Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

സാമൂഹ്യ വനവത്കരണത്തിന്റെ പേരില്‍ തുലയ്‌ക്കുന്നത് കോടികള്‍

ഓരോ ജില്ലയിലും മന്ത്രിമാരും ജനപ്രതിനിധികളും വ്യക്ഷത്തൈകള്‍ നടുന്നതില്‍ പങ്കാളികളാകും. എന്നാല്‍ പിന്നീട് ഇത് പരിപാലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാറില്ല. ദേശീയപാതകളില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വ്യക്ഷ തൈകളാണ് വിവിധ പദ്ധതികളില്‍ കൂടി വച്ചു പിടിപ്പിപ്പിക്കുന്നത്. ഓരോ പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും ഇവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും മാര്‍ഗ നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ടവര്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അതും നടപ്പിലാവാറില്ല.

നീരജ് ജി.ജിbyനീരജ് ജി.ജി
Feb 26, 2020, 10:32 am IST
inEnvironment

തിരുവനന്തപുരം: സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നത് കോടികള്‍. എന്നാല്‍ നട്ടു പിടിപ്പിച്ച വ്യക്ഷത്തൈകളുടെ പരിപാലനത്തെ സംബന്ധിച്ച് വനംവകുപ്പിന് യാതൊരു അന്വേഷണവുമില്ല. അടുത്ത പരിസ്ഥിതി ദിനത്തിലും കോടികള്‍ തുലച്ച് ലക്ഷക്കണക്കിന് വൃക്ഷതൈകള്‍ നടും.  2018-19ല്‍ 14 ജില്ലകളിലായി  11 കോടി രൂപയാണ് വനവത്കരണത്തിന്  സര്‍ക്കാര്‍ ചെലവിട്ടത്.  2017-18ല്‍ 11 കോടി 92 ലക്ഷം രൂപയും 2016-17ല്‍ 12 കോടി 10 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്.

എന്റെ മരം, നമ്മുടെ മരം, ഹരിത തീരം, വഴിയോര തണല്‍, ഹരിത കേരളം തുടങ്ങി നിരവധി പദ്ധതികളാണ് വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആവിഷ്‌കരിച്ചത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനാണ് സമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ അരങ്ങേറുന്നത്.  

ഓരോ ജില്ലയിലും മന്ത്രിമാരും ജനപ്രതിനിധികളും വ്യക്ഷത്തൈകള്‍ നടുന്നതില്‍ പങ്കാളികളാകും. എന്നാല്‍ പിന്നീട് ഇത് പരിപാലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാറില്ല. ദേശീയപാതകളില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വ്യക്ഷ തൈകളാണ് വിവിധ പദ്ധതികളില്‍ കൂടി വച്ചു പിടിപ്പിപ്പിക്കുന്നത്. ഓരോ പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും ഇവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും മാര്‍ഗ നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ടവര്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അതും നടപ്പിലാവാറില്ല.

എന്റെ മരം, നമ്മുടെ മരം എന്ന പദ്ധതിവഴി വിദ്യാര്‍ഥികള്‍ മുഖേനയാണ് വൃക്ഷ ത്തെകള്‍ വച്ചു പിടിപ്പിക്കല്‍ എന്ന  പദ്ധതി നടപ്പാക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷക്കണക്കിന് തൈകളാണ് ഓരോ വര്‍ഷവും  വിതരണം ചെയ്യുന്നത്. ഇതില്‍ എത്ര ശതമാനം വൃക്ഷതൈകള്‍ വളരുന്നുണ്ടെന്ന് എന്നതിനെക്കുറിച്ച് വനം വകുപ്പിനും കണക്കില്ല. സ്‌കൂള്‍ അധികൃതര്‍ക്കും  ഇല്ല.

2018-19 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. ഒരു കോടി 28 ലക്ഷം രൂപ രണ്ടാമത് എറണാകുളം ജില്ല. ഒരു കോടി നാലു ലക്ഷം രൂപ. വൃക്ഷതൈകള്‍ വച്ച് പിടിക്കാന്‍ ഏറ്റവും അനുയോജ്യമായ  വയനാട് ജില്ലയിലാണ് കുറവ്-22 ലക്ഷം.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സാമൂഹിക വനവത്കരണ വിഭാഗവും സന്നദ്ധ സംഘടനകളും മതസംഘടനകളും വിദ്യാഭ്യാസ വകുപ്പും പരിസ്ഥിതി സംഘടനകളുമെല്ലാം ചേര്‍ന്ന് ഓരോ ജൂണ്‍ മാസങ്ങളിലും അഞ്ച് ലക്ഷത്തോളം വൃക്ഷത്തൈകള്‍ കേരളത്തിന്റെ തെരുവോരങ്ങളിലു മറ്റ് പ്രദേശങ്ങളിലും  നടുന്നുവെന്നാണ്  കണക്ക്.  

എന്നാല്‍ ഇവയുടെ അവസ്ഥയെന്തെന്ന്  ആര്‍ക്കും വ്യക്തമായ വിവരങ്ങളില്ല. അടുത്ത പരിസ്ഥിതി ദിനത്തിലും ഇതേ സ്ഥലത്ത് തന്നെ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കും. ഈ വൃക്ഷതൈകള്‍ക്കും ദുരവസ്ഥയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

News

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

ചന്ദ്രദോഷം ഇല്ലാതാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.