മെല്‍ബെണ്‍: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് സീരിയസില്‍ നടക്കുന്ന സിഡ്‌നി സിക്‌സേഴ്‌സ്- മെല്‍ബെണ്‍ സ്റ്റാര്‍ഡ് മത്സരത്തില്‍ കാണികള്‍ സാക്ഷികളായത് കൗതുകമേറിയ നിമിഷങ്ങള്‍ക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച സിഡ്‌സി സിക്‌സേഴ്‌സിന്റെ സൂപ്പര്‍താരവും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനുമായ സ്റ്റീവന്‍ സ്മിത്തിനാണ് അപൂര്‍വമായ സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. മത്സരത്തിന്റെ എട്ടാം ഓവറിന്റെ അഞ്ചാം പന്തില്‍ ഹാരിസ് റൗഫിന്റെ ബൗണ്‍സറില്‍ നിന്ന് സ്മിത്ത് ഒഴിഞ്ഞു മാറി. അല്‍പം ബാലന്‍സ് തെറ്റി പിന്നോട്ടു പോയ സ്മിത്തിന്റെ ശരീരഭാഗം സ്റ്റംപില്‍ കൊണ്ട പോലെ ബെയിലുകള്‍ താഴെ പതിച്ചു. സ്മിത്തിന്റെ വിക്കറ്റില്‍ എതിര്‍ ടീം ആഘോഷം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, സ്മിത്തിന്റെ രക്ഷയ്‌ക്കായി റീപ്ലേ എത്തി. സ്റ്റംപിന്റെ അടുത്തേക്ക് സ്മിത്ത് പോയെങ്കില്‍ ഏകദേശം 20 സെന്റീമീറ്റര്‍ അകലെ എത്തിയപ്പോള്‍ തന്നെ ബെയിലുകള്‍ താഴെ വീണെന്നു റീപ്ലേയില്‍ വ്യക്തമായി. ഗ്രൗണ്ടില്‍ നല്ല കാറ്റുണ്ടായിരുന്നതിനാല്‍ ബെയിലുകള്‍ താഴെവീഴാന്‍ കാരണം ഇതാണെന്നു തേര്‍ഡ് അംപയര്‍ കണ്ടെത്തി. ഇതോടെ ഫീല്‍ഡ് അംപയര്‍മാര്‍ സ്മിത്തിനോട് ബാറ്റിങ് തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Smith ducks, the zing bails go off, but it’s not out!
Among the more bizarre cricket clips you’ll watch this year ????#BBL09pic.twitter.com/YYGDpSVtR4
— ESPNcricinfo (@ESPNcricinfo) January 31, 2020
















