ലഖ്‌നൗ: കൊറോണ ബാധിച്ച ഇന്ത്യന്‍ ഗായിക കനിക കപൂര്‍ തങ്ങിയ ലഖ്‌നൗവിലലെ ഹോട്ടലില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം താമസിച്ചതായി റിപ്പോര്‍ട്ട്. നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇതോടെ നിരീക്ഷണത്തിലായി.
മാര്‍ച്ച് പതിനൊന്നിന് ബ്രിട്ടനില്‍ നിന്ന് എത്തിയ കനിക കപൂര്‍ താമസിച്ച ഹോട്ടലിലാണ് ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം ലഖ്‌നൗവിലെത്തിയത്. കനിക കപൂര്‍ താമിച്ച ഹോട്ടലിലാണ് ടീം തങ്ങിയതെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ഹോട്ടലിലെ താമസത്തിനിടെ കനിക ദക്ഷിണാഫ്രിക്ക താരങ്ങളുടെ സമീപത്ത് എത്തിയിരുന്നോയെന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഹോട്ടലില്‍ ഒട്ടേറെ അതിഥികള്‍ക്കൊപ്പം കനിക ഭക്ഷണം കഴിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഹോട്ടലില്‍ ഒരു ചാനല്‍ സംഘടിപ്പിച്ച വാര്‍ഷി കോണ്‍ക്ലേവിലും കനിക പങ്കെടുത്തു. കനികയുമായി അടുത്ത് ഇടപഴകിയ ആളുകളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ പറഞ്ഞു.
















