Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

പെന്‍സില്‍‌വാനിയയിൽ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരം, അപകടം ഉണ്ടായത് പുലർച്ചെ മൂന്നരയോടെ

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Jan 6, 2020, 12:49 pm IST
in Marukara

പെന്‍സില്‍‌വാനിയ: ഞായറാഴ്ച പുലര്‍ച്ചെ പെന്‍സില്‍‌വാനിയ ടേണ്‍പൈക്കില്‍ രണ്ട് ട്രാക്ടര്‍ ട്രെയിലറുകളും ഒരു ബസും മറ്റു നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിറ്റ്സ്‌ബര്‍ഗിന്റെ കിഴക്ക് ഭാഗത്തെ അല്ലഗനി കൗണ്ടിയുടെ അതിര്‍ത്തിയിലുള്ള വെസ്റ്റ്മോര്‍ലാന്‍ഡ് കൗണ്ടിയില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ന്യൂജേഴ്സിയിലെ റോക്ക്‌‌എവേയില്‍ നിന്ന് ഒഹായോയിലെ സിന്‍സിനാറ്റിയിലേക്ക് പോകുകയായിരുന്നു ബസ്.

എബിസി ന്യൂസ് അഫിലിയേറ്റായ ഡബ്ല്യു.ടി.എ.ഇ ചാനല്‍ രാവിലെ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അപകടം നടന്ന സ്ഥലത്തിന്റെ വീഡിയോയില്‍ കുറഞ്ഞത് മൂന്ന് ട്രക്കുകളും ഒരു ബസും കാണാം. ബസ് ഒരു വശത്തേക്ക് മറിഞ്ഞു കിടക്കുന്നതും രണ്ട് ട്രക്കുകളുടെ ക്യാബുകളും അവയുടെ ട്രെയിലറുകളില്‍ നിന്ന് വേര്‍പെട്ടു കിടക്കുന്നതും കാണാം. പെന്‍സില്‍വാനിയ ടേണ്‍പൈക്കിന്‍റെ പബ്ലിക് റിലേഷന്‍സ് ആന്‍റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കാള്‍ ഡിഫെബോ അഞ്ച് പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍ പരിക്കേറ്റ 60 ഓളം പേരെ പ്രദേശത്തെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റിയതായി അറിയിച്ചു.

എക്സല ഹെല്‍ത്ത് ഫ്രിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചവരില്‍ ഒമ്പത് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോസ്റ്റ് ഗസറ്റ് പറയുന്നു. രണ്ട് പേരുടെ നില ഗുരുതരമാണെന്നും, എന്നാല്‍ ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്തുവെന്നും ഫോബ്സ് ഹോസ്പിറ്റല്‍ വക്താവ് സ്റ്റെഫാനി വൈറ്റ് പറഞ്ഞു.  അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഒന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.  എന്നിരുന്നാലും, റോഡുകള്‍ മഞ്ഞുമൂടി കിടക്കുകയായിരുന്നു എന്ന് എഞ്ചല മെയ്നാര്‍ഡ് പറഞ്ഞു. ഫെഡെക്സിന്റെ ഒരു ട്രക്കും യുപിഎസിന്റെ ഒരു ട്രക്കും അപകടത്തില്‍ പെട്ടിട്ടുണ്ട്.

‘അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,’ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഫെഡെക്സിന്റെ പ്രസ്താവനയില്‍ പറയുന്നു. ഫെഡെക്സ് ഗ്രൗണ്ട് സര്‍‌വീസിന്  സുരക്ഷയേക്കാള്‍ ഉയര്‍ന്ന മുന്‍ഗണനയില്ല, ഇപ്പോള്‍ ഞങ്ങള്‍ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. യുപി‌എസ് വക്താവ് ക്രിസ്റ്റന്‍ പെട്രെല്ലയും സമാന രീതിയില്‍ പ്രതികരിച്ചു.

ടേണ്‍പൈക്ക് അപകടത്തെക്കുറിച്ച് അറിഞ്ഞതായും അപകടത്തില്‍ പെട്ടവരേയും അവരുടെ കുടുംബങ്ങളേയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുമെന്ന് പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം വോള്‍ഫ് ട്വിറ്ററില്‍ കുറിച്ചു. കൂടുതല്‍ ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ നിന്ന് അവരെ രക്ഷിക്കുന്നതില്‍ പങ്കുവഹിച്ചതിന് ആദ്യം പ്രതികരിച്ചവരെയും പെന്‍സില്‍‌വാനിയ സ്റ്റേറ്റ് പൊലീസിനെയും അദ്ദേഹം പ്രശംസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.