Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മരണം പ്രഖ്യാപിക്കാന്‍ ഡോക്റ്റര്‍മാര്‍ ഒരുങ്ങി; ശ്വസിച്ചത് ട്യൂബ് വഴി; ജീവന്‍ രക്ഷിച്ചവര്‍ക്ക് നന്ദി; മകന് ഡോക്ടര്‍മാരുടെ പേരിട്ട് ബോറിസ് ജോണ്‍സണ്‍

വെന്റിലേറ്ററിലേക്ക് മാറ്റുന്നതിനേപ്പറ്റി ഡോക്ടര്‍മാര്‍ ആലോചിക്കുന്നുണ്ടായിരുന്നു. എങ്ങനെ മരണം പുറംലോകത്തെ അറിയിക്കണമെന്നതിലും അവര്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ബോറിസ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 12:45 pm IST
inWorld

ലണ്ടന്‍: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന നിമിഷങ്ങളോര്‍ത്തെടുത്ത് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഒരവസരത്തില്‍ ഡോക്ടര്‍മാര്‍ തന്റെ മരണം പ്രഖ്യാപിക്കാന്‍ ഒരുങ്ങിയെന്നും അതിനുവേണ്ട സംവിധാനങ്ങളെല്ലാം ഒരുക്കിയിരുന്നെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.ആശുപത്രിയില്‍ വച്ച് ആരോഗ്യനില വളരെയധികം മോശമായതായി അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഓരോ നിമിഷവും രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞുകൊണ്ടിരുന്നു.

ലിറ്റര്‍ കണക്കിന് ഓക്സിജനാണ് ആവശ്യമായി വന്നത്. ട്യൂബ് വഴിയാണ് ശ്വസിച്ചത്. അവസാനം ഓക്സിജന്‍ മാസ്‌കും വേണ്ടി വന്നു. ആ ഘട്ടില്‍ ജീവിതത്തിലേക്ക് തിരിച്ച വരാന്‍ 50 ശതമാനം മാത്രമായിരുന്നു സാധ്യത. വെന്റിലേറ്ററിലേക്ക് മാറ്റുന്നതിനേപ്പറ്റി ഡോക്ടര്‍മാര്‍ ആലോചിക്കുന്നുണ്ടായിരുന്നു. എങ്ങനെ മരണം പുറംലോകത്തെ അറിയിക്കണമെന്നതിലും അവര്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ബോറിസ് വ്യക്തമാക്കി.

ആ സമയത്ത് തനിക്ക് ബോധമുണ്ടായിരുന്നു. എന്താണ് നടക്കുന്നതെന്നും അറിയാന്‍ കഴിയുന്നുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള പരിചരണമായിരുന്നു നഴ്സുമാരുടെ ഭാഗത്ത് നിന്നുണ്ടായത്. തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് പ്രയത്നിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.മാര്‍ച്ച് അവസാനത്തോടെയാണ് ബോറിസ് ജോണ്‍സണിന് കൊറോണ സ്ഥിരീകരിച്ചത്. ഔദ്യോഗിക വസതിയില്‍ ക്വാറന്റൈനിലായിരുന്നു ആദ്യം. എന്നാല്‍ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്‍പതിന് ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി വിട്ടതിന് ശേഷം, തീവ്രപരിചരണ വിഭാഗത്തില്‍ പരിചരിച്ച ജെന്നി മക്ഗീ, ലൂയിസ് പിതാര്‍മ എന്നീ നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ അദ്ദേഹം പുറത്ത് വിട്ടിരുന്നു.

അതേസമയം, കൊറോണ വൈറസ് ബാധ അതീവ ഗുരുതരമായ തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്ക് വ്യത്യസ്ത രീതിയില്‍ നന്ദി അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ജീവിതപങ്കാളി കാരി സൈമണ്ട്‌സും. ബുധനാഴ്ച ജനിച്ച ഇവരുടെ കുഞ്ഞിന് ഡോക്ടര്‍മാരുടെ പേരു നല്‍കിയാണ് ജീവന്‍ മടക്കി നല്‍കിയവരോട് ജോണ്‍സനും

സൈമണ്ട്‌സും നന്ദി അറിയിച്ചത്. വില്‍ഫ്രഡ് ലൗറി നിക്കോളാസ് എന്നാണ് കുഞ്ഞിന് പേരിട്ടത്. ജോണ്‍സണെ ചികിത്സിച്ച നിക്ക് പ്രൈസ്, നിക്ക് ഹാര്‍ട്ട് എന്നീ ഡോക്ടര്‍മാരോടുള്ള നന്ദി സൂചകമായാണ് കുഞ്ഞിന്റെ പേരില്‍ നിക്കോളാസ് എന്ന് ചേര്‍ത്തിരിക്കുന്നത്. ജോണ്‍സന്റെ മുത്തച്ഛന്‍ വില്‍ഫ്രഡ്, സൈമണ്ട്‌സിന്റെ മുത്തച്ഛന്‍ ലൗറി എന്നിവരുടെ പേരും കുഞ്ഞിന് നല്‍കി. സൈമണ്ട്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കൊറോണ ഭേദമായി ആശുപത്രി വിട്ട് ഒരാഴ്ചയ്‌ക്കകമാണ് കുഞ്ഞിന്റെ ജനനം. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നും ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ഫെബ്രുവരിയിലാണ് അറിയിച്ചത്.

Tags: ലോകാരോഗ്യ സംഘടനബ്രിട്ടീഷ്covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.