Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

സുശക്തം: ആഴി മുതല്‍ ആകാശം വരെ

ഈ വര്‍ഷം മെയ് ആദ്യ വാരത്തില്‍ കശ്മീരിലെ ഹന്ദ്വാര ഗ്രാമത്തില്‍, തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനുശേഷം, പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളുടെ പട്രോളിങ് ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. ഇത് ഇന്ത്യയുടെ 'ബലാക്കോട്ട്' പോലെയുള്ള ഒരു പ്രതികാര നടപടിയെ ഭയന്നായിരുന്നു. പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളുടെ പട്രോളിങിനെക്കുറിച്ച് ഇന്ത്യന്‍ വ്യോമസേനാ മേധാവി,

കേണല്‍ എസ്. ഡിന്നി (റിട്ട)byകേണല്‍ എസ്. ഡിന്നി (റിട്ട)
May 30, 2020, 07:53 am IST
inDefence

രണ്ടാം മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷം വളരെ ശക്തവും, പുരോഗമനപരവുമായ പ്രതിരോധ നയങ്ങളുടെ തുടര്‍ച്ചയാണ് കാഴ്ചവച്ചത്.

ഈ വര്‍ഷം മെയ് ആദ്യ വാരത്തില്‍ കശ്മീരിലെ ഹന്ദ്വാര ഗ്രാമത്തില്‍, തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനുശേഷം, പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളുടെ പട്രോളിങ് ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു.  ഇത് ഇന്ത്യയുടെ ‘ബലാക്കോട്ട്’ പോലെയുള്ള ഒരു പ്രതികാര നടപടിയെ ഭയന്നായിരുന്നു. പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളുടെ പട്രോളിങിനെക്കുറിച്ച് ഇന്ത്യന്‍ വ്യോമസേനാ മേധാവി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയയോട് ഒരു അഭിമുഖത്തിനിടെ ഭീകര ആക്രമണം ഉണ്ടാകുമ്പോഴെല്ലാം അവര്‍ (പാകിസ്ഥാന്‍) ആശങ്കപ്പെടണം. അവരുടെ ആശങ്ക ശരിയായിരുന്നു. ഈ ആശങ്കകളില്‍ നിന്ന് കരകയറണമെങ്കില്‍ ഇന്ത്യയില്‍ ഭീകരവാദം നടത്തുന്നത് അവസാനിപ്പിക്കണം”. ഇന്ത്യന്‍ സേന ”എവിടെയും, എപ്പോള്‍ വേണമെങ്കിലും” തിരിച്ചടിക്കും, എന്നുള്ള ഭയം പാക്കിസ്ഥാന്റെ മനസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നതാണ് മോദി സര്‍ക്കാരിന്റെ നേട്ടം.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെയും (സി.ഡി.എസ്) സൈനികകാര്യ വകുപ്പിന്റെയും(ഡിഎംഎ) സൃഷ്ടിയാണ് മറ്റൊരു സുപ്രധാന നേട്ടം. ലോകമെമ്പാടുമുള്ള സൈന്യങ്ങളില്‍, സൈനിക പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഒരു സി.ഡി.എസ് വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഭാരതത്തില്‍ പല കാരണങ്ങളാല്‍ ഇത് നടന്നില്ല.  

മുന്‍ സര്‍ക്കാരുകളുടെ തണുപ്പന്‍ നയം, സൈനിക ഏറ്റെടുക്കല്‍ സാധ്യമാകുമെന്ന ഭയം,സായുധ സേനയ്‌ക്കുള്ളിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രസക്തിക്ക് വേണ്ടിയുള്ള തമ്മിലടി എന്നിവയായിരുന്നു ചില കാരണങ്ങള്‍. മോദിയുടെ ശക്തമായ നേതൃത്വത്താല്‍ ഈ പ്രതിബന്ധങ്ങളെല്ലാം മറികടന്നു. സി.ഡി.എസ് സൃഷ്ടി മൊത്തത്തിലുള്ള ഇന്ത്യന്‍ ദേശീയ സുരക്ഷാ സംവിധാന നവീകരണത്തിന്റെ ഭാഗമായി, ഉന്നത പ്രതിരോധ സംഘടനയെ (എച്ച്ഡിഒ) കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കും.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സിലെ മെറിഗ്നാക്കില്‍ നടന്ന റഫേല്‍ യുദ്ധവിമാനം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തത്, ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്ര നിമിഷമായിരുന്നു. നമ്മുടെ മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി, ഈ മീഡിയം മള്‍ട്ടി-റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ്, ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുകയും വ്യോമ ആധിപത്യത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും.

കോവിഡ്-19 പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനത്തിനായുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായി, പ്രതിരോധ വ്യവസായത്തില്‍ സ്വാശ്രയത്വത്തിനുള്ള ശ്രമങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ വലിയ പ്രോത്സാഹനം നല്‍കി. ഇതില്‍ ഇറക്കുമതിക്ക് അനുവാദമില്ലാത്ത ആയുധങ്ങളുടെ ഒരു ലിസ്റ്റ് സര്‍ക്കാര്‍ തയ്യാറാക്കുന്നു. ഇവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും.  

പ്രതിരോധ മേഖലയിലേക്ക് വിദേശ ധനസഹായവും, അതിലുപരി നൂതന സാങ്കേതികവിദ്യ ആകര്‍ഷിക്കുന്നതിനായി, ഓട്ടോമാറ്റിക് റൂട്ടിലൂടെ വിദേശത്തു നിന്നും നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിന്റെ (ഒ.എഫ്.ബി) കോര്‍പ്പറേറ്റൈസേഷന്‍ ആവശ്യത്തിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിലൂടെ നാല്‍പതോളം ആയുധ ഫാക്ടറികളില്‍ സ്വയംഭരണത്തിനും, കൂടുതല്‍ കാര്യക്ഷമതയ്‌ക്കും, ഉത്തരവാദിത്തത്തിനും വഴിതുറക്കും.  

ഈ കോവിഡ്-19 മഹാമാരി പ്രതിസന്ധി ഘട്ടത്തില്‍, സായുധ സേന നിരവധി മാനുഷിക സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേന വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കുവൈത്തിലേക്ക് ‘ഇന്ത്യന്‍ ദ്രുത പ്രതികരണ സംഘ’ത്തെ വൈദ്യസഹായത്തിനായി എത്തിച്ചു.  

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും ആദ്യം പ്രതികരിക്കുന്നത് ഇന്ത്യന്‍ നാവികസേനയാണ്. ഇന്ത്യന്‍ നാവിക കപ്പല്‍ ‘കേസരി’, മാലദ്വീപ്, മൗറീഷ്യസ്, മഡഗാസ്‌കര്‍, കൊമോറോസ്,സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കു മരുന്നുകള്‍, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ നല്‍കി. മേഖലയിലെ എല്ലാവരുടെയും സുരക്ഷയും വളര്‍ച്ചയും സംബന്ധിച്ച പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പ്രവര്‍ത്തനങ്ങള്‍. ഇതുകൂടാതെ,  നാവികസേന പല രാജ്യങ്ങളില്‍ നിന്നും നമ്മുടെ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാന്‍  നിര്‍ണായക പങ്ക് വഹിച്ചു.

മോദി സര്‍ക്കാര്‍ സായുധ സേനയ്‌ക്ക് നല്‍കുന്ന ദിശയും, പരിഷ്‌കാരങ്ങളും ഊര്‍ജ്ജവും,ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ദൗത്യത്തില്‍ വരും കാലങ്ങളില്‍ പ്രധാന പങ്ക് വഹിക്കും.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍modi governmentപ്രതിരോധ മന്ത്രാലയംരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.