Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പീഡിതര്‍ക്കായി പടവെട്ടിയ മനുഷ്യ സ്നേഹി

മതപരിവര്‍ത്തനം ചെയ്തവരേയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരേ കേരളത്തിലെ പട്ടികജാതി സംഘടനകളെ കോര്‍ത്തിണക്കി വലിയ മുന്നേറ്റം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കുമ്മനം രാജശേഖരന്‍byകുമ്മനം രാജശേഖരന്‍
Apr 10, 2020, 03:00 am IST
inArticle

അവകാശ സമരമുഖത്ത് എന്നും അടിപതറാതെ നിന്ന് ധീരമായി ജനങ്ങളെ നയിച്ച ഉജ്വലമായ ചരിത്രമാണ് ടി.വി. ബാബുവിന്റെ സാമൂഹ്യജീവിതം. ശബരിമല കര്‍മ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഭക്തജന പ്രക്ഷോഭങ്ങളില്‍ അദ്ദേഹം നല്‍കിയ നേതൃത്വം ഏറ്റവും ശ്രദ്ധേയമായി. കേരളത്തിലുടനീളം നടന്ന് ഭക്തരെ അഭിസംബോധന ചെയ്ത്, സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് കരുത്തുപകരാന്‍ അദ്ദേഹത്തിന് സാധിച്ചു.

മതപരിവര്‍ത്തനം ചെയ്തവരേയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരേ കേരളത്തിലെ പട്ടികജാതി സംഘടനകളെ കോര്‍ത്തിണക്കി വലിയ മുന്നേറ്റം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ സമത്വ മുന്നണി എന്ന പേരില്‍ പട്ടികജാതി സംഘടനകളുടെ ഏകോപനമുണ്ടാക്കി ശക്തിതെളിയിക്കുന്നതിനും ടി.വി. ബാബു മുന്‍കൈ എടുത്തിരുന്നു. മതപരിവര്‍ത്തനം നടത്തിയവരെ പട്ടികജാതി ലിസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി നടന്ന എല്ലാ സമരങ്ങളിലും നിയമപോരാട്ടങ്ങളിലും അദ്ദേഹം മുന്നില്‍നിന്നു.

പട്ടികജാതിക്കാരെ, അവര്‍ വ്യത്യസ്തരാണെന്നും വേറിട്ട് നില്‍ക്കേണ്ടവരാണെന്നും തെറ്റിദ്ധരിപ്പിച്ച് മുഖ്യധാരയില്‍നിന്ന് അകറ്റി, അവരില്‍ വിഭാഗീയത ജനിപ്പിക്കാന്‍ ചിലര്‍ നടത്തിയ എല്ലാ ശ്രമങ്ങളേയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ അദ്ദേഹം നേരിട്ടു. അവരെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കും ഹിന്ദു വിരുദ്ധ നിലപാടുകളിലേക്കും ആകര്‍ഷിച്ച്, ഹിന്ദു സമൂഹത്തെ ശിഥിലമാക്കാന്‍ നടത്തിയ ഗൂഢാലോചനകളെ അദ്ദേഹം തച്ചുതകര്‍ത്തു. വൈദേശിക കോര്‍പ്പറേറ്റ് ശക്തികളുടെ പണവും പറ്റി, നാട്ടില്‍ അസ്ഥിരത ഉണ്ടാക്കാനും അതിന് പട്ടികജാതിക്കാരെ ആയുധമാക്കാനും മുതലെടുപ്പ് നടത്താനും ശ്രമിച്ച ശക്തികളെ തുറന്നു കാണിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായില്ല.

പട്ടികജാതി സമൂഹത്തിന്റെ സ്വത്വം എന്താണെന്ന് ഉള്‍ക്കൊള്ളാനും അതിനെ ശരിയായ അര്‍ഥത്തില്‍ ആത്മീയ-ധാര്‍മിക നാനാര്‍ഥങ്ങളിലൂടെ വിശദീകരിച്ച് കൊടുക്കാനും അദ്ദേഹം ദത്തശ്രദ്ധനായിരുന്നു.

രാഷ്‌ട്രീയ രംഗത്ത് കടന്നുവന്നത് ബിഡിജെഎസിലൂടെയായിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടന്ന സമത്വ മുന്നേറ്റ യാത്രയിലുടനീളം പങ്കെടുത്തുകൊണ്ടാണ് ഈ രംഗത്തുവന്നത്. ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിക്ക് ആശയപരമായ നയരൂപീകരണ രേഖ തയാറാക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. രാഷ്‌ട്രീയ രംഗത്ത് ജീവിത ധാര്‍മ്മിക മൂല്യങ്ങളെ  ഉയര്‍ത്തിപ്പിടിച്ചും പ്രതിയോഗികളുടെ കല്ലേറുകളുടെ നടുവില്‍ പുഞ്ചിരിച്ച് മുന്നേറിയും ബാബു ജനമസ്സുകള്‍ക്ക് ആശയും ആവേശവും പകര്‍ന്നു. നാട്ടികയിലും ആലത്തൂരിലും ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും ജനങ്ങളുമായി സംവദിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കണ്ടു.

കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് ടി.വി. ബാബു സാമൂഹ്യ സംഘടനാ രംഗത്ത് സജീവമായത്. പിന്നാക്ക വിഭാഗത്തിന്റെ സംരക്ഷകരെന്ന് സ്വയം പ്രചരിപ്പിക്കുകയും അവരുടെ ക്ഷേമത്തിനൊന്നും ചെയ്യാതെ ചൂഷണം ചെയ്യുകയുമാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് തിരിച്ചറിഞ്ഞതായി ടി.വി. ബാബു പറയുമായിരുന്നു. കെപിഎംഎസിന്റെ ആദ്യകാല നേതാക്കളില്‍ ബാബു സജീവമായിരുന്നു. ചാത്തന്‍ മാസ്റ്റര്‍, പി.കെ. രാഘവന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം നിന്ന് സംഘടന കെട്ടിപ്പടുക്കുന്നതിന് പ്രവര്‍ത്തിച്ചു. കേരളത്തില്‍ മഹാത്മാ അയ്യങ്കാളിക്ക് ശേഷം അധഃസ്ഥിത വിഭാഗത്തെ സംഘടിപ്പിക്കാന്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് കെപിഎംഎസ്. അയ്യങ്കാളി, കുറുമ്പന്‍ ദൈവത്താന്‍ തുടങ്ങിയ അവശ ജനോദ്ധാരകരുടെ ആശയങ്ങളുടെ ചുവടുപിടിച്ചാണ് അദ്ദേഹം കെപിഎംഎസ് നയിച്ചത്.

പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടത്തിയ ധീരോദാത്തമായ ഒട്ടേറെ സമരങ്ങളില്‍ ബാബുവിന്റെ സജീവ നേതൃത്വം അണികള്‍ക്ക് ആവേശം പകര്‍ന്നു. മിച്ചഭൂമി വിതരണം ചെയ്തും പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചും തൊഴിലുകള്‍ നല്‍കിയും പട്ടികജാതി സമൂഹത്തെ ചൂഷണങ്ങളില്‍നിന്ന് വിമോചിപ്പിക്കണമെന്ന കാര്യത്തില്‍ അചഞ്ചലമായ നിലപാടായിരുന്നു ബാബുവിന്. ഉജ്വലനായ വാഗ്മി, മികച്ച സംഘാടകന്‍, നിസ്തുല ജനസേവകന്‍, മനുഷ്യത്വത്തിന്റെ കാവലാള്‍ തുടങ്ങി വ്യത്യസ്ത വിശേഷണങ്ങളാണ് അദ്ദേഹത്തിന്  ഉള്ളത്.

വാളയാറില്‍ കൊല ചെയ്യപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച വേളയില്‍ അമ്മയോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു: ‘ഈ രണ്ട് കുട്ടികള്‍ എന്റേയും മക്കളാണ്. ഈ അമ്മയുടെ ദുഃഖം ഈ നാടിന്റേതാണ്. നീതി കിട്ടും വരെ എന്ത് കഷ്ടനഷ്ടങ്ങള്‍ സഹിച്ചും നമ്മള്‍ പോരാടും.” അനീതിയുടെ മുന്നില്‍ നെഞ്ചുറപ്പോടെ പീഡിതര്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പടവെട്ടിയ മനുഷ്യ സ്നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.  ആദരാഞ്ജലികള്‍.

Tags: ടി.വി. ബാബു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിവി ബാബുവിന്റെ എല്ലാ ബാധ്യതകളും ഏറ്റെടുക്കും; ലക്ഷങ്ങളുടെ വായ്‌പ അടയ്‌ക്കും; വീട് വാസയോഗ്യമാക്കും; മകന് സ്ഥിരം ജോലി നല്‍കും; പ്രഖ്യാപനവുമായി തുഷാര്‍

Article

ഉഴിഞ്ഞുവച്ച ആദര്‍ശനിഷ്ഠ ജീവിതം

Article

ലാളിത്യത്തിന്റെ ആള്‍രൂപം

Kerala

നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയ കര്‍മയോഗി; ടി.വി. ബാബുവിന് അന്ത്യാഞ്ജലി

Main Article

മൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവ്

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.