വന്‍ താരനിരയെ അണിനിരത്തി കോടികളുടെ മുതല്‍മുടക്കില്‍ ചിത്രീകരിച്ച മാമാങ്കം 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലായി ഇന്നു മുതല്‍ പ്രദര്‍ശനം ആംഭിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ അരങ്ങേറിയിരുന്ന മാമാങ്ക മഹോത്സവത്തിന്റെ ഇതിവൃത്തത്തില്‍ ചരിത്രാസ്പദമായി ഒരുക്കിയിരിക്കുന്ന ചിത്രമാണ് മാമാങ്കം ഹിസ്റ്ററി ഓഫ് ദ ബ്രേവ്.
എന്നാല്‍ വിഷയം ഇപ്പോള്‍ അതല്ല, ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനമാണ്. സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന ചാവേര്‍ പോരാളിയായാണ് ഉണ്ണി എത്തുന്നത്. ചാവേര്‍ ആയി പോകേണ്ടി വരുന്ന ചന്ദ്രോത്ത് പണിക്കരുടെ വൈകാരികമായ അവസ്ഥയും എന്നാല്‍ അതിനൊപ്പം പിറന്ന മണ്ണിന്റെ മാനം കാക്കാന്‍ ജീവന്‍ പോലും കൊടുക്കാന്‍ തയ്യാറാവുന്ന ചാവേറിന്റെ ധൈര്യവും, എതിരാളികളെ കീഴ്‌പ്പെടുത്തുന്ന ശൗര്യവുമെല്ലാം അതിമനോഹരമായാണ് ഈ നടന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ സിനിമ കരിയറിലെ ഏറ്റവും നല്ല പ്രകടനമാണിതെന്നതില്‍ സംശയമില്ല. അക്ഷരാര്‍ധത്തില്‍ അവിസ്മരണീയ അഭിനയമാണ് മലയാളത്തിന്റെ സൂപ്പര്‍മാന്‍ മാമാങ്കത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
















