കൊച്ചി: മലയാളത്തിലെ ആദ്യത്തെ ഫുള്‍ വുമണ്‍ ക്രൂ സിനിമ . ‘ വിത്ത് ലൗ ‘ വനിതാ ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു.ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ലിജിഷാ ഗോപാലനാണ് സിനിമ നിര്‍മിക്കുന്നത്. ലിജിഷാ ഗോപാലന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. ശ്രീഗോകുലം ഗ്രൂപ്പ് സാരഥിയും നിരവധി ഹിറ്റ് മലയാളം സിനിമകളുടെ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ മകളാണ് ലിജിഷാ ഗോപാലന്‍. മുക്താ ദീദി ചന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കുന്നത് അമ്മയും തിരക്കഥാകൃത്തുമായ ദീദി ദാമോദരനാണ്. ബീനാ പോള്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ഫൗസിയാ ഫാത്തിമയും സംഗീതം നല്‍കുന്നത് ഫാത്തിമാ റഫീഖ് ശേഖറുമാണ്.
പ്രശസ്ത സിനിമാ താരം സീമ നായികാ വേഷത്തിലെത്തുന്നു എന്നതാണ് വിത്ത് ലൗ വിന്റെ മറ്റൊരു പ്രത്യേകത.്. സംവിധായകന്‍ ഹരിഹരനും പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ഏപ്രിലില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും
















