അമ്മാന്‍ (ജോര്‍ദാന്‍): ലോക വെള്ളിമെഡല്‍ ജേതാവും ഒന്നാം സീഡുമായ ഇന്ത്യന്‍ ബോക്‌സര്‍ അമിത് പംഗല്‍ ഇതാദ്യമായി ഒളിമ്പിക്‌സിന് യോഗ്യത നേടി. ഏഷ്യ ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന്റെ 52 കിലോഗ്രം വിഭാഗത്തിന്റെ സെമിയിലെത്തിയതോടെയാണ് അമിത് പംഗലിന് ടോക്കിയോ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പംഗല്‍ ഫിലിപ്പിന്‍സിന്റെ കാര്‍ലോ പാമിനെ 4-1 ന് പരാജയപ്പെടുത്തി.
2018 ഏഷ്യന്‍ ഗെയിംസിന്റെ സെമിഫൈനലിലും 2019 ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും പംഗല്‍, കാര്‍ലോ പാമിനെ പരാജയപ്പെടുത്തിയിരുന്നു. മുന്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ സാക്ഷി ചൗധരിക്ക് (57 കി.ഗ്രാം) ഒളിമ്പിക്‌സിന് യോഗ്യത നേടാനായില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയുടെ ഏജിയോട് തോറ്റു.
















