Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൊറോണ ബാധിതര്‍ എഴുപതിനായിരം കടന്നു; ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രതിനിധി സംഘം ചൈനീസ് വിദഗ്ധരുമായുള്ള ചര്‍ച്ചയ്‌ക്ക് ബീജിങ്ങിലെത്തി. കൊവിഡ്-19നെ കുറിച്ച് ആഗോളതലത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അധനോം ഗെബ്രയേസസ് ട്വിറ്ററിലൂടെ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 04:02 pm IST
inWorld

ബീജിങ്: നോവല്‍ കൊറോണ ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നതോടെ ചൈനീസ് പ്രതിനിധികളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ലോക രാജ്യങ്ങള്‍. ചൈനയില്‍ മാത്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,770 ആയി. ഞായറാഴ്ച 105 പേര്‍ മരിച്ചു. 2,048 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 70,548 ആയി.

അതേസമയം, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രതിനിധി സംഘം ചൈനീസ് വിദഗ്ധരുമായുള്ള ചര്‍ച്ചയ്‌ക്ക് ബീജിങ്ങിലെത്തി.  കൊവിഡ്-19നെ കുറിച്ച് ആഗോളതലത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അധനോം ഗെബ്രയേസസ് ട്വിറ്ററിലൂടെ അറിയിച്ചു.  

രോഗ ബാധിതരുടെ എണ്ണം കുറയുന്നതായി ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, പകര്‍ച്ചവ്യാധിയുടെ ദിശ നിര്‍ണയിക്കുക എളുപ്പമല്ലെന്ന് ടെഡ്രോസ് പറഞ്ഞു. രോഗ നിര്‍ണയ രീതികളെക്കുറിച്ച് കൂടുതല്‍ വിവരം കൈമാറണമെന്നും ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടു.  

അതേസമയം, കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്ത മെഡിക്കല്‍ സാമഗ്രികള്‍ ഈയാഴ്ച തന്നെ ചൈനയിലെത്തിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു.

ചൈനയുടെ ഖജനാവ് കാലിയാകുന്നു

ബീജിങ്: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ചൈനീസ് പ്രവിശ്യകളുടെ ഖജനാവുകള്‍ കാലിയാകുന്നെന്ന് റിപ്പോര്‍ട്ട്. കൊറോണയ്‌ക്ക് മുന്‍പ്  പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പോലും ചൈനയുടെ ഈ വര്‍ഷത്തെ പ്രാദേശിക വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു.  

ഹുബയ് അടക്കം പകുതിയിലധികം പ്രവിശ്യകള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, വൈറസ് ബാധ കൂടിയായതോടെ സര്‍ക്കാരിന് കൂടുതല്‍ വായ്‌പയെടുക്കേണ്ടിയും ഓഹരികള്‍ വിറ്റഴിക്കേണ്ടിയും വരുമെന്നാണ് വിലയിരുത്തല്‍. വൈറസ് ബാധയെത്തുടര്‍ന്ന് ഫാക്ടറികളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട തുകയിലും വന്‍ ഇടിവുണ്ടാകും. ഇത് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ച  താഴേക്ക് പോകുന്ന സാഹചര്യത്തില്‍, ചൈനയിലെ വൈറസ് പ്രതിസന്ധിക്ക് മുന്‍പ്  നിശ്ചയിച്ച സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇനി നേടുക അപ്രാപ്യമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  

അതേസമയം, സര്‍ക്കാരിന്റെ അനാവശ്യ ചെലവുകളും കോര്‍പ്പറേറ്റ് നികുതിയും വെട്ടിക്കുറയ്‌ക്കുമെന്ന് ചൈനീസ്  ധനകാര്യമന്ത്രി ലിയു കുന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ചൈനയില്‍ നിന്ന് കൂടുതല്‍  ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

ന്യൂദല്‍ഹി: ചൈനയില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ ഈ ആഴ്ച തിരിച്ചെത്തിക്കും. ചൈനയിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ചാണ് ഇതിനുള്ള തയാറെടുപ്പുകള്‍. രക്ഷാപ്രവര്‍ത്തനത്തിനുള്ള കര്‍മപദ്ധതി ഹുബയ് പ്രവിശ്യയില്‍ താമസിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. കൊറോണയെ ചെറുക്കാന്‍ മരുന്നുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യാനെത്തുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാരെയും മടക്കിയെത്തിക്കുക.  

ക്യാമ്പില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി

ന്യൂദല്‍ഹി: വുഹാനില്‍ നിന്ന് ന്യൂദല്‍ഹി ചാവ്‌ലയിലെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ക്യാമ്പിലെത്തിച്ച് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. 406 പേരാണ് ഈ ക്യാമ്പിലുണ്ടായിരുന്നത്. ഇവരുടെ അവസാനഘട്ട പരിശോധനാഫലവും നെഗറ്റീവാണെന്ന് ഞായറാഴ്ച കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ഇന്നലെ മുതല്‍ ഇവരെ വീടുകളിലേക്ക് വിടുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ക്യാമ്പിലെത്തി ഇവരുമായി സംസാരിച്ചു. ഐടിബിപി ജവാന്മാര്‍ പൂച്ചെണ്ട് നല്‍കിയാണ് ഓരോരുത്തരെയും യാത്രയാക്കിയത്.  

വീടുകളിലേക്ക് മടങ്ങുമെങ്കിലും കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

വുഹാനില്‍ നിന്ന് 647 ഇന്ത്യക്കാരെയും ഏഴ് മാലിദ്വീപ് സ്വദേശികളെയുമാണ് ഇന്ത്യ ഒഴിപ്പിച്ചത്. ഇവരില്‍ ബാക്കിയുള്ളവര്‍ മനേസറിലെ സൈനിക കേന്ദ്രത്തിലാണ് നിരീക്ഷണത്തിലുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.