനവാസികള്‍ ഭീതിയില്‍

പെരിങ്ങമല പഞ്ചായത്ത് നാലാം വാര്‍ഡില്‍പ്പെടുന്ന പന്നിയോട്ട് കടവ്, ഒരുപറ, പേത്തല സെറ്റില്‍മെന്റ്‌വനവാസി കോളനികളിലാണ് ഒറ്റയാന്‍ ആക്രമണം രൂക്ഷമായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് പന്നിയോട്ട് കടവ് കൊച്ചുവിള അഗ്രിഫാമിന് സമീപം പുഷ്പാംഗദന്‍ കാണിയുടെ കുടില്‍ ഒറ്റയാന്‍ ഇടിച്ച് തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 11:52 am IST
in Thiruvananthapuram

തിരുവനന്തപുരം: പാലോട് റേഞ്ചില്‍പ്പെടുന്ന പന്നിയോട്ട് കടവ് പ്രദേശങ്ങളില്‍ ഒറ്റയാന്‍ ശല്യം രൂക്ഷം. കൃഷിയിടങ്ങള്‍ തുടങ്ങി വനവാസികളുടെ കുടിലുകള്‍ വരെ ഒറ്റയാന്റെ ആക്രമണത്തിന്  വിധേയമാകുന്നു. എന്നാല്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നോ ഫോറസ്റ്റ് അധികൃതരില്‍ നിന്നോ യാതൊരു സുരക്ഷാ നടപടികളും ഉണ്ടാകുന്നില്ലായെന്നാണ് ആക്ഷേപം.

പെരിങ്ങമല പഞ്ചായത്ത് നാലാം വാര്‍ഡില്‍പ്പെടുന്ന പന്നിയോട്ട് കടവ്, ഒരുപറ, പേത്തല സെറ്റില്‍മെന്റ്‌വനവാസി കോളനികളിലാണ് ഒറ്റയാന്‍ ആക്രമണം രൂക്ഷമായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് പന്നിയോട്ട് കടവ് കൊച്ചുവിള അഗ്രിഫാമിന് സമീപം പുഷ്പാംഗദന്‍ കാണിയുടെ കുടില്‍ ഒറ്റയാന്‍ ഇടിച്ച് തകര്‍ത്തു.  

പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ആദ്യ ആക്രമണം. പുഷ്പാംഗദനും കുടുംബവും കുടിലിനുള്ളിലായിരുന്നു. ആനയുടെ ആക്രമണം കണ്ട് ഭയന്ന് കുടിനുള്ളില്‍ ഒതുങ്ങുകയല്ലാതെ രക്ഷപ്പെടാനുള്ള മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.  

തുടര്‍ന്ന് രാവിലെ 11നും വൈകിട്ടും ആനയുടെ ആക്രമണമുണ്ടായതായി പുഷ്പാംഗദന്‍ കാണി പറഞ്ഞു. പതിനൊന്ന് മണിക്ക് കുടുംബത്തെ അകലെ മാറിയുള്ള മറ്റൊരു കുടിലിലാക്കിയ ശേഷം  വീടിന്റെ തകര്‍ന്ന ഭാഗത്ത് നിന്നും മണ്‍കട്ടകളെടുത്ത് മാറ്റുന്നതിനിടെയാണ് ആന ആക്രമാസക്തനായി എത്തിയത്.  

ഈ സമയം ആനയെ കണ്ട് ഓടിമറഞ്ഞതുകൊണ്ട് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയ്യാളുടെ കുടിലിന്റെ വശങ്ങള്‍ ആന തകര്‍ത്തതിന് പുറമെ വാഴ, മരച്ചീനി കൃഷിയിടങ്ങളും നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരെത്തിയെങ്കിലും വീടിന്റെ തകര്‍ന്ന ഭാഗം കണ്ടു മടങ്ങുകയല്ലാതെ മറ്റൊന്നും നടന്നില്ല. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ചെങ്കിലും വ്യക്തമായ മറുപടി അവര്‍ക്കുമില്ല.  

ഭാര്യയുടെ മരണത്തെ തുടര്‍ന്ന് രണ്ട് മക്കളുമൊത്താണ് പുഷ്പാംഗദന്‍ കാണി ഇവിടെ കഴിയുന്നത്. ഇരു മക്കളില്‍  മകള്‍ മാനസിക രോഗിയാണ്. ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ മകള്‍ പുറത്തിറങ്ങിപ്പോകുന്നതു കാരണം  ഇവിടെ കൃഷി നടത്തിയാണ് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നത്. ആനയുടെ ആക്രമണങ്ങളെ തുടര്‍ന്ന് കൃഷി ചെയ്യുന്നതിനും തടസ്സം ഉണ്ടായിരിക്കുകയാണ്. അതേസമയം ഇവിടങ്ങളിലെ ഒറ്റയാന്‍ ശല്യം പതിവ് സംഭവമാണെന്നാണ് പറയുന്നത്. ഏത് നിമിഷവും ആനയുടെ ആക്രമണമുണ്ടാകാവുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആനയ്‌ക്ക് പുറമെ കാട്ടുപോത്തുകളുടെ ശല്ല്യവും ഇവിടെയുണ്ട്.  

ഇതേസാഹചര്യത്തില്‍  സാമൂഹ്യ നീതി വകുപ്പിന്റെ 29-ാം നമ്പര്‍ അംഗനവാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വനവാസികള്‍ക്കും അവരുടെ കുട്ടികള്‍ക്കും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണമൊരുക്കുന്ന വിധത്തില്‍ സുരക്ഷാവേലി കെട്ടണമെന്ന വനവാസികളുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.  

സുരക്ഷാവേലി കെട്ടാമെന്നത് അധികൃതരുടെ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്നു. ഇതോടെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളുണ്ടാകുന്ന ഓരോ പ്രാവശ്യവും ഫോറസ്റ്റിലും പഞ്ചായത്തിലും അറിയിക്കുകയെന്നത് ചടങ്ങായി മാറിയിരിക്കുകയാണെന്ന് വനവാസികള്‍ പറഞ്ഞു.

Tags: വാര്‍ത്തattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.