Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുഃഖങ്ങള്‍ക്ക് കാരണം മനസ്സ്

വിവേകചൂഢാമണി 123

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 12, 2020, 04:17 am IST
in Samskriti

മനോമയകോശ വിവരണം തുടരുന്നു.

ശ്ലോകം  180

അതഃ പ്രാഹുര്‍ മനോളവിദ്യാം

പണ്ഡിതാ സ്തത്ത്വദര്‍ശിനഃ

യേനൈവ ഭ്രാമ്യതേ വിശ്വം

വായുനേവാഭ്രമണ്ഡലം

അതിനാല്‍ തത്ത്വദര്‍ശികളായ പണ്ഡിതര്‍ മനസ്സിനെ അവിദ്യയെന്ന് പറയുന്നു. കാറ്റ് മേഘക്കൂട്ടത്തെയെന്ന  പോലെ മനസ്സ് പ്രപഞ്ചത്തെ കറക്കുന്നു.മനസ്സ് മൂലമാണ് ഈ പ്രപഞ്ചവും അതിലെ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. അല്ലെങ്കില്‍ ഉണ്ടെന്ന് തോന്നിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മനസ്സിനെ അവിദ്യയെന്ന് അറിവുള്ളവര്‍ വിളിക്കുന്നതും. മനസ്സിന്റെ പ്രവര്‍ത്തനം മൂലം ഈ ലോകം വെറുതേ ഇങ്ങനെ ചുറ്റിക്കറങ്ങുന്നതായി അനുഭവപ്പെടും.കാര്‍മേഘങ്ങളെ കാറ്റ് എങ്ങോട്ടെന്നില്ലാതെ കറക്കി കൊണ്ട് പോകും പോലെയാണിത്. അവിദ്യയില്‍ നിന്ന് ഉണ്ടായ മനസ്സാണ് അദ്ധ്യാസം മുതലായവയെ സൃഷ്ടിക്കുന്നത്. ഈ ലോകത്തിലെ സകല ദുഃഖങ്ങള്‍ക്കും കാരണം മനസ്സ് തന്നെയെന്ന് അറിയണം. ലോകമെന്നാല്‍ ലോകത്തിലെ എല്ലാ ജീവജാലങ്ങളും എന്നും അര്‍ത്ഥം. മനസ്സിന്റെ ഭ്രമം കാരണം എല്ലാം കിടന്ന് കറങ്ങുന്നു.

ശ്ലോകം 181

തന്മനഃശോധനം കാര്യം പ്രയത്‌നേന മുമുക്ഷുണാ

വിശുദ്ധേ സതി ചൈതസ്മിന്‍ മുക്തിഃ കരഫലായതേ

അതിനാല്‍ മോക്ഷം ആഗ്രഹിക്കുന്നയാള്‍ നന്നായി പ്രയത്‌നിച്ച് മനശ്ശുദ്ധിയെ നേടണം. മനസ്സ് ശുദ്ധമായാല്‍ മുക്തി കൈവള്ളയിലെ നെല്ലിക്ക പോലെ സ്വന്തമാകും. ആദ്ധ്യാത്മിക സാധനയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചിത്തശുദ്ധി നേടുക എന്നത്. ഉള്ളം ശുദ്ധമായാല്‍ മാത്രമേ ധ്യാനം വേണ്ടവിധത്തിലാകും. തെളിഞ്ഞ അന്തഃകരണത്തിലേ ജ്ഞാനം വിളങ്ങുകയുള്ളൂ. എത്ര കണ്ട് മനസ്സിന് ശുദ്ധിയുണ്ടോ അത്രകണ്ട് ബുദ്ധിക്കും തെളിച്ചമുണ്ടാകും.ആത്മസാക്ഷാത്കാരത്തിന് മനഃശുദ്ധി കൂടിയേ തീരൂ. രജസ്സിനേയും തമസ്സിനേയും മനസ്സില്‍ നിന്ന് അകറ്റണം. തമസ്സ് മൂലമുണ്ടാകുന്ന ആവരണങ്ങളും രജസ്സ് മൂലമുണ്ടാകുന്ന വിക്ഷേപങ്ങളും നീക്കുക എന്നതാണ് മനശ്ശുദ്ധിയെ നേടുക എന്നതിനര്‍ത്ഥം.ജന്മജന്മാന്തരങ്ങളായി ഉള്ളില്‍ കുമിഞ്ഞ് കൂടിയിരിക്കുന്ന വാസനാ മാലിന്യങ്ങളെ നീക്കം ചെയ്യുക എന്നത് ഒട്ടും എളുപ്പമുള്ള പണിയല്ല. നല്ല പ്രയത്‌നം അതിന് ആവശ്യമുണ്ട്.

അജ്ഞാനത്തില്‍ നിന്നും ഉടലെടുത്ത ഈ മാലിന്യങ്ങള്‍ നീങ്ങണമെങ്കില്‍ നിരന്തര പരിശ്രമം വേണം. ആത്മസാക്ഷാത്കാരമെന്ന വലിയ ലക്ഷ്യത്തെ മുന്നില്‍ വച്ചാല്‍ മാത്രമേ ഇക്കാര്യത്തിര്‍ വേണ്ടത്ര പ്രചോദനം ഉണ്ടാവുകയുള്ളൂ.

മനസ്സ് ശുദ്ധമായാല്‍ മുക്തി ലഭിക്കാന്‍ എളുപ്പം സാധിക്കും. ഉള്ളം കയ്യിലെ നെല്ലിക്ക പോലെ സുലഭമാണ്. മനസ്സ് ശുദ്ധമായാല്‍ മുക്തി കരഗതമായി എന്ന് തന്നെ ഉറപ്പിക്കാം. ഒരു നെല്ലിക്കയോ ചെറിയ പഴമോ നമുക്ക് എങ്ങനെ കയ്യില്‍ ഒതുക്കി പിടിക്കാമോ അതുപോലെ മുക്തിയും വളരെ എളുപ്പത്തില്‍ നേടാമെന്ന് ചുരുക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.