കാസര്‍കോട്: ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപികയെന്നിരിക്കെ ശിക്ഷ സോഷ്യല്‍ ക്ലബ്ബ് സെക്രട്ടറിക്ക് മാത്രമായി ഒതുങ്ങിയതില്‍ പ്രതിഷേധം ശക്തമാകുന്നു.
ആഗസ്റ്റ് ആറിന് കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളില്‍ എല്‍പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഫ്രീഡം ക്വിസ് 2026 മത്സരം നടന്നത്. എല്‍പി സ്‌കൂളിലേത് കുമ്പളയും യുപി, ഹൈസ്‌കൂളിലേക്ക് മഞ്ചേശ്വരം ഉപ ജില്ലയുമാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. എല്‍ പി വിദ്യാര്‍ത്ഥികള്‍ക്കായി കുമ്പള ഉപജില്ലയില്‍പ്പെടുന്ന ഒരു സ്‌കൂളിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെയും ഉദുമ നിയോജക മണ്ഡലം എംഎല്‍എയുടെ അടുത്ത ബന്ധുവായ അധ്യാപികയും ചേര്‍ന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. തയ്യാറാക്കിയ ചോദ്യങ്ങള്‍ പള്ളത്തടുക്ക എയുപി സ്‌കൂള്‍ അധ്യാപകനും സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിയുമായ ഗുരുപ്രസാദ് അയച്ച് കൊടുക്കുകയും ക്വിസ് മത്സരത്തിന് നാല് ദിവസം മുമ്പ് തന്നെ രണ്ട് ഉപജില്ലകളുടെ എഇഒമാര്‍ക്ക് ഇമെയില്‍ വഴി അയച്ച് കൊടുക്കുകയും ചെയ്തു. ഇടത് അനുകൂല സംഘടനകളില്‍ പ്രവര്‍ത്തുക്കുന്ന എഇഓമാര്‍ ഈ ചോദ്യപേപ്പര്‍ പരിശോധിക്കാതെ ക്വിസ് മത്സരം ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പാണ് എല്ലാ സ്‌കൂളുകളിലേക്കും അയച്ച് കൊടുക്കുന്നത് തന്നെ. ചോദ്യ പേപ്പര്‍ പരിശോധിക്കേണ്ട ഉത്തരവാദിത്വപ്പെട്ടവര്‍ അത് നിര്‍വ്വഹിക്കാതെ കുറ്റം തന്റെ മേല്‍ മാത്രം ചുമത്തുകയായിരുന്നുവെന്ന് അധ്യാപകന്‍ ഗുരുപ്രസാദ് ജന്മഭൂമിയോട് പറഞ്ഞു.
ആഗസ്റ്റ് ആറിന് കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളില്‍ എല്‍പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഫ്രീഡം ക്വിസ് 2026 മത്സരത്തിലാണ് ചോദ്യം ഉള്‍പ്പെടുത്തിയിരുന്നത്. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്നും ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണ് എന്ന ചോദ്യത്തിന് വി.ഡി.സവര്‍ക്കര്‍ എന്ന് ഉത്തരസൂചികയില്‍ നല്‍കിയതാണ് വലിയ രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചത്.
















