ചെന്നൈ: ഫോമിലേക്കുയര്‍ന്നാല്‍ ഋഷഭ് പന്തിന്റെ ബാറ്റിങ് അത്ഭുതകരമായ രീതിയിലേക്ക് മാറുമെന്ന് ഇന്ത്യയുടെ ബാറ്റിങ്ങ് പരിശീലകന്‍ വിക്രം റാത്തോഡ് .
ആദ്ദേഹത്തിന്റെ മികവില്‍ വലിയ പ്രതീക്ഷയുള്ളതു കൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഏത് ടീമില്‍ കളിച്ചാലും ഋഷഭിന് പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും ഇന്ത്യന്‍ ടീമിലും അദ്ദേഹം വളരെയേറെ പ്രത്യേകത നിറഞ്ഞ ബാറ്റ്‌സ്മാനാണെന്നും റാത്തോഡ് പറഞ്ഞു.
ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും ഋഷഭിന്റെ ബാറ്റിങ്ങില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുണയ്‌ക്കുകയാണ് ഇപ്പോള്‍ ടീമിന്റെ ദൗത്യം. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
പന്തിന്റെ കഴിവില്‍ സംശയമില്ലെന്നും അദ്ദേഹത്തിന് മികച്ച അവസരമൊരുക്കുകയാണ് വേണ്ടതെന്നും കോഹ്‌ലി വ്യക്തമാക്കിയിരുന്നു.
റണ്‍സ് പിന്തുടര്‍ന്ന് കളിക്കുമ്പോള്‍ ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ടീം പ്ലാന്‍ വത്യസ്തമാകുമെന്നും വിന്‍ഡീസിനെതിരായ അവസാന ട്വന്റി20യില്‍ ഇന്ത്യ പ്ലാന്‍ നന്നായി ഉപയോഗിച്ചെന്നും റാത്തോഡ് പറഞ്ഞു.
















