ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്്‌സിയുടെ അടുത്ത ഹോം മാച്ചുകള്‍ ഭുവനേശ്വറില്‍ നടക്കും. ഈ മാസം 27 നാണ് ഭുവനേശ്വറിലെ ആദ്യ മത്സരം. അന്ന് ഒഡീഷ അയല്‍ക്കാരായ ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും.
ഒഡീഷയുടെ ആദ്യ മൂന്ന് ഹോം മാച്ചുകള്‍ പൂനെയിലാണ് അരങ്ങേറിയത്്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് ഒഡീഷയുടെ ആദ്യ ഹോം മാച്ചുകള്‍ പൂനെയിലേക്ക് മാറ്റിയത്.
പൂനെയില്‍ നടന്ന മൂന്ന് ഹോം മാച്ചുകളില്‍ ഒഡീഷ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയും നേടി. ഹൈദരാബാദിനെ തോല്‍പ്പിച്ച ഒഡീഷ ബെംഗളൂരുവിനോട് തോറ്റു. എടികെയുമായുള്ള മത്സരം സമനിലയായി.
















