കൊച്ചി:നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ നടക്കും. എലീനയാണ് വിവാഹക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ബാലു പ്രപ്പോസ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരുടേയും പ്രണയം ആരാധകരും അറിഞ്ഞത്. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയ രംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
















