Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതമകലാതെ ആറളംഫാം തൊഴിലാളികള്‍, കൂട്ടിന് ആനകളുള്‍പ്പെടെയുള്ള വന്യജീവികള്‍

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡിന് കീഴിലുള്ള ആറളം ഫാമിലെ സ്ത്രീകളടക്കമുളള തൊഴിലാളികളാണ് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം ദുരിതം പേറി ജീവിതം തളളി നീക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 12:17 pm IST
inKerala

കണ്ണൂര്‍:  കൊടുംവേനലിന്റെ വറുതിയില്‍ ചെയ്ത ജോലിക്ക് കൂലിപോലുമില്ലാതെ വനവാസികളുള്‍പ്പെടെ നൂറുകണക്കിന് തൊഴിലാളികള്‍. ദൂരിതപര്‍വ്വം തള്ളിനീക്കാന്‍ കൂട്ടിന് ആനകളുള്‍പ്പെടെയുള്ള വന്യജീവികളും. കൊറോണയുമായി ബന്ധപ്പെട്ട സമ്പര്‍ക്ക വിലക്കിനിടയില്‍ അവര്‍ ദിനങ്ങള്‍ എണ്ണിക്കഴിയുന്നു, തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് എന്നെങ്കിലും പരിഹാരമാവുമെന്ന പ്രതീക്ഷയുമായി. 

സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ആറളം കൃഷി ഫാമിലെ തൊളിലാളികള്‍ക്കാണ് മാസങ്ങളായി ഈ ദുരവസ്ഥ.  സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അനാസ്ഥ കാരണം വനവാസിസകളുള്‍പ്പെടെയുള്ള നാനൂറിലധികം തൊഴിലാളികളാണ് നാല് മാസക്കാലമായി ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്നത്. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡിന് കീഴിലുള്ള  ആറളം ഫാമിലെ സ്ത്രീകളടക്കമുളള തൊഴിലാളികളാണ് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം ദുരിതം പേറി ജീവിതം തളളി നീക്കുന്നത്.  

തൊഴിലാളി സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുകയും നാഴികയ്‌ക്ക് നാല്‍പത് വട്ടം തൊഴിലാളി സ്‌നേഹത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് സ്വന്തം തൊഴിലാളി പ്രസ്ഥാനത്തില്‍പെട്ട നൂറുകണക്കിന് തൊഴിലാളികള്‍ ഉള്‍പ്പെടെയുളള്ളവര്‍ വേല ചെയ്ത കൂലി യഥാസമയം ലഭിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. സംസ്ഥാനം മാറിമാറി ഭരിച്ച ഭരണകൂട കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ് ഇന്ന് ആറളം ഫാം. 

 സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആറളം ഫാം 3500 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശമാണ്. ഒരുപക്ഷേ രാജ്യത്തെതന്നെ കാര്‍ഷികമേഖലയിലെ ഏറ്റവും വലിയ ഒരു സര്‍ക്കാര്‍ സംരംഭമാണ് ഫാം. ഒരു കാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന, കേള്‍വിക്കേട്ട ഫാം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ഇവിടെ ജോലി ചെയ്യുന്ന 420 ഓളം തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട് നാലുമാസം പിന്നിടുകയാണ്. ഇതോടെ 60 ശതമാനത്തോളം വരുന്ന വനവാസി തൊഴിലാളികള്‍ കടുത്ത ദുരിതത്തിലും പട്ടിണിയിലാണ്. 

മൂന്ന് മാസത്തിലേറെയായി സ്ഥാപനം നാഥനില്ലാ കളരിയാണ്. നിലവിലുളള മാനേജിങ് ഡയറക്ടര്‍ കഴിഞ്ഞ ഡിസംബറില്‍ വിരമിച്ച ശേഷം ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഫാമിന്റെ താല്‍ക്കാലിക ചുമതല തലശ്ശേരി സബ്ബ് കലക്ടര്‍ക്ക് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. കാര്യക്ഷമമല്ലാത്ത മാനേജ്‌മെന്റും സര്‍ക്കാരും ചേര്‍ന്നാല്‍ ഒരു പൊതുമേഖലാ സ്ഥാപനത്തെ എങ്ങിനെ തകര്‍ക്കാമെന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് ഇന്ന് ഫാം.  

കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്‌ക്കുവെന്ന് കുറ്റപ്പെടുത്തുന്ന ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനത്തിനാണ് ഇത്തരമൊരു ഗതി വന്നുചേര്‍ന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരുന്ന ഫാം 2004ല്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും പൊതുമേഖലാ കമ്പനിയാക്കി മാറ്റുകയും ചെയ്തതോടെയാണ് സ്ഥാപനത്തിന് ഇന്നത്തെ ദുസ്ഥിതി വന്നുചേര്‍ന്നതെന്ന് ഫാമിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും നാട്ടുകാരും ഏകസ്വരത്തില്‍ പറയുന്നു.  

2010ല്‍ ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് എന്ന പേരില്‍ രൂപം കൊണ്ട കമ്പനിയുടെ ഓഹരികള്‍ നൂറുശതമാനവും ഇന്നും സര്‍ക്കാറിന്റെ കൈകളിലാണ്. 7000 ഏക്കര്‍ ഉണ്ടായിരുന്ന ഭൂമിയില്‍ 3500 ഏക്കര്‍ ഭൂമി വിവിധ ഘട്ടങ്ങളിലായി വനവാസി പുനരധിവാസത്തിനായി മാറ്റിവയ്‌ക്കുകയും മൂവായിരത്തിലധികം പേര്‍ക്ക് ഒരേക്കര്‍ വീതം ഭൂമി പതിച്ചു നല്‍കുകയും ചെയ്തു. ഭൂമി ലഭിച്ച പലരും വന്യമൃഗശല്യം അടക്കമുള്ള പല കാരണങ്ങളാല്‍ ഭൂമി ഏറ്റെടുക്കാതിരിക്കുകയോ ഏറ്റെടുത്തവ പിന്നീട് ഉപേക്ഷിക്കുകയോ ചെയ്തു. ഇന്ന് 1670 താമസക്കാര്‍ മാത്രമാണ് സര്‍ക്കാര്‍ ഭൂമിയില്‍ താമസിച്ചു വരുന്നത്.  മിച്ചഭൂമിയായി ലഭിച്ച ഭൂമി പലരും ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി വീണ്ടും സര്‍ക്കാര്‍ ഏറ്റെടുത്തു മറ്റുള്ളവര്‍ക്ക് വിതരണംചെയ്യാന്‍ തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.  

(തുടരും)

Tags: കൃഷി ഫാംആറളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

പശു ഫാമിന്റെ മറവില്‍ വാറ്റ്: ഒരാള്‍ പിടിയില്‍

Kannur

ആറളം ഫാമില്‍ കാട്ടാനക്കൂട്ടങ്ങള്‍ കശുമാവിന്‍ തോട്ടങ്ങളും നിലംപരിശാക്കുന്നു; രണ്ട് മാസത്തിനിടയില്‍ നശിപ്പിച്ചത് 430 കശുമാവുകള്‍

Kannur

ആറളം ഫാമില്‍ കാട്ടാനകളുടെ സംഹാര താണ്ഡവം; ചെത്ത് തൊഴിലാളിയുടെ ബൈക്ക് തകര്‍ത്തു, ആനയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

Kannur

”ആനമതില്‍ നിര്‍മ്മിക്കൂ മനുഷ്യ ജീവന്‍ രക്ഷിക്കൂ, ഞങ്ങള്‍ നിങ്ങളോടൊപ്പം’: ആറളം ഫാമില്‍ ബിജെപിയുടെ ദ്വിദിന സഹവാസ സമര സംഗമം ഉദ്ഘാടനം നാളെ

ആറളം ഫാമിലെ ഒന്‍പതാം ബ്ലോക്കില്‍ കാട്ടാന തകര്‍ത്ത കുടിലിനു മുന്നില്‍ കാട്ടാന അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പുതുശ്ശേരി ബാലനും കുടുംബവും
Kannur

ആറളം ഫാമില്‍ ഭീതിപരത്തി കാട്ടാനകള്‍; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്, ആറുവയസ്സുകാരന്‍ രക്ഷപ്പെട്ടത് അമ്മയുടെ ഇടപെടൽ മൂലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.