Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ആഴ്‌സണല്‍ തോറ്റു യുണൈറ്റഡിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 07:15 am IST
inSports

 

ലണ്ടന്‍:  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ കരുത്തരായ ആഴ്‌സണലിന് തോല്‍വി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആഴ്‌സണലിനെ തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയില്‍ കുടുങ്ങിയപ്പോള്‍ ടോട്ടനം വിജയം കണ്ടു.

എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ കെവിന്‍ ഡി ബ്രുയിന്റെ ഇരട്ടഗോളാണ് ആഴ്‌സണലിനെ കനത്ത പരാജയത്തിലേക്ക് തള്ളിയിട്ടത്. 2, 40 മിനിറ്റുകളിലാണ് ഡി ബ്രുയിന്‍ ഗോള്‍ നേടിയത്. 15-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിംഗും സിറ്റിക്കായി ലക്ഷ്യം കണ്ടു. മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയില്‍. പന്ത് കൈവശംവെക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ആഴ്‌സണലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഇടംകാലന്‍ ഷോട്ട് സിറ്റി ഗോളി രക്ഷപ്പെടുത്തുന്നതുകണ്ടാണ് കളി തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആഴ്‌സണലിനെ ഞെട്ടിച്ച് സിറ്റി ഗോളടിച്ചു. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി ബോക്‌സില്‍ പ്രവേശിച്ച ഗബ്രിയേല്‍ ജീസസ് നല്‍കിയ പാസ്നല്ലൊരു ഷോട്ടിലൂടെ ഡി ബ്രുയന്‍ വലയിലെത്തിക്കുകയായിരുന്നു. 15-ാം മിനിറ്റില്‍ സിറ്റി വീണ്ടും ലക്ഷ്യം കണ്ടു. ഇത്തണ വഴിയൊരുക്കിയത് ഡി ബ്രുയനുംഗോളടിച്ചത് സ്റ്റര്‍ലിംഗും. 40-ാം മിനില്‍ബ്രുയന്‍ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. ഫില്‍ ഫോഡന്‍ തള്ളിക്കൊടുത്ത പന്ത് സ്വീകരിച്ച് എതിര്‍ പ്രതിരോധത്തെ വകഞ്ഞുമാറ്റി ബോക്‌സിന് പുറത്തുനിന്ന് ഡി ബ്രുയന്‍ പായിച്ച ഷോട്ടാണ് ആഴ്‌സണല്‍ വലയില്‍ കയറിയത്. പിന്നീട് രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ആഴ്‌സണലും ലീഡ് ഉയര്‍ത്താന്‍ സിറ്റിയും കിണഞ്ഞു ശ്രമിച്ചെങ്കിലും കൂടുതല്‍ ഗോള്‍ വീണില്ല. 17 കളിയില്‍ 35 പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്താണ്. ആഴ്‌സണല്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്. 49 പോയിന്റോടെ ലിവര്‍പൂള്‍ ഒന്നാമതും 39 പോയിന്റോടെ ലെസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും തുടരും. 

യുണൈറ്റഡിനെ തളച്ച് എവര്‍ട്ടണ്‍ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന കളിയില്‍ പോയിന്റ് പട്ടികയില്‍ 16-ാം സ്ഥാനത്തുള്ള എവര്‍ട്ടനാണ് യുണൈറ്റഡിനെ 1-1ന് തളച്ചത്. എവേര്‍ട്ടനാണ് യുണൈറ്റഡിനെ തളച്ചത്. 

36-ാം മിനിറ്റില്‍ വിക്ടര്‍ ലിന്‍ഡെലോഫിന്റെ സെല്‍ഫ് ഗോളില്‍ എവേര്‍ട്ടണ്‍ ലീഡ് നേടി. 77-ാം മിനിറ്റില്‍ മേസണ്‍ ഗ്രീന്‍വുഡ് യുണൈറ്റഡിന്റെ സമനില ഗോള്‍ കണ്ടെത്തി. 17 കളിയില്‍ 25 പോയിന്റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്. 

ടോട്ടനത്തിന് നാടകീയ ജയംഅതേസമയം ടോട്ടനം നാടകീയജയം സ്വന്തമാക്കി. വൂള്‍വ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ടോട്ടനം തോല്‍പ്പിച്ചത്. പരിക്ക് സമയത്ത് വെര്‍ട്ടോഗന്‍ നേടിയ ഗോളാണ് ടോട്ടനത്തിന് ജയം നേടിക്കൊടുത്തത്. എട്ടാം മിനിറ്റില്‍ ലൂക്കാസ് മൗറ ടോട്ടനത്തിനെ മുന്നിലെത്തിച്ചു. 

67-ാം മിനിറ്റില്‍ ആഡാമ ട്രോറെ വൂള്‍വ്‌സിനായി തിരിച്ചടിച്ചു. പരിക്ക് സമയത്തിന്റെ ഒന്നാം മിനിറ്റിലായിരുന്നു വെര്‍ട്ടോഗന്റെ വിജയഗോള്‍. 17 കളിയില്‍ 26 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. പോച്ചെറ്റിനോയെ പുറത്താക്കി മൗറീഞ്ഞോ പരിശീലക സ്ഥാനം ഏറ്റെടുത്തശേഷം അഞ്ച് മത്സരങ്ങളില്‍ ടോട്ടനത്തിന്റെ നാലാം ജയമാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.