Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗോപാലകൃഷ്ണ ഭാരതി

ഭക്തിയും സംഗീതവും 27

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Apr 8, 2020, 04:26 am IST
inSamskriti

നിര്‍മ്മലമായ ഭക്തിഭാവം തുളുമ്പുന്ന ആശയങ്ങളും രസഭാവങ്ങളും അടങ്ങുന്ന ‘നന്ദനാര്‍ ചരിത്രം’ എന്ന നൃത്തനാടകം രചിച്ച വിഖ്യാത കവിയും സംഗീതജ്ഞനുമാണ് ഗോപാലകൃഷ്ണ ഭാരതി. പത്തൊമ്പതാം നൂറ്റാണ്ടിലെ ആരംഭത്തില്‍ നാഗപട്ടണം താലൂക്കിലെ നരിമനത്താണ് അദ്ദേഹം ജനിച്ചത്.

ത്യാഗരാജസ്വാമിയുടെ സമകാലീകനായിരുന്നു. അദ്ദേഹത്തിന്റെ കൃതികളെല്ലാം തെലുങ്കിലും സംസ്‌കൃതത്തിലുമാണുള്ളത്. കര്‍ണാടകസംഗീതത്തില്‍ തമിഴ് കൃതികള്‍ ആദ്യമായി രചിച്ചു തുടങ്ങിയത് ഗോപാലകൃഷ്ണ ഭാരതിയാണ്. ഗോവിന്ദശിവമായിരുന്നു ആദ്യഗുരു. ഗുരുവില്‍ നിന്ന് വേദശാസ്ത്രങ്ങളും യോഗാഭ്യാസവും ഹൃദിസ്ഥമാക്കി. തമിഴിലും സംസ്‌കൃതത്തിലും പാണ്ഡിത്യം നേടി.

ഉത്തരഭാരതത്തില്‍ സംഗീതജ്ഞനായിരുന്ന രാംദാസ് ആയിരുന്നു ആദ്യ സംഗീത ഗുരു. ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പാണ്ഡിത്യം നേടി. പിന്നീട് ഘനം കൃഷ്ണയ്യരുടെ കീഴില്‍ സംഗീതം അഭ്യസിച്ച്  സംഗീതത്തിന്റെ എല്ലാവശങ്ങളും  പാടാനുള്ള കഴിവ് സ്വായത്തമാക്കി. ഒരു ഹരികഥ കാലക്ഷേപകാരനായും അദ്ദേഹം അറിയപ്പെടുന്നു.

ചിദംബരേശ്വരനായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട ദേവത. അത്യധികം ഭക്തിയോടെ അദ്ദേഹം നടരാജ മൂര്‍ത്തിയെ ആരാധിച്ചുപോന്നു. ഭഗവാനോട് ഉള്ള യാചനാഭാവത്തില്‍ രചിച്ച കൃതിയാണ് ‘എന്നേരമും  ഉന്തന്‍ സന്നിധിയില്‍ നാന്‍ ഇരുക്കവേണ്ടും അയ്യാ’ എന്നത്. ആകസ്മികമായൊരു  പ്രചോദനത്താലാണ് അദ്ദേഹം ‘നന്ദനാര്‍ ചരിത്രം’ എഴുതിയത്. വളരെ ഭക്തിയോടെയായിരുന്നു രചന. ഹൃദയസ്പര്‍ശിയായ സംഗീതവും നന്ദനാരുടെ  കഷ്ടാനുഭവങ്ങളും ഭക്തിയും ഇതില്‍ പ്രകടമാകുന്നു.

ഗോപാലകൃഷ്ണഭാരതിയുടെ കൃതികള്‍ സംഗീത കച്ചേരികളില്‍ ധാരാളമായി ആലപിച്ചു  വരുന്നു. ജോണ്‍പുരി രാഗത്തിലുള്ള ‘എപ്പൊ വരുവാറോ…,’ വസന്ത രാഗത്തിലുള്ള ‘നടനം ആടിനാര്‍…’, കാംബോജി രാഗത്തിലുള്ള ‘തിരുവടി ശരണം…’, കമാസ് രാഗത്തിലുള്ള ‘കനകസഭേശന്‍ ചേവടി…’, ആഭോഗി രാഗത്തിലുള്ള ‘സഭാപതിക്കു വേറെ ദൈവം സമാനമാകുമാ…,’ നാട്ട രാഗത്തില്‍ ‘ഹര ഹര ശിവ ശങ്കര…’, വരാളി രാഗത്തിലുള്ള ‘ആടിയ പാദമേ ഗതി…’, ദര്‍ബാര്‍ രാഗത്തിലുള്ള ‘ആടിയ പാദ  ദരിശനം…’, സുരുട്ടി രാഗത്തിലുള്ള ‘തില്ലൈയമ്പലത്താനൈ…’, ഗൗള രാഗത്തില്‍ ഉള്ള ‘ശരണാഗതി…’ ഇതെല്ലാം അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.  പ്രണതാര്‍ത്തിഹര ക്ഷേത്രദര്‍ശനത്തിനിടെയാണ് ഗോപാലകൃഷ്ണ ഭാരതി ആഭോഗി രാഗത്തിലുള്ള ‘സഭാപതിക്കു വേറെ ദൈവം സമാനമാകുമാ’ എന്ന കൃതി രചിച്ചത്.

അണ്ണാമല സര്‍വകലാശാലയുടെ ‘തമിഴ് ഇശൈ’ പരമ്പരയില്‍ 6 വാല്യത്തിലായി അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സ്വരപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിത്യബ്രഹ്മചാരി ആയിരുന്നു ഗോപാലകൃഷ്ണ ഭാരതി. ജീവിതകാലം മുഴുവന്‍  അദ്ദേഹം ഈശ്വര ചിന്തയിലും സംഗീത സൃഷ്ടിയിലും മുഴുകി. ഹരികഥാ പ്രസംഗത്തില്‍ നിന്നും ലഭിച്ച തുകയത്രയും അദ്ദേഹം പൊതുജന നന്മയ്‌ക്ക് ഉപയോഗിച്ചു. തൊണ്ണൂറ്റിയഞ്ചാം വയസില്‍, ഒരു ശിവരാത്രി നാളിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.