Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

മാധ്യമപ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ ഏറാന്‍ മൂളികള്‍; പിണറായി സത്യങ്ങള്‍ തുറന്ന് പറയണം; സ്പ്രിങ്ക്‌ളറില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേന്ദ്രമന്ത്രി

സര്‍ക്കാരോ പിണറായി വിജയനോ എന്തു ചെയ്താലും മിണ്ടാതിരുന്നുകൊളളണമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ അവര്‍ക്കുളള മുന്നറിയിപ്പ് കൂടിയാണ് ഹൈക്കോടതിയുടെ ഈ താക്കീത്. മലയാളികളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയുടെ സെര്‍വറിലേക്ക് കൈമാറുന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്നാണ് സര്‍ക്കാരിനായി അഡീഷണല്‍ എ.ജി ഇന്ന് കോടതിയില്‍ പറഞ്ഞത്. എത്ര ലാഘവത്തോടെയാണ് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിവരശേഖരണം സര്‍ക്കാര്‍ നടത്തുന്നതെന്നോര്‍ക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2020, 01:06 pm IST
inBJP

ന്യൂദല്‍ഹി: സിപിഎമ്മിന്റെയും പിണറായി വിജയന്റെയും താന്‍പോരിമയ്‌ക്കും അഹങ്കാരത്തിനുമേറ്റ അടിയാണ് സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷമായ പരാമര്‍ശങ്ങളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.  കൊവിഡ് ഭീതിയില്‍ നാടും നഗരവും ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ മറപിടിച്ച് സര്‍ക്കാര്‍ തിടുക്കത്തില്‍ ഇത്തരമൊരു കരാറുണ്ടാക്കിയത് തികച്ചും സംശയാസ്പദമാണ്. എല്ലാ ദിവസവും വൈകിട്ട് ആറുമണിക്ക് ചാനല്‍ ക്യാമറകള്‍ക്കുമുന്നിലെത്തി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നീട്ടിവിളമ്പുന്ന മുഖ്യമന്ത്രി ഈ കരാറിന്റെ കാര്യം മിണ്ടാതിരുന്നത് മറന്നുപോയതുകൊണ്ടാണെന്ന് കരുതാനുമാകില്ല.

സര്‍ക്കാരോ പിണറായി വിജയനോ എന്തു ചെയ്താലും മിണ്ടാതിരുന്നുകൊളളണമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ അവര്‍ക്കുളള മുന്നറിയിപ്പ് കൂടിയാണ് ഹൈക്കോടതിയുടെ ഈ താക്കീത്. മലയാളികളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയുടെ സെര്‍വറിലേക്ക് കൈമാറുന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്നാണ് സര്‍ക്കാരിനായി അഡീഷണല്‍ എ.ജി ഇന്ന് കോടതിയില്‍ പറഞ്ഞത്. എത്ര ലാഘവത്തോടെയാണ് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിവരശേഖരണം സര്‍ക്കാര്‍ നടത്തുന്നതെന്നോര്‍ക്കണം.

ജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിനുത്തരവാദിമില്ലെങ്കില്‍ തങ്ങള്‍ക്കുണ്ട് എന്നുകൂടിയാണ് ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചത്. കൃത്യമായ ഉത്തരം പറയാനാകാതെ അഡീഷണല്‍ എ ജി വിയര്‍ത്തതില്‍ നിന്ന് മറ്റൊരു കാര്യം കൂടി ഉറപ്പിക്കാം. സര്‍ക്കാര്‍ ഈ കരാര്‍ ഇടപാടില്‍ എന്തൊക്കെയോ മറച്ചുപിടിക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാം രഹസ്യത്തിന്റെയും സംശയത്തിന്റെയും താക്കോല്‍ പിണറായി വിജയന്‍ എളിയില്‍ കൊണ്ടുനടക്കുന്നത്. നിയമവകുപ്പിന്റെ പോലും ഉപദേശം തേടാതെ രാജ്യാന്തര കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് എന്തിനെന്ന സര്‍ക്കാരിന്റെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ സഖാക്കന്‍മാര്‍ക്കെ കഴിയൂ. സാധാരണ ജനത്തിന് പറ്റില്ല. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ തങ്ങളെ പറഞ്ഞുപറ്റിച്ചോയെന്ന് അവര്‍ക്കറിയാന്‍ അവകാശമുണ്ട്.

പിന്നെ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിച്ചാല്‍ ട്രോളുണ്ടാക്കി എഴുതി മുടിപ്പിച്ചുകളയുമെന്നാണ് സൈബര്‍ സഖാക്കള്‍ കരുതുന്നതെങ്കില്‍ ഒന്നുമനസിലാക്കുക. സത്യത്തിന്റെ സൂര്യനെ നിങ്ങള്‍ക്ക് എല്ലാക്കാലവും സ്വന്തം കൈപ്പത്തി കൊണ്ടേ മറയ്‌ക്കാനാകൂ. അത് നിങ്ങളുടെ കണ്ണിനെയേ അന്ധനാക്കൂ. പൊതു ജനം കണ്ണുതുറന്ന് എല്ലാ കാണുന്നുണ്ട്. സത്യം അറിയുന്നുണ്ട്. അന്തസുണ്ടെങ്കില്‍, കേരളത്തിലെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ പിണറായി വിജയനും ഇടതുസര്‍ക്കാരും മുഴുവന്‍ സത്യങ്ങളും തുറന്നു പറയണം. ഇടപാടില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണം. അല്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറി കൈകള്‍ ശുദ്ധമെന്ന് തെളിയിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അതിനുളള ചങ്കുറപ്പുണ്ടോയെന്ന് തുറന്നു പറയട്ടെ.

വിവാദത്തില്‍ നിന്ന് ഓടിയൊളിക്കാനുളള ശ്രമമാണ് മുഖ്യമന്ത്രി തുടരുന്നത്. ഇന്നത്തെ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഉത്തരം പ്രതീക്ഷിച്ച ചോദ്യങ്ങള്‍, അത് ചോദിക്കാന്‍ അവസരമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ആരും ഉന്നയിച്ചില്ല! സ്പ്രിംക്ലറിനെപ്പറ്റി ചോദിച്ചാല്‍ അടച്ചാക്ഷേപിക്കുമെന്ന് പേടിച്ച് ഭക്ത സംഘത്തില്‍ പെട്ട മാധ്യമ പ്രവര്‍ത്തകരാരും ഒന്നും ഉരിയാടി കണ്ടില്ല. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെല്ലാം സി പി എമ്മിന്റെ ഏറാന്‍ മൂളികളായോ എന്ന സംശയമാണ് ജനങ്ങള്‍ക്കിന്നുണ്ടായത്. മണിക്കൂറുകളായി തലക്കെട്ട് വാര്‍ത്തയാക്കിയിട്ടും ഉത്തരം തരേണ്ടയാളുടെ മുന്നിലെത്തിയപ്പോള്‍ മുട്ടുവിറച്ചോ നിങ്ങള്‍ക്കെല്ലാം ?പിണറായി വിജയന്‍ , നിങ്ങള്‍ എവിടേക്ക് ഓടി ഒളിച്ചാലും നീതിയുടെയും നിയമത്തിന്റെ പടവാള്‍ നിങ്ങളെ തേടിവരും. വരും ദിവസങ്ങള്‍ അതിനുളളതാണെന്നും വി മുരളീധരന്‍ പറഞ്ഞു.  

Tags: Sprinklr data scamPinarayi Vijayanministerbjppinarayicpimvmuraleedhranസ്പ്രിങ്ക്ളര്‍sprinkler agreement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.