Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

അമേരിക്കയില്‍ അജ്ഞാതരുടെ ആക്രമണം; പോലീസുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Dec 11, 2019, 10:38 am IST
inMarukara

 

ന്യൂജെഴ്‌സി: ജെഴ്‌സി സിറ്റിയില്‍ ചൊവ്വാഴ്ച ഉച്ചയ്‌ക്ക് നടന്ന വെടിവെയ്‌പില്‍ ഒരു ഡിറ്റക്റ്റീവ് അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ രണ്ടു പേരാണ് ആക്രമണം നടത്തിയത്. ഇവരും പോലീസും തമ്മില്‍ മണിക്കൂറുകറോളം നടന്ന ഏറ്റുമുട്ടലില്‍ മൂന്നു സിവിലിയന്മാരും പോലീസ് ഓഫീസറുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടു.  അക്രമികളായ രണ്ടുപേരും കൊല്ലപ്പെട്ടെന്നും ജെഴ്‌സി സിറ്റി പോലീസ് മേധാവി മൈക്കല്‍ കെല്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  

ജെഴ്‌സി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിറ്റക്റ്റീവ് ജോസഫ് സീല്‍സ് ആണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍. 15 വര്‍ഷമായി ജെഴ്‌സി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം ചെയ്യുന്നു.  അക്രമ വിരുദ്ധ സ്‌ക്വാഡിലെ അംഗമായിരുന്ന സീല്‍സ് ന്യൂജെഴ്‌സി സംസ്ഥാനത്തെ തെരുവുകളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ വിദഗ്ധനായിരുന്നു എന്ന് പോലീസ് മേധാവി പറഞ്ഞു. തെരുവുകളില്‍ ഭീതി പരത്തിയ അക്രമികളെ കീഴ്‌പ്പെടുത്തുന്നതിനിടയിലാണ് സീല്‍സിന് വെടിയേറ്റത്. അദ്ദേഹത്തെ പതിയിരുന്ന് ആക്രമിച്ചതാകാമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് കെല്ലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

വെടിവയ്‌പില്‍ പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഒരു സിവിലിയനും അപകടനില തരണം ചെയ്തുവെന്ന് ഹഡ്‌സണ്‍ കൗണ്ടി പ്രൊസിക്യൂട്ടര്‍ എസ്ഥര്‍ സുവാരസ് ട്വിറ്ററിലൂടെ അറിയിച്ചു. കെല്ലി റേ സാഞ്ചസ്, മരിയേല ഫെര്‍ണാണ്ടസ് എന്നിവരാണ് പരിക്കേറ്റ ഉദ്യോഗസ്ഥര്‍. ആദ്യത്തെ വെടിവെയ്‌പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും വെടിവെയ്‌പിലേക്ക് നയിച്ചത് എങ്ങനെയാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച  ഉച്ചയ്‌ക്ക് 12: 30 നാണ് വെടിവയ്‌പ്പ് തുടങ്ങിയത്. ഉടന്‍ ജെഴ്‌സി സിറ്റിയോടടുത്ത സ്ഥലങ്ങളില്‍ നിന്നുള്ള പോലീസ് ഫോഴ്‌സിനെ സംഭവ സ്ഥലത്ത് വിന്യസിക്കുകയും, കടകള്‍ അടപ്പിക്കുകയും ചെയ്തു. സ്‌കൂളുകള്‍ ലോക്ക് ഡൗണ്‍ ചെയ്യിച്ചു. ജെഴ്‌സി സിറ്റിയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് െ്രെഡവ് പ്രദേശത്താണ് വെടിവയ്‌പ്പ് നടന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരുവുകളില്‍ ആയുധധാരികളായ പോലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നതും, ആയുധ ധാരികളായ പോലീസുകാരുടെ സാന്നിധ്യവും, വെടിവെയ്‌പിന്റെ ശബ്ദവും, സൈറണ്‍ മുഴങ്ങുന്നതുമൊക്കെ ജനങ്ങളെ പരിഭ്രാന്തരാക്കിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം പ്രചരിച്ചിരുന്നു.  

ജെഴ്‌സി സിറ്റിയുടെ മറ്റൊരു ഭാഗത്ത് വെച്ച് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അക്രമികള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിക്കുന്നതിന് മുമ്പായി മണിക്കൂറുകളോളം വെടിവയ്‌പ്പ് തുടര്‍ന്നതായി സ്ഥലവാസികള്‍ പറയുന്നു. ഒരു കടയ്‌ക്കുള്ളില്‍ കയറിയ അക്രമികളെ നിരീക്ഷിക്കാന്‍ പോലീസ് റോബോട്ടിനെ അയക്കുകയും, റോബോട്ടില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കടയ്‌ക്കുള്ളില്‍ വെച്ച് അക്രമികളെ വെടിവെച്ചത്.

കുറ്റകൃത്യം നടന്ന സ്ഥലം വളരെ വിപുലമാണ്, അതുകൊണ്ടുതന്നെ അന്വേഷണം ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കുമെന്നും കെല്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അക്രമികള്‍ മോഷ്ടിച്ച യുഹോള്‍ ട്രക്ക് ഉള്‍പ്പെടുന്നു. അതില്‍ എക്‌സ്‌പ്ലോസീവ്‌സ് അടങ്ങിയിട്ടുണ്ടോ എന്ന് ബോംബ് സ്‌ക്വാഡ് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വെടിവെപ്പില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം ഉണ്ടെന്ന സൂചനകളൊന്നുമില്ലെന്ന് ജേഴ്‌സി സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഡയറക്ടര്‍ ജെയിംസ് ഷിയ പറഞ്ഞു. വെടിവെപ്പ് നടക്കുന്നുവെന്ന വിവരം ലഭിച്ചയുടനെ  ഏജന്റുമാര്‍ പ്രതികരിച്ചതായി നെവാര്‍ക്കിലെ എടിഎഫ് ഓഫീസ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എമര്‍ജന്‍സി സര്‍വീസ് യൂണിറ്റും പ്രതികരിച്ചതായി സംഭവത്തെക്കുറിച്ച് പരിചയമുള്ള ഒരു നിയമപാലകന്‍ പറഞ്ഞു. വെടിവയ്‌പുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വെകുന്നേരം നടന്ന ഒരു ഹ്രസ്വ വാര്‍ത്താ സമ്മേളനത്തില്‍, ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ പ്രശംസിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും നിലവിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും  പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

Kerala

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.