Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാരീശക്തി വന്ദന്‍ അധിനിയം: മണ്ഡല പുനര്‍നിര്‍ണയത്തിന് സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതി

വനിതകള്‍ക്ക് 273 സീറ്റുകള്‍, മണ്ഡലങ്ങളുടെ എണ്ണം 850

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 05:13 am IST
inIndia

ന്യൂദല്‍ഹി: മുപ്പത്തിമൂന്ന് ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ലോക്സഭാ മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണയിക്കുന്നതിന് കമ്മിഷനെ നിയമിക്കാന്‍ ബില്ലില്‍ നിര്‍ദേശം. ഇതിനായി സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറോ കമ്മിഷണര്‍ നിയോഗിക്കുന്ന ആളോ അംഗമായിരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ഉണ്ടാകും.

സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം 850 ആയി ഉയര്‍ത്തും. നിലവില്‍ 543 ലോക്സഭാ സീറ്റുകളാണ് ഉള്ളത്.

പാര്‍ലമെന്റില്‍ നാളെ അവതരിപ്പിക്കാനിരിക്കുന്ന 131-ാം ഭരണഘടനാ ഭേദഗതി ബില്ലിലാണ് ഈ ശിപാര്‍ശ. 273 സീറ്റുകളാണ് വനിതകള്‍ക്കായി സംവരണം ചെയ്യുക. 815 മണ്ഡലങ്ങള്‍ സംസ്ഥാനങ്ങളിലും 35 മണ്ഡലങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങളിലുമായിരിക്കും. 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ സംവരണം നടപ്പാക്കുന്നതിനായി 2023ല്‍ പാസാക്കിയ നാരീശക്തി വന്ദന്‍ അധിനിയത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. 131-ാം ഭരണഘടനാ ഭേദഗതി ബില്ലിനൊപ്പം മണ്ഡല പുനര്‍ നിര്‍ണയബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയായിരിക്കും മണ്ഡല പുനര്‍നിര്‍ണയം.

അടുത്ത സെന്‍സസിന് ശേഷം മണ്ഡലപുനര്‍നിര്‍ണയം നടത്തണമെന്ന നിലവിലെ നിയമത്തിലെ വ്യവസ്ഥ ഒഴിവാക്കും. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ലോക്സഭാ സീറ്റുകളുടെ എണ്ണം തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ഭരണ ഘടന യിലെ 81, 82 അനുച്ഛേദങ്ങളില്‍ അടക്കമാണ് ഭേദഗതി കൊണ്ടുവരുന്നത്.

നാളെ മുതല്‍ 18 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി സുപ്രധാനമായ ബില്ലിനെ പിന്തുണയ്‌ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഴുവന്‍ എംപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുന്നോടിയായി വിവിധ കക്ഷികളുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഈ ദിവസങ്ങളില്‍ മുഴുവന്‍ അംഗങ്ങളും നിര്‍ബന്ധമായും ഹാജരാകണമെന്ന് കാണിച്ച് ഇരുസഭകളിലേയും എംപിമാര്‍ക്ക് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്‍കിയിട്ടുണ്ട്.

Tags: women empowermentSupreme Court judgenari shakti vandan adhiniyam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

Main Article

വനിതാ സംവരണം: സമയം ആഗതമായി

Article

ജനാധിപത്യത്തിലെ സുവര്‍ണ സൂര്യോദയം

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.