Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും കോവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; അവരില്‍ നിന്ന് നിരവധി പേര്‍ക്ക്

സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും കാസര്‍കോട് ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ച 106 പേരില്‍ 28 പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണെന്ന യാഥാര്‍ത്ഥ്യം ആരോഗ്യ വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 08:35 pm IST
in Kasargod
kasargod

kasargod

കാസര്‍കോട്: സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും കാസര്‍കോട് ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ച 106 പേരില്‍ 28 പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണെന്ന യാഥാര്‍ത്ഥ്യം ആരോഗ്യ വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും ഞെട്ടിച്ചിരിക്കുകയാണ്. 28 സമ്പര്‍ക്ക കേസുകളില്‍ ഏതാണ്ട് 20ഓളവും കളനാട്ട് ആദ്യം രോഗം സ്ഥിരീകരിച്ച യുവാവുമായി ബന്ധപ്പെട്ടവര്‍ക്കാണെന്നത് ഞെട്ടലിന്റെ ആഘാതം ഇരട്ടിപ്പിക്കുന്നു. നിരവധിപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എരിയാല്‍, തളങ്കര സ്വദേശികളുമായി ബന്ധപ്പെട്ടവര്‍ക്ക് രോഗബാധ സ്ഥിരീകരിക്കാത്തത് വലിയ ആശ്വാസമാവുന്നുമുണ്ട്. പക്ഷെ പേരുടെ പരിശോധന ഫലങ്ങള്‍ വരാനുള്ളത് ആശങ്കയുയര്‍ത്തുന്നു. 

ഗള്‍ഫില്‍ നിന്ന് യാത്രയിലുടനീളം മാസ്‌ക് ധരിച്ച് എത്തിയ കളനാട് സ്വദേശിയുടെ ആ പക്വത പിന്നെ എവിടെ ചോര്‍ന്നുപോയിയെന്നാണ് ആരോഗ്യവകുപ്പിന് ഇനിയും മനസിലാവാത്തത്. 

സുഹൃത്തിനൊപ്പം ദുബായില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ പോലും പോവാതെ നേരെ ചെന്നത് ആശുപത്രിയിലേക്കാണ്. അവിടെ രക്ത പരിശോധനക്ക് തയ്യാറായിയെങ്കിലും പിന്നീട് എവിടെയോ കാര്യം കൈവിട്ടുപോയി എന്നതാണ് സത്യം. യുവാവിന്റെ ഉമ്മക്കും ഭാര്യക്കും രണ്ട് വയസുള്ള കുഞ്ഞിനുമാണ് ആദ്യം കോവിഡ്ബാധ സ്ഥിരീകരിച്ചത്. നാട്ടിലെത്തിയതിന്റെ പിറ്റേന്ന് യുവാവ് ബേവിഞ്ചയിലെ മരണ വീട് സന്ദര്‍ശിച്ചിരുന്നു. രക്തം പരിശോധനക്ക് നല്‍കി ഫലത്തിനായി കാത്തിരിക്കുന്ന ഒരാളാണ് താന്‍ എന്ന കാര്യം യുവാവ് കാര്യമാക്കിയില്ല.

യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ആകുലതയിലായി. അവര്‍ സാമ്പിള്‍ നല്‍കാന്‍ ആശുപത്രിയിലേക്ക് ഓടിയെത്തി. പുളിക്കൂറിലെ ഭാര്യാപിതാവിനും ഭാര്യയുടെ സഹോദരന്റെ ഭാര്യക്കും കുഞ്ഞിനും അവിടത്തെ തന്നെ മറ്റൊരു ബന്ധുവിനും കോവിഡ് സ്ഥിരീകരിച്ചതോടെ എല്ലാവരുടെയും ചങ്കിടിപ്പ് ഏറി. ബേവിഞ്ചയില്‍ വല്യപ്പയുടെ മരണവീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടയില്‍ വാപ്പയുടെ സഹോദരി ഭര്‍ത്താവായ ബേവിഞ്ച സ്വദേശിയെ യുവാവ് കാറില്‍ കയറ്റിയിരുന്നു. മത്സ്യം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണത്രെ ഇദ്ദേഹം കാറില്‍ കയറിയത്. യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ സാമ്പിള്‍ പരിശോധനക്ക് കൊടുക്കാന്‍ ബേവിഞ്ച സ്വദേശി നിര്‍ബന്ധിതനായി. ഇദ്ദേഹത്തിന് പിന്നാലെ ഭാര്യയും സാമ്പിള്‍ നല്‍കി. ഇതിനിടയില്‍ ഏതോ ഒരു യുവാവ് വലിയ ആളാവാന്‍ വേണ്ടി ഒരു മെസേജ് അങ്ങ് തട്ടിവിട്ടു. ബേവിഞ്ച സ്വദേശിയുടെ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന്. കൃത്യമായ വിവരം അറിയാതെയായിരുന്നു ഇത്. എന്നാല്‍ മെസേജ് വിശ്വസിച്ച ബേവിഞ്ച സ്വദേശിയുടെ ഭാര്യ ആ സന്തോഷത്താല്‍ വീട്ടുകാരുമായി സമ്പര്‍ക്കത്തിലായി. എന്നാല്‍ വാട്‌സ് ആപ്പ് മെസേജ് വ്യാജമായിരുന്നുവെന്ന് തെളിയാന്‍ അധിക നേരം വേണ്ടിവന്നില്ല. റിസള്‍ട്ട് വന്നപ്പോള്‍ ബേവിഞ്ച സ്വദേശിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും കോവിഡ്.

തീര്‍ന്നില്ല, തനിക്ക് കോവിഡില്ല എന്ന സന്തോഷത്തില്‍ സ്ത്രീ സമ്പര്‍ക്കം പുലര്‍ത്തിയ മകള്‍ക്കും മകന്റെ ഭാര്യക്കും കോവിഡ്. ഇവിടെയും തീരുന്നില്ല. കളനാട് സ്വദേശി സന്ദര്‍ശിച്ച മരണ വീട്ടിലും നാല് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഉമ്മയുടെ സഹോദരനും ഉമ്മയുടെ അനിയത്തിക്കും അനിയത്തിമാരുടെ രണ്ട് മക്കള്‍ക്കുമാണ് ഇവിടെ അണുബാധ സ്ഥിരീകരിച്ചത്. നിരവധി പേര്‍ ഇപ്പോഴും സ്രവം നല്‍കി ഫലത്തിനായി കാത്തിരിക്കുകയാണ്. നെഞ്ചിടിപ്പുമായാണ് അവര്‍ ഓരോ നിമിഷവും കടന്നു പോവുന്നത്. വൈകിട്ട് പുതിയ കോവിഡ് ബാധിതരുടെ എണ്ണം കേള്‍ക്കുമ്പോള്‍ ഇവരുടെ നെഞ്ചിടിപ്പ് പിന്നെയും ഏറുന്നു. കൊല്ലമ്പാടിയിലും സമ്പര്‍ക്ക കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് വന്ന യുവാവിനാണ് ഇവിടെ ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഇവിടെ മൂന്നോളം പേര്‍ക്ക് കോവിഡ് രോഗ ബാധ കണ്ടെത്തി. കാഞ്ഞങ്ങാട്ട് ഒരു വീട്ടിലെ ആറുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വന്ന ആള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുടെ മാതാവിനും ഭാര്യക്കും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് മക്കള്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.