Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തു; ആനുപാതികതയുടെ സൗന്ദര്യം

നടുവിരലിന്റെ നടുഭാഗത്തിന് തുല്യമായ അളവ് അംഗുലം(വിരല്‍)എന്നും അതിന്റ 12 ഇരട്ടിയായ കൈമുട്ട് വരെയുള്ള ഭാഗം വിതസ്തി (മുഴം)അതിന്റ ഇരട്ടി ഹസ്തം (കോല്‍) എന്നുമുള്ള ശരീര മാനനിര്‍ണയ ഉപാധികള്‍ സ്വീകരിക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 03:00 am IST
in Samskriti

വാസ്തുവിദ്യയെ ഒരു നിര്‍മ്മാണ രീതിശാസ്ത്രമായി മാത്രമല്ല   നിര്‍മ്മാണകലയായിട്ടു കൂടിയായാണ്  ആചാര്യന്മാര്‍ കണക്കാക്കിയിരുന്നത്.  അത് കൊണ്ട് തന്നെ സുഖകരമായ വാസം, ദീര്‍ഘ കാലത്തെ  നിലനില്‍പ്  എന്നിവ പ്രദാനം ചെയ്യുന്നതിന് ഒപ്പം സൃഷ്ടിയുടെ സൗന്ദര്യത്തിനും വളരെ വലിയ പ്രാധാന്യം  നല്‍കി.  കൃത്യമായ അളവുകളും അനുപാതവും  നിര്‍മിതികള്‍ക്ക് ഉറപ്പുവരുത്താന്‍ വാസ്തുവിദ്യ ശ്രദ്ധ കൊടുത്തു.  

പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും ഒരു നിയതമായ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്.  അവ ഓരോന്നിനും ഓരോ പ്രകാരത്തിലെന്ന ഭേദം മാത്രമേ ഉള്ളൂ. ഇപ്രകാരം എല്ലാ വസ്തുക്കളും നിശ്ചിതമായ അനുപാതത്തിലും (proportion)തുലനശക്തിയിലും (balance)സമമിതിയിലു(symmetry)മാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഒരു വൃക്ഷത്തിന്റെ വളര്‍ച്ച,  ഒരു വസ്തുവിന്റെ, ജീവിയുടെ ഘടന ഇതിലെല്ലാം തന്നെ ഈ ഘടകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട് എന്നിരിക്കെ വാസ്തു വിദ്യനുഗുണമായ നിര്‍്മിതികള്‍ക്കും അത് സ്വീകരിച്ചു.  അനുപാതികതക്ക് വിരുദ്ധമെങ്കില്‍ അത് വികലമാകുന്നു.  ദര്‍ശന സൗകുമാര്യഹീനവും. ഇതിനായി  വാസ്തുപുരുഷ മണ്ഡലങ്ങള്‍ സഹായിക്കുന്നു.  

ഇതിനോടൊപ്പം തന്നെ  പ്രാധാന്യമുള്ളവയാണ് അളവുകള്‍. അളവുകള്‍ക്കായി മാനനിര്‍ണയ ഉപാധികള്‍ ഇല്ലാതിരുന്ന കാലത്ത് സ്വശരീരം ആയിരുന്നു മാപിനികളായി വര്‍ത്തിച്ചിരുന്നത്. 2 ആള്‍ക്ക് ഉയരം വെള്ളം, 1ആള്‍ പിടിച്ചാലെത്താത്തത്ര വണ്ണം എന്നിവ നിരന്തരം ഉപയോഗിച്ചിരുന്നതിലൂടെ  സ്വശരീരബോധത്തിലൂടെയുള്ള മാനനിര്‍ണയം സാധ്യമായിരുന്നു. മനുഷ്യ ശരീരത്തിന്റെ അളവുകളുടെ അനുപാതികതയെ നന്നായി ഗ്രഹിച്ച ആചാര്യന്മാര്‍ അതിനെ പിന്നീട് മാനനിര്‍ണയ ഉപാധികളാക്കി. ഇത്തരത്തില്‍ ശരീര മാനപ്രമാണങ്ങള്‍ നിലവില്‍ വന്നു.  നടുവിരലിന്റെ നടുഭാഗത്തിന് തുല്യമായ അളവ്  അംഗുലം(വിരല്‍)എന്നും അതിന്റ 12 ഇരട്ടിയായ കൈമുട്ട് വരെയുള്ള ഭാഗം വിതസ്തി (മുഴം)അതിന്റ ഇരട്ടി ഹസ്തം (കോല്‍) എന്നുമുള്ള ശരീര മാനനിര്‍ണയ ഉപാധികള്‍ സ്വീകരിക്കപ്പെട്ടു.  

നിര്‍മിതിയുടെ യജമാനന്‍ മാനനിര്‍ണയത്തിനുള്ള പ്രതീകമായി.  ശില്പ നിര്‍മാണത്തില്‍ താലമായിരുന്നു പ്രമാണം. കൈപ്പത്തിക്ക് തുല്യമായ മുഖ അളവിന്റെ എട്ടിരട്ടി സ്ത്രീ സങ്കല്പങ്ങള്‍ക്കും ഒന്‍പതിരട്ടി  പുരുഷപ്രതീകങ്ങള്‍ക്കും സ്വീകരിക്കപ്പെട്ടു.  

പില്‍കാലത്തു കൂടുതല്‍ കൃത്യതക്കും വികാസത്തിനും വേണ്ടി മറ്റു രീതികള്‍ കൂടി ചേര്‍ക്കപ്പെട്ടു.  അല്‍പത്വം ഹേതുവായി ദൃഷ്ടി  ഗോചരമല്ലാത്ത പരമാണുവില്‍ നിന്നു ക്രമമായി വര്‍ധിപ്പിച്ചു ക്രമപ്പെടുത്തി കാണാന്‍ സാധിക്കുന്ന ഏറ്റവും ചെറിയ കണികയായ ത്രസരേണു അതിന്റ എട്ടിരട്ടിയായി കണ്‍

പീലിക്കു തുല്യമായ വിസ്താരമുള്ള ലിക്ഷ, അതെട്ടു ചേര്‍ന്ന യൂകം,  ഏറ്റു യൂകങ്ങള്‍ ചേര്‍ന്ന യവം,  യവമെട്ടു ചേര്‍ന്നു അംഗുലം,   അത് ചേര്‍ന്ന് ഹസ്തം എന്ന ക്രമത്തിലേക്കു നിജപ്പെടുത്തി.  തദ്ദേശത്തു വിളയുന്ന ഞവര നെല്ലില്‍ നിന്നുള്ള യവമോ ശരീരമാനമായ അംഗുലമോ സൂക്ഷ്മ ഗണനക്കായി ഉപയോഗിക്കപ്പെട്ടു. അത് കൊണ്ട് തന്നെ അളവുകോലുകളില്‍  പ്രാദേശികമായ ഭേദങ്ങളും ഉണ്ടായി.  നിര്‍മിതിയുടെ വ്യത്യാസം അനുസരിച്ചു കിഷ്‌കു പ്രജാപത്യം ധനുര്‍മുഷ്ഠി ധനുര്‍ഗ്രഹം പ്രാച്യം വൈപുല്യം പ്രകീര്‍ണം എന്നിങ്ങനെ വ്യത്യസ്ത അംഗുലമാന കോല്‍ വ്യവസ്ഥകള്‍ ഉണ്ടെങ്കിലും ദേവാലയങ്ങള്‍ക്കും മനുഷ്യാലയങ്ങള്‍ക്കും പൊതുവെ കിഷ്‌കു അഥവാ ഹസ്തം എന്ന 24 അംഗുലത്തോട് കൂടിയ കോലാണ് സര്‍വസമ്മതമായിട്ടുള്ളത്.  

ഇത്തരത്തില്‍ അളവുകളാല്‍ നിജപ്പെടുത്തിയ നിര്‍മിതികള്‍ക്കായി വ്യത്യസ്ത ഗണിതക്രമങ്ങള്‍ സിദ്ധാന്തങ്ങള്‍ എന്നിവ ഉണ്ടായി. ദിക്കുകള്‍ക്കും നിര്‍മിതി ഭേദങ്ങള്‍ക്കും അനുസരിച്ചുള്ള മാനക്രമങ്ങള്‍, യോനി -ആയവ്യയങ്ങള്‍ -നക്ഷത്രം -തിഥി – വാരം -വയസ്സ് തുടങ്ങിയ ആയാദി ഷഡ് വര്‍ഗ പ്രകാരങ്ങള്‍ എന്നിവകള്‍ക്കനുസൃതമായി അളവുകള്‍ക്ക് ഉത്തമ-മധ്യമ-അധമ അവസ്ഥകള്‍ പില്‍കാലത്തു നിര്‍ണയിച്ചു.  

ഇതിനോടൊപ്പം തന്നെ ആനുപാതികമായ ദണ്ഡ് സമ്പ്രദായവും വേണം. ദേവാലയ  നിര്‍മിതിയില്‍ വിഗ്രഹമോ തദനുഗുണമായ  ശ്രീകോവിലളവോ ആകണം ദണ്ഡ്.  അതിനനുസൃതമായാണ് നമസ്‌കാര മണ്ഡപം,  ബലിവട്ടങ്ങള്‍,  ചുറ്റമ്പലം തുടങ്ങി എല്ലാ അവയവങ്ങളുടെയും അളവും സ്ഥാനവും നിശ്ചയിക്കപ്പെടുന്നത്.  ഇത് പോലെ മനുഷ്യാലയങ്ങളിലും നടുമുറ്റം,  ആരൂഢം അടിസ്ഥാനമാക്കി മറ്റു അളവുകള്‍ കണക്കാക്കണം. ഇച്ചൊന്നവണ്ണം കൃത്യമായ വാസ്തുപുരുഷ മണ്ഡലാകൃതിയും  ദിക്കുകള്‍ക്ക് ചേര്‍ന്ന അളവുകളും ആനുപാതികമായ അലങ്കാരങ്ങളും ചേര്‍ന്നതാകണം വാസ്തുനിര്‍മിതികള്‍. ഈ അനുപാതികതയുടെ സൗന്ദര്യമാണ് വാസ്തുവിദ്യയുടെ രീതിശാസ്ത്രം.  

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.