സിനിമാ താരം ഷെയ്ന് നിഗം 25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം 20 ലക്ഷം അധികം വേണമെന്ന് പറഞ്ഞ് പിടിക്കുന്നതുമൂലം ഡബ്ബ് ചെയ്യാതെ സിനിമ പെട്ടിയിലിരിക്കുകയാണെന്ന് നിര്‍മാതാവ് എം രഞ്ജിത്ത്. ഇത് മര്യാദക്കേടാണ്. 15 ദിവസത്തിനുളളില്‍ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് തീര്‍ക്കണമെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യം ഷെയ്ന് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. പ്രതിഫലം കൂട്ടാതെ ചിത്രം ഡബ്ബ് ചെയ്യില്ലെന്ന വാശിയിലാണ് താരമെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷന് ഭാരവാഹിയായ എം രഞ്ജിത്ത് പറഞ്ഞു.
മാര്‍ച്ചില്‍ ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന ഉല്ലാസം എന്ന ചിത്രം ഷെയ്ന്റെ ബുദ്ധിമുട്ടുകള്‍ മൂലം ഒരു വര്‍ഷം വൈകിയാണ് ആരംഭിച്ചതെന്നും തുടക്കത്തില്‍ 25 ലക്ഷം രൂപയാണ് പ്രതിഫലമായി തീരുമാനിച്ചതെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു. കൂടുതല്‍ പണം നല്കിയാല് മാത്രമേ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കൂ എന്നാണ് ഷെയ്ന് നിഗം ഇന്നലെ വ്യക്തമാക്കിയത്. ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഷെയ്ന് പൂര്‍ണമായും തള്ളിയിരുന്നു. എന്നാല്‍ അതേസമയം കരാറില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഷെയ്ന് നിഗം പറയുന്നത്. മറ്റൊരു സംവിധായകന് പൈങ്കിളി എന്ന പേരില്‍ ചെയ്യാനിരുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഷെയ്ന് നിഗം 25 ലക്ഷം രൂപയ്ക്ക് കരാര്‍ ഒപ്പിട്ടതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള രേഖകകള്‍ ഷെയ്ന് സമര്‍പ്പിച്ചിരുന്നുവെന്നും ഇത് പരിശോധിച്ച അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ഷെയ്ന്റെ വാദങ്ങളെ അംഗീകരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: