Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അഞ്ജന ഹരീഷിന്റെ മരണത്തിലെ ദുരൂഹത നീക്കണം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ

ഗാര്‍ഗിയാണ് കോടതിയില്‍ നിന്നും അഞ്ജനയുടെ സംരക്ഷണമെറ്റെടുത്തത്. അഞ്ജനയുടെ മരണത്തില്‍ ഗാര്‍ഗിയുടെയും, കൂടെ താമസിച്ച ശബരി, ആതിരദാസ്, നസീമ നശ്രി തുടങ്ങിയ കൂട്ടുകാരികളെകുറിച്ചും കൃത്യമായ അന്വേഷണം നടത്തണമെന്ന് പ്രഫുല്‍ ആവശ്യപെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 10:16 am IST
in Kasargod
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ അഞ്ജനയുടെ വീട് സന്ദര്‍ശിക്കുന്നു

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ അഞ്ജനയുടെ വീട് സന്ദര്‍ശിക്കുന്നു

കാസര്‍കോട്: അഞ്ജന ഹരീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാനായി കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ ഇന്നലെ അഞ്ജനയുടെ വീട് സന്ദര്‍ശിച്ച ശേഷം ആവശ്യപ്പെട്ടു. പല തവണ ദുരൂഹത സാഹചര്യത്തില്‍ അഞ്ജനയെ കാണാതാവുകയും തിരിച്ചെത്തുകയും ഉണ്ടായിട്ടുണ്ട്. ഏറെ ദുരൂഹതയാണ് ഈ മരണവുമായി ബന്ധപെട്ടു പുറത്തുവരുന്നത്. 

മാര്‍ച്ച് 14ന് ശേഷം വീട്ടുകാരുമായി ബന്ധമില്ലാത്ത അഞ്ജന മെയ് 13ന് വീട്ടുകാരുമായി ബന്ധപ്പെടുകയും തിരിച്ചു വന്ന് വീട്ടുകാര്‍ക്കൊപ്പം കഴിയണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ പ്രശ്നങ്ങള്‍ പൊറുക്കണമെന്നും വീട്ടുകാരുടെ ആഗ്രഹമനുസരിച്ചു ജീവിക്കണമെന്നും അഞ്ജന അമ്മയെ വിളിച്ചു പറഞ്ഞതായി വീട്ടുകാര്‍ വ്യക്തമാക്കി. ബന്ധുക്കളുമായി ഏറെക്കാലമായി അടുപ്പമില്ലാത്ത അഞ്ജന വീണ്ടും വീട്ടില്‍ തിരിച്ചെത്താന്‍ ആഗ്രഹമറിയിച്ച അടുത്ത ദിവസമാണ് മരണപ്പെട്ടത്. ഇത് മരണത്തില്‍ സംശയങ്ങളുണ്ടാക്കുന്നു.

അഞ്ജനയുടെ യാത്രകളിലെയും ചുറ്റുമുള്ള കൂട്ടുകാരുടെ പ്രവര്‍ത്തങ്ങളിലെ അസ്വാഭാവികതയും, മറ്റു തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളുമായും സ്റ്റുഡന്‍ഡ് എന്‍പയോര്‍മെന്റ് ഫെഡറേഷന്‍, ക്വയര്‍ കമ്മ്യൂണിറ്റി, സഹയാത്രിക തുടങ്ങിയ സംഘടനകളുമായുമുള്ള ബന്ധങ്ങളും ശക്തമായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാക്കണം. ഗാര്‍ഗിയാണ് കോടതിയില്‍ നിന്നും അഞ്ജനയുടെ സംരക്ഷണമെറ്റെടുത്തത്. 

അഞ്ജനയുടെ മരണത്തില്‍ ഗാര്‍ഗിയുടെയും, കൂടെ താമസിച്ച ശബരി, ആതിരദാസ്, നസീമ നശ്രി തുടങ്ങിയ കൂട്ടുകാരികളെകുറിച്ചും കൃത്യമായ അന്വേഷണം നടത്തണമെന്ന് പ്രഫുല്‍ ആവശ്യപെട്ടു. അഞ്ജനയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും മരണത്തില്‍ ദുരൂഹത നീക്കാനായി തുടര്‍ന്നുള്ള നിയമ നടപടികളില്‍ എല്ലാ പിന്തുണയും കുടുംബത്തിന് യുവമോര്‍ച്ച വാഗ്ദാനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ അനൂപ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത്, യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അരൂണ്‍ കൈതപ്രം, കാസര്‍കോട് ജില്ലാ നേതാക്കളായ ശ്രീജിത്ത് പറക്കളായി, അഞ്ജു ജോസ് ടി തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
 

Tags: അഞ്ജന ഹരീഷ്‌kasargoddeathസംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.