Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ദ്രവിച്ച് വീഴാറായ കൂര; സ്‌കൂളില്‍ പോയത് നാലുകിലോമീറ്റര്‍ നടന്ന്; പഠനം വിളക്കിന്റെ പ്രകാശത്തില്‍; പോരാട്ടം ദാരിദ്ര്യത്തോട്; ധന്യം ശ്രീധന്യയുടെ ഐഎഎസ്

കേരളത്തിലെ വനവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണു ശ്രീധന്യ സുരേഷ്. കുറിച്യ സമുദായാംഗമായ ശ്രീധന്യ പോരാടിയത് സാമൂഹ്യാവസ്ഥയോടും ദാരിദ്ര്യത്തോടുമാണ്.

കെ. സജീവന്‍byകെ. സജീവന്‍
May 5, 2020, 08:27 am IST
inSpecial Article

ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ആ ആഗ്രഹം സഫലമാക്കാന്‍ ഈ ലോകം മുഴുവന്‍ സഹായത്തിനെത്തും. പൗലോ കൊയ്‌ലോയുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന  ‘ദി ആല്‍കെമിസ്റ്റ്’ എന്ന നോവലിലെ പ്രശസ്തമായ ഉദ്ധരണിയാണിത്. വയനാട് പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയില്‍ നിന്നൊരു പെണ്‍കുട്ടി ഈ ഉദ്ധരണിക്ക് അടിവരയിട്ടു. ആഗ്രഹത്തിനു മുന്നില്‍ പ്രതിസന്ധികള്‍ തടസ്സമാകില്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. പ്രതിസന്ധികളുടെ മാത്രം നടുവില്‍ നിന്ന് ഉയര്‍ന്ന്്, നാടിന്റെ ഭരണയന്ത്രം തിരിക്കാവുന്ന പദവിയിലെത്തി. 

കേരളത്തിലെ വനവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണു ശ്രീധന്യ സുരേഷ്. കുറിച്യ സമുദായാംഗമായ ശ്രീധന്യ പോരാടിയത് സാമൂഹ്യാവസ്ഥയോടും ദാരിദ്ര്യത്തോടുമാണ്. ജന്‍മഭൂമി ഓണപതിപ്പിലേക്ക് അഭിമുഖം ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതം മൂളി.

കോരിച്ചൊരിയുന്ന മഴയത്താണ് ശ്രീധന്യയുടെ നാട്ടിലെത്തിയത്. വൈത്തിരി ഇടിയംവയലില്‍, അച്ഛന്‍ സുരേഷ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ബസ് സ്റ്റോപ്പില്‍ നിന്ന് കാലിക്കുനി വീട്ടിലേക്ക് മുക്കാല്‍ കിലോമീറ്റര്‍ നടക്കണം. ചെളി നിറഞ്ഞ മണ്‍പാത. വഴിയരികിലെ വൈദ്യുതിതൂണുകളില്‍ DDUGJY എന്ന് നാമകരണം ചെയിതിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വൈദ്യുതപദ്ധതി (ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാം ജ്യോതി യോജന) ഈ ഗ്രാമത്തിലും എത്തിയിട്ടുണ്ട്. ചെളിയില്‍ വഴുതി വീഴാതെ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം നടക്കാന്‍. വീട്ടില്‍ എത്തി. ശ്രീധന്യ കാത്തിരിക്കുകയായിരുന്നു. ഐഎഎസ് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സംതൃപ്തി നിറഞ്ഞുനില്‍ക്കുന്ന മുഖം. ആദിവാസി പദ്ധതിപ്രകാരം ലഭിച്ച പണിതീരാത്ത വീട്. ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ പാത്രങ്ങള്‍ വെച്ചിരിക്കുന്നു. കസേരകളിലും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. പ്രതിബന്ധങ്ങളോട് പടവെട്ടിയുള്ള ആ ജീവിതം തുടങ്ങിയത് ഇവിടെനിന്നാണ്. സ്‌കൂളിലേയ്‌ക്കു ദിവസവും നാല് കിലോമീറ്റര്‍ നടത്തം. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ പഠനം. അങ്ങനെ ഐഎഎസ്സുകാരിയായി. ജീവിതയാത്രയെക്കുറിച്ചും വനവാസി ഊരുകളിലെ ജീവിതത്തെക്കുറിച്ചുമൊക്കെ ശ്രീധന്യ മനസ്സുതുറക്കുന്നു…

ഐഎഎസിലേക്കുള്ള പ്രചോദനം ?

കോളേജ് പഠനം പൂര്‍ത്തിയാക്കി വീട്ടല്‍ ഇരിക്കുമ്പോള്‍ ‘എന്‍ ഊര്’ എന്ന ട്രൈബല്‍ പ്രൊജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ആദിവാസി മേഖല ആയതുകൊണ്ട് എനിക്കത് നന്നേ ഇഷ്ടപ്പെട്ടു. ആ സമയത്താണ് വയനാട് സബ് കളക്ടര്‍ ആയിരുന്ന ശീറാം സാമ്പശിവറാവു അവിടെ സംസാരിക്കാന്‍ വന്നത്. അദ്ദേഹത്തിന് ലഭിച്ച ആദരവ് കണ്ട് ഞാന്‍ അമ്പരന്നു. ജീവിതത്തില്‍ ആദ്യമായാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കാണുന്നത്. ഒരു പിഎച്ച്ഡി എടുക്കാന്‍ മനസില്‍ ഉറപ്പിച്ചു നടന്ന ഞാന്‍ എന്റെ സ്വപ്‌നം കുറച്ചുകൂടി ഉയരത്തിലേക്ക് മാറ്റി. അത് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ എന്നെ എത്തിച്ചു.

ബാല്യകാല പഠനം ?
ഒന്നുമുതല്‍ ഏഴുവരെ നാല് കിലോമീറ്ററോളം നടന്നാണ് തരിയോട് സെന്റ് മേരീസ് യുപി സ്‌ക്കൂളില്‍ പഠിച്ചത്. കുറച്ചുകാലം കാലിക്കുനി അങ്കണവാടിയില്‍ പോയിരുന്നു. എട്ട് മുതല്‍ പത്ത് വരെ തരിയോട് നിര്‍മ്മല ഹൈസ്‌ക്കൂളില്‍. പ്ലസ്ടുവിന് തരിയോട് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സയന്‍സ് ഗ്രൂപ്പെടുത്തു പഠിച്ചു.
അച്ഛനും അമ്മയും കൂലിപ്പണിക്കാര്‍ ആയിരുന്നു. മൂന്നുനേരം ഭക്ഷണം ലഭിക്കുമായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ മുന്നില്‍ ഇരുന്നാണ് പഠിച്ചത്. മണ്ണെണ്ണ ഇല്ലാതെ വരുമ്പോള്‍ പഠനവും മുടങ്ങും. വിദ്യാലയങ്ങളില്‍ ഞാന്‍ ഒരു ശരാശരി വിദ്യാര്‍ത്ഥി ആയിരുന്നു. ബിഎസ്സ്‌സി സുവോളജിക്ക് കോഴിക്കോട് ദേവഗിരി കോളേജില്‍ ആയിരുന്നു പഠനം. എംഎസ്സ്‌സി അപ്ലൈയ്ഡ് സുവോളജി കാലിക്കറ്റ് യുണിവേഴ്‌സിറ്റി കാമ്പസില്‍.

ഐഎഎസ് പഠനം എങ്ങനെ ?
പട്ടികജാതി വകുപ്പ് തിരുവനന്തപുരത്ത് 30 പേര്‍ക്ക് സിവില്‍ സര്‍വ്വീസ് പരീശീലനം നടത്തുന്നുണ്ട്. അതില്‍ അഞ്ച് എസ്ടി കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുമെന്ന് അന്വേഷണത്തില്‍ മനസിലായി. അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ അയച്ചു സെലക്ഷനും ലഭിച്ചു. അവിടെ എട്ട് മാസം പഠിച്ചു. പ്രിലിമിനറി പരീക്ഷയില്‍ ഒരു പേപ്പര്‍ കിട്ടിയില്ല. പക്ഷേ ഇതെന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അതിനിടയില്‍ സഹോദരി സുഷിത തിരുവനന്തപുരം മുറിഞ്ഞപാലത്ത് മകന്‍ അഭിരുദ്ധിന്റെ ചികിത്സക്കായി വീട് എടുത്തു താമസിച്ചിരുന്നു. അവരോടൊപ്പം താമസിച്ച് ഫോര്‍ച്ച്യൂണ്‍ ഐഎഎസ് അക്കാദമിയില്‍ പ്രവേശനം നേടി. അങ്ങനെ 2018ല്‍ പ്രിലിമിനറി പാസായി. 2018 ഒക്ടോബറില്‍ മെയിന്‍ വിഷയങ്ങളും  പാസായി. ഫെബ്രവരി 28ന് ദല്‍ഹിയിലെ യുപിഎസ്സി ഭവനില്‍ ആയിരുന്നു ഇന്റര്‍വ്യൂ. 

ഐഎഎസ് കിട്ടിയതിനെ കുറിച്ച് ?
വയനാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം കാണാനായി എന്നെ വിളിപ്പിച്ചിരുന്നു. സിവില്‍ സര്‍വ്വീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹവുമൊത്തുള്ള കൂടിക്കാഴ്ച വേറിട്ട അനുഭവമായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഒരുപോലെ നീതി പുലര്‍ത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു. അത് ഞാന്‍ പാലിക്കുകതന്നെ ചെയ്യും. 

ഭജനപാടും ക്ഷേത്രത്തിലെ അനൗണ്‍സ്‌മെന്റും
ഇവിടെ അടുത്താണ് എടത്തറ ശിവക്ഷേത്രം. അമ്മയോടൊപ്പമാണ് ക്ഷേത്രത്തില്‍ പോകാറ്. പിന്നീട് എല്ലാകാര്യങ്ങള്‍ക്കും സഹോദരന്‍ ശ്രീരാഗാണ് തുണ. ചെറുപ്പകാലത്ത് ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്തിട്ടുണ്ട്. അന്നു പഠിച്ച ഭജനകളായ കണ്ണാ കണ്ണാ ഓടി വാ.. ഉണ്ണി കണ്ണാ ഓടി വാ…, ചിലങ്കകെട്ടി ഓടി ഓടി വാ എന്റെ താമര കണ്ണാ  ഓടിയോടിവാ… തുടങ്ങിയ ഇഷ്ടപ്പെട്ട ഭജനകള്‍ ക്ഷേത്രത്തില്‍ ആലപിക്കാറുണ്ട്. ചെറുപ്പത്തില്‍ ക്ഷേത്രത്തിലെ അനൗണ്‍സ്‌മെന്റും നടത്തിയിട്ടുണ്ട്. അന്ന് അതും ഒരു രസമായിരുന്നു. 

വനിതാ ശാക്തീകരണത്തെ കുറിച്ച് ?
സ്ത്രീശാക്തീകരണവും സമത്വവും കുടുംബത്തില്‍ നിന്നാണ് തുടങ്ങേണ്ടത്. അച്ഛനെയും സഹോദരന്‍മാരെയും ഓരോ കുടുബത്തിലും ശാക്തീകരിക്കണ്ടതുണ്ട്. അതുവഴി മാത്രമെ സ്ത്രീ സമത്വം സാധ്യമാകൂ. പലയിടങ്ങളിലും സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. അതിന് മാറ്റം വന്നേ മതിയാകൂ. സമൂഹത്തില്‍ എല്ലാ കാര്യത്തിലും സ്ത്രീകള്‍ക്ക് സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കണം. സ്വന്തമായ നിലനില്‍പ്പും അനിവാര്യമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ?
അന്തര്‍ദേശീയ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച് ഇന്ത്യക്കാരുടെ യശസ്സ് വനോളം ഉയര്‍ത്തിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നാണ് എന്റെ അഭിപ്രായം. ലോകനേതാക്കളില്‍ മുന്‍പന്തിയില്‍ എത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഭാരതീയനായതില്‍ അഭിമാനിക്കുന്നു എന്ന് വിദേശ ഇന്ത്യക്കാര്‍ക്ക് തോന്നാന്‍ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. 

ഓണ സ്മരണകള്‍  ?
കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകുടുംബങ്ങള്‍ ആയിരുന്നല്ലോ കുറിച്ച്യ തറവാടുകള്‍. പഴശ്ശി രാജാവിന്റെ പിന്‍മുറക്കാരാണ് ഞങ്ങള്‍. ഞങ്ങളുടെ വിഭാഗത്തിന് ഞങ്ങളുടേതായ ഗോത്രാചാരങ്ങള്‍ ഉണ്ട്. വിളനാട്ടി ഉത്സവം, കര്‍ക്കടകം പതിനാല്, തിറ ഉത്സവം, പുത്തരിക്കോള്, തുലാപ്പത്ത്, മകം, ഉച്ചാറല്‍, തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങള്‍. ഓണവും വിഷുവും സാധാരണ ആഘോഷങ്ങളാണ്. ചെറുപ്പത്തില്‍ സ്‌ക്കൂളുകളിലും മറ്റും ഓണാഘോഷ മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അത്തപൂക്കളത്തിലും പങ്ക് ചേരാറുണ്ട്. ഓണം എന്ന് കേള്‍ക്കുമ്പോള്‍ മനസിന് ഒരു ആശ്വാസമാണ്. എല്ലാവരും സന്തോഷിക്കുന്ന ദിനമാണല്ലോ.. 

കുറിച്ച്യ  സമുദായത്തിന് കൊടുക്കുന്ന സന്ദേശം  ?
എന്റെ ജീവിതത്തില്‍ ധാരാളം ആളുകള്‍ സ്വാധീനിച്ചിട്ടുണ്ട് അതില്‍ സ്വന്തം അമ്മയാകും കൂടുതല്‍. പരമാവധി മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കാറില്ല. ഞാന്‍ എന്നെ തന്നെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കറുള്ളത്. എനിക്കെന്റെ സമുദായത്തിനോട് പറയാനുള്ളതും ഇതു തന്നെയാണ്. പരിശ്രമിച്ചാല്‍ എന്തും നേടാനാകും. അസാധ്യമായത് എന്തും… 

ഇനി എന്താണ് ?
വനവാസികള്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്ന കോടികളില്‍ ഒരു ചെറിയ ഭാഗം മാത്രമാണ് അവരുടെ കൈകളില്‍ എത്തുന്നത്. ഇതിന് മാറ്റം വരണം. അതിനുള്ള ഇഛാശക്തി സര്‍ക്കാറിനുണ്ടാകണം. ഒരുതുണ്ട് മണ്ണിന് വേണ്ടിയും കിടപ്പാടത്തിനും പ്രാഥമിക സൗകര്യങ്ങള്‍ക്കുമായി വനവാസികള്‍ ദുരിതം പേറുകയാണ്. നിയമനം ലഭിച്ചാല്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. സ്വന്തം നാടായ വയനാട്ടില്‍ നിയമനം കിട്ടില്ല എന്നറിയാം. എന്നാലും ആശിക്കുകയാണ് ഇവിടെ സേവനം ചെയ്യാന്‍.

ഐഎഎസ് കിട്ടിയ വാര്‍ത്തയെത്തുമ്പോള്‍ ശ്രീധന്യയുടെ  ഇടതുകയ്യില്‍ ബാന്‍ഡേജുണ്ടായിരുന്നു. ദല്‍ഹിയില്‍ സിവിള്‍ സര്‍വീസ് അഭിമുഖം  കഴിഞ്ഞെത്തി പിറ്റേന്ന് ലാപ്‌ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു തെറിച്ചുവീണതാണ്. ഇടിഞ്ഞു വീഴാറായ കൂരയില്‍ വയറിങ് പോലും ശരിയാക്കിയിട്ടില്ല.
സുരേഷ് – കമല ദമ്പതികളുടെ മകളാണു ശ്രീധന്യ. ഇരുവരും കൂലിപ്പണിക്കാര്‍. മൂത്ത സഹോദരി സുഷിതയും അനുജന്‍ ശ്രീരാഗും അടങ്ങുന്നതാണു കുടുംബം. സുശിത കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി. ശ്രീരാഗ് പോളിടെക്‌നിക് വിദ്യാര്‍ത്ഥി.

Tags: women empowermentവയനാട്‌ഐഎഎസ്sreedhanya iasKurichya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

Kerala

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

Main Article

വനിതാ സംവരണം: സമയം ആഗതമായി

India

നാരീശക്തി വന്ദന്‍ അധിനിയം: മണ്ഡല പുനര്‍നിര്‍ണയത്തിന് സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.