Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

2020 ല്‍ ലാസ് വെഗാസിലെ തുരങ്കം യാത്രയ്‌ക്കായി തുറന്നുകൊടുക്കും

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Dec 30, 2019, 12:03 pm IST
inMarukara

സാന്‍ ഫ്രാന്‍സിസ്കോ:  തിരക്കേറിയ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ സം‌വിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ലാസ് വെഗാസില്‍ ഒരു മൈല്‍ ദൈര്‍ഘ്യമുള്ള തുരങ്കം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് എലോണ്‍ മസ്ക് ട്വിറ്ററില്‍ കുറിച്ചു. എലോണ്‍ മസ്ക് സ്ഥാപിച്ച, നൂതന സാങ്കേതിക വിദ്യകള്‍ക്കധിഷ്ഠിതമായ നിരവധി സംരംഭകരിലൊന്നായ ‘ദി ബോറിംഗ്’ കമ്പനിയും ‘ടെസ്ല ഇലക്ട്രിക് കാര്‍ കമ്പനി’യും, റോക്കറ്റ് ലോഞ്ച് വാഹനങ്ങള്‍ വികസിപ്പിക്കുന്ന ‘സ്പേസ് എക്സും’ ചേര്‍ന്നാണ് തുരങ്കം നിർമിക്കുന്നത്.

കണ്‍‌വന്‍ഷന്‍ സെന്ററില്‍ നിന്ന് സ്ട്രിപ്പ് മാളിലേക്ക് പോകുന്ന ആദ്യത്തെ വാണിജ്യ തുരങ്കം ബോറിംഗ് കമ്പനി ലാസ് വെഗാസില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു എന്ന് 48 കാരനായ ശതകോടീശ്വരന്‍ എലോണ്‍ മസ്ക് ട്വീറ്റ് ചെയ്തു. രണ്ടാമത്തെ ട്വീറ്റില്‍ ഇത് 2020 ല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നും കൂട്ടിച്ചേര്‍ത്തു. ലാസ് വെഗാസ് കണ്‍‌വന്‍ഷന്‍ സെന്റര്‍ വിശാലമായ ഒരു സമുച്ചയമാണ് – 0.8 മൈല്‍ (1.3 കിലോമീറ്റര്‍) ദൈര്‍ഘ്യമുള്ള തുരങ്കം സെന്ററില്‍ നിന്ന് നഗരത്തിലെ പ്രശസ്തമായ സ്ട്രിപ്പിലേക്ക് യാത്രചെയ്യാന്‍ സഹായിക്കും. സ്ട്രിപ്പിലാണ് നിരവധി പ്രധാന ഹോട്ടലുകളും കാസിനോകളും സ്ഥിതിചെയ്യുന്നത്.

ചെറിയ, സ്വയം ചലിക്കുന്ന വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റാന്‍ പ്രാപ്തിയുള്ള ഇരട്ട തുരങ്കങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ലാസ് വെഗാസ് അധികൃതര്‍ മാര്‍ച്ചില്‍ ദി ബോറിംഗ് കമ്പനിയെ തിരഞ്ഞെടുത്തിരുന്നു. ഓരോ വാഹനത്തിലും എട്ട് മുതല്‍ 16 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

പുതുമകളിലും നൂതന സാങ്കേതികവിദ്യകളിലും എപ്പോഴും ജിജ്ഞാസുവായ, ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്ക്, യാത്രക്കാരെ കയറ്റിയ കാപ്സ്യൂളുകള്‍ അനായാസം ഉയര്‍ന്ന വേഗതയിലും എന്നാല്‍ താഴ്ന്ന മര്‍ദ്ദമുള്ള ട്യൂബുകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ‘ഹൈപ്പര്‍ ലൂപ്പ്’ എന്ന ഭാവിയിലെ ഭൂഗര്‍ഭ ട്രെയിന്‍ സം‌വിധാനത്തെക്കുറിച്ച് വളരെക്കാലമായി ചിന്തിച്ചിരുന്നു.

തിരക്കേറിയ വടക്കുകിഴക്കന്‍ ഇടനാഴിയിലൂടെ വാഷിംഗ്ടണിനെയും ന്യൂയോര്‍ക്കിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു സംവിധാനം അദ്ദേഹം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്.  ചിക്കാഗോയേയും ലോസ് ഏഞ്ചല്‍സിനേയും ബന്ധിപ്പിക്കുന്ന പദ്ധതിയും അദ്ദേഹത്തിന്റെ ഭാവനയിലുണ്ട്. കഴിഞ്ഞ വര്‍ഷം മസ്ക്കിന്റെ കമ്പനി കാലിഫോര്‍ണിയയില്‍ ഒരു പുതിയ ടെസ്റ്റ് ടണല്‍ റിപ്പോര്‍ട്ടര്‍മാരെ കാണിച്ചുവെങ്കിലും ലാസ് വെഗാസ് ബോറിംഗാണ് ആദ്യത്തെ ഉപഭോക്താവ്.

ലാസ് വെഗാസ് റിവ്യൂ ജേണലിന്റെ കണക്കനുസരിച്ച് തുരങ്കത്തിന് ചിലവ് തുടക്കത്തില്‍ 35 മില്യണ്‍ ഡോളര്‍ ആയിരുന്നെങ്കിലും പിന്നീടത് 52.5 മില്യണ്‍ ഡോളറായി ഉയര്‍ന്നു. കൂടുതല്‍ തിരക്കേറിയ ലോകത്ത് നഗര ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ബോറിംഗിന്റെ സാങ്കേതിക വിദ്യ സഹായിക്കുമെന്ന് മസ്ക് പ്രതീക്ഷിക്കുന്നു.

കാലിഫോര്‍ണിയയിലെ ബെല്‍ എയറിലെ തന്റെ ബംഗ്ലാവിനും ലോസ് ഏഞ്ചല്‍സിന് തെക്ക് ഹോത്തോണിലെ സ്പേസ് എക്സ് ഓഫീസുകള്‍ക്കുമിടയില്‍ ഒരിക്കല്‍ ഗതാഗതക്കുരുക്കില്‍ പെട്ട് മണിക്കൂറുകളോളം കാറില്‍ അക്ഷമയൊടെ ഇരിക്കുമ്പോഴാണ് ഈ ആശയം തനിക്ക് മനസ്സില്‍ തോന്നിയതെന്ന് മസ്ക് പറയുന്നു.

ആയിരക്കണക്കിന് സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങള്‍ അദ്ദേഹം വിഭാവനം ചെയ്യുന്നുണ്ട്. ഒടുവില്‍ ദശലക്ഷക്കണക്കിന് ആളുകളെ മണിക്കൂറില്‍ 155 മെല്‍ (250 കിലോമീറ്റര്‍) വേഗതയില്‍ ഭൂഗര്‍ഭ ഗതാഗത സം‌വിധാനത്തിലേക്ക് മാറ്റുമെന്നും, ഇത് ലാസ് വെഗാസ് ലിങ്കിനായി ആസൂത്രണം ചെയ്ത കുറഞ്ഞ വേഗതയായ  35 മൈലിനേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കുമെന്നും മസ്ക് പ്രതീക്ഷിക്കുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.