Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും

വിവേകചൂഡാമണി 63

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 15, 2020, 04:57 am IST
inSamskriti

ബുദ്ധീന്ദ്രിയാണി ശ്രവണം ത്വഗക്ഷി

ഘ്രാണം ച ജിഹ്വാ വിഷയാവബോധനാത്

വാക്പാണിപാദാ ഗുദമപ്യൂപസ്ഥം

കര്‍മ്മേന്ദ്രിയാണി പ്രവണാനി കര്‍മ്മസു.

കാത്, തൊലി, കണ്ണ്, നാക്ക്, മൂക്ക് എന്നിവ ശബ്ദം മുതലായ വിഷയങ്ങളെ അറിയാന്‍ സഹായിക്കുന്നതിനാല്‍ അവയെ ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് പറയുന്നു. വാക്ക്, കൈ, കാല്, വിസര്‍ജ്ജനേന്ദ്രിയം , ജനനേന്ദ്രിയം എന്നിവ കര്‍മ്മത്തെ ചെയ്യുന്നതിനാല്‍ കര്‍മ്മേന്ദ്രിയങ്ങള്‍ എന്ന് പറയുന്നു.

സ്ഥൂല ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെക്കുറിച്ച് പറയുകയാണ് ഇവിടെ. ഇവ യഥാര്‍ത്ഥത്തില്‍ സൂക്ഷ്മ ശരീരത്തിന്റെ ഭാഗമാണ്.

‘ഇം പ്രതിദ്രവന്തി ഇതി ഇന്ദ്രിയാഃ ‘ വിഷയങ്ങളിലേക്ക് ഓടുന്നതിനാല്‍ ഇന്ദ്രിയങ്ങള്‍ എന്നര്‍ത്ഥം. ആത്മാവായ ഇന്ദ്രനാല്‍ ചലിക്കപ്പെടുന്നവയെന്നും അര്‍ത്ഥമുണ്ട്.

ദശേന്ദ്രിയങ്ങളെ പഞ്ചജ്ഞാനേന്ദ്രിയങ്ങളെന്നും പഞ്ചകര്‍മ്മേന്ദ്രിയങ്ങളെന്നും രണ്ടായി തിരിച്ചിരിക്കുന്നു.

ലോകത്തെ അറിവുകളെ നമ്മിലേക്ക് വിവിധ വിഷയങ്ങളുടെ രൂപത്തില്‍ എത്തിക്കുന്ന ഇന്ദ്രിയങ്ങളെ ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് വിളിക്കുന്നു.

ശബ്ദം കേള്‍ക്കാന്‍ കാത്, സ്പര്‍ശം അറിയാന്‍ തൊലി, രൂപം കാണാന്‍ കണ്ണ്, രസം നുകരാന്‍ നാവ്, മണം പിടിക്കാന്‍ മൂക്ക് എന്നിങ്ങനെ. ശ്രോത്രം, ത്വക്ക്, ചക്ഷുസ്, രസനാ, ഘ്രാണം എന്നാണ് യഥാര്‍ത്ഥ പേരുകള്‍.അങ്ങനെ പറയാന്‍ കാരണം നമ്മള്‍ ശരീരത്തിന് പുറത്ത് കാണുന്ന ചെവിയോ തൊലിയോ കണ്ണോ,നാക്കോ, മൂക്കോ അല്ല അവയ്‌ക്കുള്ളിലാണ് ഓരോ വിഷയത്തേയും അറിയാനുള്ള ശേഷിയുള്ളത്. അത് തികച്ചും വളരെ സൂക്ഷ്മമാണ്.

ബാഹ്യവിഷയങ്ങള്‍ നമ്മുടെ ഉള്ളിലേക്ക് കടക്കുന്ന കവാടങ്ങളെയാണ് ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് പറയുന്നത്. അതിനാല്‍ അവയ്‌ക്ക് ഇന്ദ്രിയ ദ്വാരങ്ങള്‍ എന്നാണ് പേര്.

നേടിയ അറിവിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ളവയാണ് കര്‍മ്മേന്ദ്രിയങ്ങള്‍.വാക്ക്, പാണി, പാദം, ഗുദം, ഉപസ്ഥം എന്നിവയാണത്.സംസാരിക്കാന്‍ നാവ്. വാഗിന്ദ്രിയം എന്ന് വിളിക്കും. ജിഹ്വാ എന്നും പറയാറുണ്ട്.

എടുക്കാനും പിടിക്കാനുമൊക്കെ രണ്ട് കൈകള്‍  പാണി. നടക്കാനും ഓടാനും ചാടാനുമൊക്കെയായി രണ്ട് കാലുകള്‍  പാദം.

ശരീരത്തിനുള്ളിലെ അഴുക്കിനെ പുറത്തു കളയാനായി, മലം,മൂത്രം തുടങ്ങിയവയെ വിസര്‍ജ്ജിക്കാനായി വിസര്‍ജ്ജനേന്ദ്രിയം  മലദ്വാരം മൂത്രനാളിയേയും ഉള്‍പ്പെടുത്താം. ഗുദം, പായു എന്നും  വിളിക്കും.  

ആനന്ദത്തിനും സ്ത്രീ പുരുഷ സംഗമത്തിനും സന്താനോല്പാദനത്തിനുമായി ജനനേന്ദ്രിയം അഥവാ ഉപസ്ഥം എന്നിങ്ങനെയാണ് കര്‍മ്മേന്ദ്രിയങ്ങള്‍.

കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളുമായും അവയുടെ തന്മാത്രകളുമായും ബന്ധപ്പെട്ടിരിക്കുന്നു.  പോരാത്തതിന് ഇവ രണ്ടിനും പരസ്പര ബന്ധമുണ്ടെന്നും പറയാം.

ആകാശത്തിന്റെ ഗുണമായ ശബ്ദത്തെ അറിയാന്‍ കാത്.ശബ്ദം വേണ്ടതു പോലെ പുറപ്പെടുവിക്കാന്‍ അഥവാ സംസാരിക്കാന്‍ വാഗിന്ദ്രിയം.വായുവിന്റെ ഗുണമായ സ്പര്‍ശത്തെ അറിയാന്‍ തൊലി. നമുക്ക് തൊട്ട് അറിയാന്‍ കൈകള്‍.

അഗ്നിയുടെ ഗുണമായ രൂപത്തെ അറിയാന്‍ കണ്ണ്. കാഴ്ചയ്‌ക്കനുസരിച്ച് നല്ലപോലെ നടക്കാന്‍ രണ്ട് കാലുകള്‍. അഗ്നിയുടെ ചൂടു തത്ത്വം ഓരോ കാലടിയിലും ഉണ്ടാകും.

ജലത്തിന്റെ ഗുണമായ രസത്തെ അറിയാന്‍ രസന അഥവാ നാവ്. ഏതു നേരവും നാവ് വെള്ളത്തില്‍ കിടക്കുന്നു  നനഞ്ഞിരുന്നു. രേതസ്സ്, ബീജം മുതലായവയും ജലമയമായാണ്  ഇവ ജനനേന്ദ്രിയമുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൃഥ്വിയുടെ ഗുണമായ ഗന്ധത്തെ അറിയാന്‍ മൂക്ക്. പൃഥ്വിയുടെ സ്ഥൂലത പോലെയുള്ള  മലവും മറ്റും. മലമൂത്രാദികള്‍ ദുര്‍ഗന്ധം കൊണ്ടാണ് തിരിച്ചറിയുന്നത് എന്നതും പ്രത്യേകതയാണ്. ഇവയെ ഭൂമിയിലേക്കാണ് വിസര്‍ജ്ജിക്കുന്നതും.

കര്‍മ്മേന്ദ്രിയങ്ങളുമായുള്ള ബന്ധം പറയുന്നിടത്ത് ക്രമത്തില്‍ മാറ്റം വരുന്നത് ശരിയല്ല എന്ന പക്ഷക്കാരുണ്ട്. അവരുടെ അഭിപ്രായത്തില്‍ മലവും മൂത്രവുമൊക്കെ ജലമയമായതിനാല്‍ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു.പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് സ്ഥൂലരൂപത്തിന്, ഗര്‍ഭസ്ഥ ശിശുവിന് കാരണമാകുന്നതിനാല്‍ അതിനെ പൃഥ്വീ തത്വമെന്ന് പറയാം. സ്ഥൂല ശരീരത്തിന്റെ പ്രത്യേകത തന്നെ അതിന്റെ സ്ഥൂലതയാണ്.

9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

India

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

Kerala

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Ernakulam

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.