Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എതിര്‍പ്പ് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്

അയല്‍രാജ്യങ്ങളില്‍ മതപരമായ വിവേചനവും പീഡനവും നേരിടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ ഉദാര സമീപനം സ്വീകരിക്കണമെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യസഭയില്‍ ഒരിക്കല്‍ ആവശ്യപ്പെട്ടിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 13, 2019, 05:03 am IST
in News

പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ ഇക്കാര്യങ്ങളില്‍ എല്ലാം കോണ്‍ഗ്രസില്‍ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് എതിരാണ് പൗരത്വ ഭേദഗതി ബില്‍ എന്നാണ് കോണ്‍ഗ്രസിന്റെ വാദം.  ബില്‍ വിവേചനപരമല്ല. മതപരമായ പീഡനത്തിന് വിധേയരാകുന്ന ഹിന്ദുക്കളെ രക്ഷിക്കുന്നതിനായി  ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രമേയങ്ങളും നിവേദനങ്ങളുമായി മുമ്പ് രംഗത്തുവന്നിട്ടുണ്ട്. 

പതിറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചിരുന്നു.  പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 1947 നവംബര്‍ 25ന് പാസാക്കിയിരുന്നു. പാക് അതിര്‍ത്തി കടന്ന് ജീവനും അഭിമാനവും സംരക്ഷിക്കുന്നതിനായി ഇന്ത്യയിലേക്ക് എത്തുന്ന മുസ്ലിം ഇതരവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് കോണ്‍ഗ്രസ് ബാധ്യസ്ഥമാണെന്നായിരുന്നു അന്നത്തെ നിലപാട്. അവരാണ് ഇപ്പോള്‍ ഈ ബില്ലിനെ എതിര്‍ക്കുന്നത്.

അയല്‍രാജ്യങ്ങളില്‍ മതപരമായ വിവേചനവും പീഡനവും നേരിടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ ഉദാര സമീപനം സ്വീകരിക്കണമെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യസഭയില്‍ ഒരിക്കല്‍ ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശ് പോലുള്ള മുസ്ലിം രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കേണ്ടത് ധാര്‍മിക ഉത്തരവാദിത്തമാണെന്നും അന്ന് മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു.

ആസാം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയിയും മുസ്ലിം രാഷ്‌ട്രങ്ങളില്‍ വിവേചനം നേരിടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ പൗരത്വം അനുവദിക്കണമെന്ന പക്ഷക്കാരനായിരുന്നു. ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് മതപരമായ പീഡനങ്ങള്‍ക്കും മറ്റും ഇരകളായി ഈ രാജ്യത്തേക്ക് പലായനം ചെയ്‌തെത്തിയവരെ വിദേശികളായി പരിഗണിക്കരുതെന്നും അവര്‍ക്ക് പൗരത്വം നല്‍കണമെന്നുമായിരുന്നു തരുണ്‍ ഗോഗോയ് ആവശ്യപ്പെട്ടത്.  ഇതുമായി ബന്ധപ്പെട്ട് 2012ല്‍  പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നിവേദനം നല്‍കിയ അദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. 

 പാര്‍ലമെന്റിന് നിയമമുപയോഗിച്ച് പൗരത്വാവകാശം നിയന്ത്രിക്കാം എന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 11ല്‍ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വത്തിനുള്ള അവകാശം പാര്‍ലമെന്റിന് നിയമംവഴി ക്രമപ്പെടുത്താം എന്ന് പറയുമ്പോള്‍, ഭരണഘടനയില്‍ പൗരത്വം സംബന്ധിച്ച ഭാഗത്തെ മുന്‍ വ്യവസ്ഥകളിലെ യാതൊന്നും പൗരത്വത്തിന്റെ ആര്‍ജ്ജനത്തെയും പര്യവസാനത്തെയും പൗരത്വവുമായി ബന്ധപ്പെട്ട മറ്റ് എല്ലാ വിഷയങ്ങളേയും സംബന്ധിച്ച് ഏത് വ്യവസ്ഥയുണ്ടാക്കുവാനും പാര്‍ലമെന്റിനുള്ള അധികാരത്തില്‍ കുറവ് വരുത്തുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

പാക്കിസ്ഥാനില്‍ നിന്നും പലായനം ചെയ്ത ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്‌സി വിഭാഗങ്ങളിലുള്ള വലിയൊരു ജനവിഭാഗമാണ് പൗരത്വ ഭേദഗതി ബില്ലില്‍ പരിഗണിക്കപ്പെടുന്നത്. മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ 1950ന് ശേഷം ക്രമാതീതമായി കുറഞ്ഞു. ഈ ജനവിഭാഗത്തിനെതിരേയുള്ള വംശഹത്യാപരമായ നടപടികളാണ് ഇതിന് കാരണം. ഇത് തന്നെയാണ് ബംഗ്ലാദേശിലും നടക്കുന്നത്. ഹിന്ദുക്കള്‍ക്കെതിരായി നിത്യവുമുള്ള സംഭവങ്ങളാണിത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, ഈ ഭേദഗതിയെ ഒരുതരത്തിലും തടസ്സപ്പെടുത്തില്ല.
 

(രാജ്യസഭയില്‍ സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

Kerala

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

പുതിയ വാര്‍ത്തകള്‍

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.